നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • എസ് എസ് എല്‍ സിക്ക് ഗ്രേസ്മാക്കില്ല:സര്‍ക്കാര്‍ ഉത്തരവ് ശരിവെച്ച് ഹൈക്കോടതി

  എസ് എസ് എല്‍ സിക്ക് ഗ്രേസ്മാക്കില്ല:സര്‍ക്കാര്‍ ഉത്തരവ് ശരിവെച്ച് ഹൈക്കോടതി

  ഗ്രേസ് മാര്‍ക്ക് നല്‍കുന്നതിന് പകരം പ്ലസ് ടു പ്രവേശനത്തിന് ബോണസ് മാര്‍ക്ക് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം കോടതി അംഗീകരിച്ചു.

  കേരള ഹൈക്കോടതി

  കേരള ഹൈക്കോടതി

  • Share this:
   കൊച്ചി ഈ വര്‍ഷം എസ് എസ് എല്‍ സിക്ക് പാഠ്യേതര വിഷയങ്ങള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി ശരിവച്ചു. ഗ്രേസ് മാര്‍ക്ക് നല്‍കുന്നതിന് പകരം പ്ലസ് ടു പ്രവേശനത്തിന് ബോണസ് മാര്‍ക്ക് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം കോടതി അംഗീകരിച്ചു.

   സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിദ്യാര്‍ത്ഥികളാണ് ഹൈക്കോടതിയെ സമീപിച്ചത്.സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.
   എന്‍സിസി,സ്‌കൗട്ടിന്റെ ഭാഗമായി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പോലും സര്‍ക്കാര്‍ ഗ്രേസ് മാര്‍ക്ക് തന്നില്ലെന്ന് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.സര്‍ക്കാര്‍ തീരുമാനം ശരിവച്ച കോടതി വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളുകയായിരുന്നു.കോവിഡ് സാഹചര്യമായതിനാല്‍ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ നടക്കാത്ത സാഹചര്യത്തിലാണ് ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടതില്ലെന്ന തീരുമാനം സര്‍ക്കാര്‍ എടുത്തത്.

   കലിപൂണ്ട കാട്ടാനയിൽ നിന്നു അഞ്ചംഗ കുടുംബത്തെ രക്ഷിച്ച് ടോമി യാത്രയായി; സ്വന്തം ജീവൻ ബലി കൊടുത്ത വളർത്തുനായ

   സ്വന്തം ജീവൻ നൽകി ടോമി എന്ന വളർത്തുനായ ഒറ്റയാന്‍റെ ആക്രമണത്തിൽ നിന്ന് രക്ഷിച്ചത് ഉടമയെയും കുടുംബത്തെയും. മറയൂർ കാന്തല്ലൂരിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയാണ് കാന്തല്ലൂര്‍ കുണ്ടകാട്ടില്‍ സോമന്റെ വീട് ആക്രമിക്കാനെത്തിയ കൊമ്പനെ വളർത്തുനായ പ്രതിരോധിച്ചത്. ആനയുടെ ചിന്നംവിളി കേട്ട് വീട്ടിനുള്ളിൽ പേടിച്ചരണ്ട് ഇരിക്കുകയായിരുന്നു സോമനും കുുടുംബവും. ടോമിയെ കൊമ്പിൽ കൊരുത്ത് തൂക്കിയെടുത്തെങ്കിലും ആനയുടെ കണ്ണിൽ വളർത്തുനായ മാന്തിയതോടെ ഒറ്റയാൻ പിൻവാങ്ങുകയായിരുന്നു. എന്നാൽ ഗുരുതരമായി പരിക്കേറ്റ ടോമി ബുധനാഴ്ച ഉച്ചയോടെ ചത്തു.

   ഈ പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായിരുന്നു. ജനവാസമേഖലയിൽ ഇറങ്ങുന്ന ആന, കൃഷി സ്ഥലങ്ങളിൽ നാശം വരുത്തുന്നത് പതിവായിരുന്നു. അതിനിടെയാണ് കഴിഞ്ഞ ദിവസം രാത്രി ആന ഇറങ്ങിയത്. ചിന്നംവിളിച്ചു പാഞ്ഞെത്തിയ ആന കണ്ണിൽ കണ്ടതെല്ലാം ചവിട്ടി മെതിച്ചു. അതിനു ശേഷമാണ് സോമന്‍റെ പറമ്പിലേക്ക് കയറിയത്. ആനയുടെ ചിന്നം വിളികേട്ട് പേടിച്ചരണ്ട് സോമനും ഭാര്യ ലിതിയ, മക്കള്‍ അഭിലാഷ്, അമൃത, സഹോദരി വത്സമ്മ എന്നിവരും വീടിനുള്ളില്‍ത്തന്നെ ഇരിക്കുകയായിരുന്നു.

   കാൽ കമ്പിവേലിയിൽ കുരുങ്ങിയതിന്‍റെ കലിയിൽ പാഞ്ഞെത്തിയ ആന, വീടിന്‍റെ മുൻവശത്തെ തൂണ് തകർക്കാനാണ് ആദ്യം ശ്രമിച്ചത്. ഈ സമയത്താണ് ടോമി തുടൽ പൊട്ടിച്ച് ഓടിയെത്തി, ആനയുടെ കാലിൽ കടിച്ചത്. ഇതോടെ ആന ടോമിക്കു നേരെ തിരിയുകയായിരുന്നു. ഉച്ചത്തിൽ കുരച്ചുകൊണ്ട് ആനയെ ഭയപ്പെടുത്താൻ ടോമി ശ്രമിച്ചെങ്കിലും ആന പാഞ്ഞടുത്തു. ടോമിയെ കുമ്പിൽ കോർത്ത് ആന തൂക്കിയെടുത്തു. ആനക്കൊപ്പം വയറിൽ തുലഞ്ഞുകയറിയതോടെ പ്രാണവേദന സഹിക്കാനാകാതെ ടോമി, ആനയുടെ കണ്ണിൽ ശക്തമായി മാന്തുകയായിരുന്നു. ഇതോടെ ടോമിയെ വലിച്ചെറിഞ്ഞ ശേഷം ആന പിൻവാങ്ങുകയായിരുന്നു.

   ആന പോയതോടെ, വീട്ടുകാർ പുറത്തിറങ്ങി, ടോമിക്ക് ശുശ്രൂഷ നൽകി. എന്നാൽ ഗുരുതരമായി പരിക്കേറ്റ ടോമി ബുധനാഴ്ച ഉച്ചയോടെ ചത്തു.

   കരടി 'ഹണിട്രാപ്പിൽ' കുടുങ്ങി; വനം വകുപ്പ് ചികിത്സയ്ക്കു ശേഷം വനത്തിൽ തുറന്നുവിട്ടു

   തേൻ കുടിക്കാൻ മരത്തിൽ കയറി കുടുങ്ങിയ കരടിയെ വനപാലകർ രക്ഷപെടുത്തി. മയക്കുവെടി വെച്ച് പിടികൂടിയ കരടിയെ പിന്നീട് കാടമ്പാറക്ക് അടുത്തുള്ള പുനാച്ചി എസ്റ്റേറ്റിൽ തുറന്നു വിട്ടു. വാൽപ്പാറ വാട്ടര്‍ഫാള്‍ എസ്റ്റേറ്റ് പത്താം നമ്പര്‍ ഫീല്‍ഡില്‍ ചൗക്ക് മരത്തില്‍ കണ്ട തേനീച്ച കൂട്ടില്‍ നിന്ന് തേന്‍ എടുക്കുന്നതിനിടെയാണ് വലത് കാല്‍ മരത്തിനിടയില്‍ കുടുങ്ങിയത്. തേയില തോട്ടത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ ശനിയാഴ്ചയാണ് കരടി മരത്തില്‍ ഇരിക്കുന്നത് കണ്ടത്.
   Published by:Jayashankar AV
   First published:
   )}