കെ.എം ഷാജിക്കെതിരായ വിധിക്ക് രണ്ടാഴ്ച സ്റ്റേ
News18 Malayalam
Updated: November 9, 2018, 2:18 PM IST

- News18 Malayalam
- Last Updated: November 9, 2018, 2:18 PM IST
കൊച്ചി : അഴീക്കോട് എംഎല്‍എ കെ എം ഷാജി അയോഗ്യനാക്കിയ വിധി രണ്ടാഴ്ചത്തേക്ക് ഹൈക്കോടതി സ്റ്റേ ചെയ്തു. എം വി നികേഷ് കുമാര്‍ നല്കിയ ഹര്‍ജിയിലാണ് കെ.എം ഷാജിയെ നേരത്തെ ഹൈക്കോടതി അയോഗ്യനാക്കിയത്. എന്നാൽ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.എം ഷാജി ഹൈക്കോടതിയിലെ അതേ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. സുപ്രീം കോടതിയിൽ അപ്പീൽ പോകുന്നതുവരെ വിധി സ്റ്റേ ചെയ്യണമെന്നായിരുന്നു കെ.എം ഷാജിയുടെ ആവശ്യം. ഒരുമാസത്തെ സ്റ്റേയാണ് ആവശ്യപ്പെട്ടതെങ്കിലും രണ്ടാഴ്ചത്തേക്ക് മാത്രമാണ് വിധി സ്റ്റേ ചെയ്തത്.
'കിണറ്റില്‍' നിന്ന് ഉയര്‍ന്ന് നികേഷ് കുമാര്‍; അനുകൂല വിധി എംവിആറിന്റെ ചരമദിനത്തില്‍ തെരഞ്ഞെടുപ്പ് സമയത്ത് വർഗീയ പ്രചരണം നടത്തി എന്നാരോപിച്ച് എതിർ സ്ഥാനാർത്ഥിയായിരുന്ന എം വി നികേഷ് കുമാർ നൽകിയ ഹർജിയിലാണ് ഷാജിയെ അയോഗ്യനാക്കിയത്. നികേഷ് കുമാറിന് 50000 രൂപ നൽകണമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. എന്നാൽ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷ് കുമാറിന്റെ ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല. മണ്ഡലത്തിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
'കിണറ്റില്‍' നിന്ന് ഉയര്‍ന്ന് നികേഷ് കുമാര്‍; അനുകൂല വിധി എംവിആറിന്റെ ചരമദിനത്തില്‍