• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

Breaking: സിനിമകൾക്ക് വിനോദനികുതി ഏർപ്പെടുത്താനുള്ള സർക്കാർ ഉത്തരവിന് ഹൈക്കോടതി സ്റ്റേ

ഉത്തരവിനെതിരെ തിയറ്റർ ഉടമകളും സിനിമാ പ്രേക്ഷക കൂട്ടായ്മയും ഹൈക്കോടതിയെ സമീപിച്ചിരുന്നു

news18-malayalam
Updated: September 5, 2019, 4:28 PM IST
Breaking: സിനിമകൾക്ക് വിനോദനികുതി ഏർപ്പെടുത്താനുള്ള സർക്കാർ ഉത്തരവിന് ഹൈക്കോടതി സ്റ്റേ
ഉത്തരവിനെതിരെ തിയറ്റർ ഉടമകളും സിനിമാ പ്രേക്ഷക കൂട്ടായ്മയും ഹൈക്കോടതിയെ സമീപിച്ചിരുന്നു
news18-malayalam
Updated: September 5, 2019, 4:28 PM IST
കൊച്ചി: സിനിമയ്ക്ക് വിനോദ നികുതി ഏർപ്പെടുത്താൻ തദ്ദേശസ്ഥാപനങ്ങളെ അനുവദിച്ചുകൊണ്ടുളള സംസ്ഥാന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സെപ്തംബർ ഒന്നിന് ഇറങ്ങിയ സർക്കാർ ഉത്തരവാണ് സ്റ്റേ ചെയ്തത്. ഉത്തരവ് പ്രകാരം 100രൂപയ്ക്ക് താഴെയുളള ടിക്കറ്റിന് അഞ്ച് ശതമാനവും 100രൂപയ്ക്ക് മുകളിലുളള ടിക്കറ്റിന് 8.5 ശതമാനവുമാണ് വിനോദ നികുതി ഏർപ്പെടുത്തേണ്ടത്. ഉത്തരവ് നടപ്പായാൽ ടിക്കറ്റ് നിരക്കിൽ അഞ്ച് മുതൽ 10രൂപ വരെ വർധനവുണ്ടാകും. ഉത്തരവിനെതിരെ തിയറ്റർ ഉടമകളും സിനിമാ പ്രേക്ഷക കൂട്ടായ്മയും നൽകിയ ഹർജിയിലാണ് ഉത്തരവ് സ്റ്റ് ചെയ്തത്.

ഓണക്കാലത്ത് കൂടുതൽ സിനിമകൾ റിലീസ് ചെയ്യുമെന്നതിനാൽ തിയറ്ററുകളിൽ പ്രക്ഷേകർ കൂടുമെന്ന് കണ്ടാണ് സെപ്തംബറിൽ തന്നെ വിനോദ നികുതി ഏർപ്പെടുത്താൻ ഉത്തരവിറക്കിയതെന്നാണ് ആക്ഷേപം. നിലവിൽ രണ്ട് തരം നികുതി പ്രേക്ഷകരിൽ നിന്ന് ഈടാക്കുന്നുണ്ട്. ജി.എസ്.ടി ഇനത്തിൽ 100രൂപയിൽ താഴെയെളള ടിക്കറ്റിന് 12ശതമാനമാണ് നികുതി നൽകുന്നത്. നേരത്തെ ഇത് 18 ശതമാനമായിരുന്നു. ആറ് ശതമാനത്തിന്റെ കുറവ് വരുത്തിയെങ്കിലും ടിക്കറ്റ് നിരക്കിൽ ശരാശരി അഞ്ച് രൂപയുടെ കുറവ് മാത്രമേ വരുത്തിയിരുന്നുളളൂ. അതേസമയം, കഴിഞ്ഞ മാസം മുതൽ പ്രയള സെസ് ഏർപ്പെടുത്തിയപ്പോൾ 100രൂപയ്ക്ക് മുകളിലുളള ഒരു ടിക്കറ്റിന് 10 രൂപ മുതൽ വർധന വരുത്തി.മൂന്നാമതൊരു നികുതി കൂടി ഏർപ്പെടുത്തിയാൽ പ്രേക്ഷകർ തിയറ്ററുകളെ ഉപേക്ഷിക്കുമെന്നാണ് ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടിയത്.

First published: September 5, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...