ഗുജറാത്ത് കലാപക്കേസുമായി (Gujarat riots case) ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നാരോപിച്ച് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ ആര്‍.ബി. ശ്രീകുമാറിനെ (RB Sreekumar) അറസ്റ്റ് ചെയ്ത നടപടി സ്വാഗതം ചെയ്ത് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ (Nambi Narayanan). അറസ്റ്റിൽ സന്തോഷമുണ്ടെന്നും അയാൾ തന്നോടും ഇതു തന്നെയാണ് ചെയ്തതെന്നും നമ്പി നാരായണൻ പറഞ്ഞു.
നമ്പി നാരായണനെതിരെ ചാരവൃത്തി ആരോപിച്ച് ആര്‍.ബി. ശ്രീകുമാർ അന്വേഷണം നടത്തിയെങ്കിലും സുപ്രീം കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു.
''കഥകൾ കെട്ടിച്ചമച്ചതിനും അവ സെൻസേഷണലൈസ് ചെയ്യാൻ ശ്രമിച്ചതിനും ആര്‍.ബി. ശ്രീകുമാറിനെ അറസ്റ്റ് ചെയ്തതായി ഞാനറിഞ്ഞു. എന്റെ കാര്യത്തിലും അയാൾ ഇതു തന്നെയാണ് ചെയ്തത്'', നമ്പി നാരായണൻ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗുജറാത്ത് കോടതി നൽകിയ ക്ലീൻ ചിറ്റ് സുപ്രീം കോടതി ശരി വെച്ചതിനു പിന്നാലെയാണ് ഗുജറാത്തിലെ മുൻ ഡയറക്ടർ ജനറൽ ഓഫ് പോലീസ് ആർ ബി ശ്രീകുമാറിനെ അഹമ്മദാബാദ് പോലീസ് അറസ്റ്റ് ചെയ്തത്.
“ആർക്കും എന്തും പറഞ്ഞ് അതിൽ നിന്ന് രക്ഷപ്പെടാൻ കഴിയുന്ന തരത്തിലാണ് ഇവിടുത്തെ വ്യവസ്ഥകൾ. മര്യാദയുടെ കാര്യത്തില്‍ അയാള്‍ എല്ലാ പരിധികളും ലംഘിക്കുന്ന ആളാണ്. അയാളെ അറസ്റ്റ് ചെയ്തു കണ്ടതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്'', നമ്പി നാരായണൻ പറഞ്ഞു.
2022 ലെ ഗുജറാത്ത് കലാപത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകിയതിന് മുൻ ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ട്, ആക്ടിവിസ്റ്റ് ടീസ്റ്റ സെതൽവാദ് എന്നിവർക്കെതിരെയും ഗുജറാത്ത് പോലീസ് കേസെടുത്തു.
Also Read-
Gujarat Riot | ടീസ്ത സെതൽവാദിനെയും ആർ ബി ശ്രീകുമാറിനെയും ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തുസഞ്ജീവ് ഭട്ടും തീസ്ത സെതൽവാദും ശ്രീകുമാറും ചേർന്ന് തെറ്റായ തെളിവുകൾ സൃഷ്ടിച്ച് നിയമം ദുരുപയോഗം ചെയ്തെന്നും നിരപരാധികൾക്കെതിരെ ഗൂഢാലോചന നടത്തിയതായും എഫ്‌ഐആറിൽ പറയുന്നു. നിരപരാധികളെ പ്രതികളാക്കാൻ വ്യാജരേഖകൾ തയ്യാറാക്കിയതായും എഫ്‌ഐആറിൽ പൊലീസ് പറയുന്നുണ്ട്.
ഗുജറാത്ത് വര്‍ഗീയ കലാപ കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെ ചോദ്യം ചെയ്ത ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ചയാണ് തള്ളിയത്. സാക്കിയ ജാഫ്രിയാണ് ഹര്‍ജി നൽകിയത്. കലാപത്തില്‍ കൊല ചെയ്യപ്പെട്ട കോണ്‍ഗ്രസ് നേതാവ് എഹ്‌സാന്‍ ജഫ്രിയുടെ ഭാര്യയാണ് സാക്കിയ. ജസ്റ്റിസ് എഎം ഖാന്‍വില്‍കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
മോദിയുള്‍പ്പെടെ 63 പേര്‍ക്കെതിരെ നടപടി സ്വീകരിക്കാൻ ആവശ്യമായ തെളിവില്ലെന്നാണ് എസ്‌ഐടി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. കലാപത്തിന് പിന്നിലെ ആഴത്തിലുള്ള ഗൂഢാലോചന പ്രത്യേക സംഘം അന്വേഷിച്ചിട്ടില്ലെന്ന് സാകിയ ജാഫ്രി സുപ്രീം കോടതിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതിയുടെ നടപടികളെ കുറിച്ചും ഹര്‍ജിക്കാരുടെ ആരോപണങ്ങളോട് യോജിക്കുന്നില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. 2008 മാര്‍ച്ചിലാണ് ഗുജറാത്ത് കലാപത്തെക്കുറിച്ച് അന്വേഷിക്കാൻ സിബിഐ മേധാവിയായിരുന്ന ആര്‍.കെ.രാഘവന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.