HOME » NEWS » Kerala » HE FAMILY HEALTH CENTER IN KAKKODI DID NOT OPEN AFTER THE INAUGURATION TOOK PLACE BEFORE THE ELECTION AR TV

കോവിഡ് രോഗികളെക്കൊണ്ട് ആശുപത്രികള്‍ നിറഞ്ഞിട്ടും കുടുംബാരോഗ്യകേന്ദ്രം തുറന്നില്ല; ഉദ്ഘാടനം നടന്നത് തെരഞ്ഞെടുപ്പിന് മുമ്പ്

കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയായ ശേഷം ഫെബ്രുവരി 17ന് ഉദ്ഘാടനവും കഴിഞ്ഞു. എന്നാലിതുവരെയും തുറന്നുപ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല.

News18 Malayalam | news18-malayalam
Updated: May 8, 2021, 6:54 PM IST
കോവിഡ് രോഗികളെക്കൊണ്ട് ആശുപത്രികള്‍ നിറഞ്ഞിട്ടും കുടുംബാരോഗ്യകേന്ദ്രം തുറന്നില്ല; ഉദ്ഘാടനം നടന്നത് തെരഞ്ഞെടുപ്പിന് മുമ്പ്
Kakkodi_FHC
  • Share this:
കോഴിക്കോട്: മൂന്ന് മാസം മുമ്പ് ഉദ്ഘാടനം ചെയ്ത കക്കോടി ആരോഗ്യകേന്ദ്രം തുറക്കാത്തതില്‍ ജനങ്ങള്‍ പ്രതിഷേധത്തില്‍. കിടത്തി ചികിത്സയ്ക്ക് ഉള്‍പ്പെടെ കഴിയുന്ന ആധുനിക സംവിധാനമുള്ള ചികിത്സാകേന്ദ്രമാണ് പ്രവര്‍ത്തനം ആരംഭിക്കാതെ കിടക്കുന്നത്. 1173 ചതുരശ്രമീറ്ററിലുള്ള രണ്ട് നിലകെട്ടിടമാണ് കക്കോടിയില്‍ പുതുതായി നിര്‍മ്മിച്ച കുടുംബാരോഗ്യകേന്ദ്രം.

കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയായ ശേഷം ഫെബ്രുവരി 17ന് ഉദ്ഘാടനവും കഴിഞ്ഞു. എന്നാലിതുവരെയും തുറന്നുപ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. കക്കോടി ജിഎല്‍പി സ്‌കൂളിലാണിപ്പോള്‍ കുടുംബാരോഗ്യകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. കൊവിഡ് പരിശോധന, വാക്‌സിനേഷന്‍ ഉള്‍പ്പെടെ നടക്കുന്നത് ജിഎല്‍പി സ്‌കൂളിലാണ്. ലാബ് ക്രമീകരണങ്ങള്‍, വയറിംഗുമായി ബന്ധപ്പെട്ട് പ്രവൃത്തി ഉള്‍പ്പെടെ പുതിയ കെട്ടിടത്തില്‍ ഇപ്പോഴാണ് നടക്കുന്നത്.

തെരഞ്ഞെടുപ്പ് പെരുമാട്ടച്ചട്ടം വരുന്നതിന് മുമ്പ് കെട്ടിടത്തിന്റെ ഉദ്ഘാടനം ത്വരിതഗതിയില്‍ നടത്തുകയായിരുന്നു. ചുറ്റിലും കൊവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യകേന്ദ്രം പെട്ടെന്ന് തന്നെ തുറന്നുകൊടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിര്‍മ്മാണം പൂര്‍ത്തിയായിട്ടും പുതിയ കെട്ടിടത്തിലേക്ക് ആരോഗ്യകേന്ദ്രം മാറ്റുന്നത് വൈകരുതെന്ന് പ്രദേശവാസിയായ അമൃത മോഹന്‍ദാസ് ആവശ്യപ്പെട്ടു.മിനുക്കുപണികള്‍ പൂര്‍ത്തിയാക്കി പുതിയ കെട്ടിടത്തില്‍ ആരോഗ്യകേന്ദ്രം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കാനാവശ്യമായ നടപടിയുണ്ടാകുമെന്ന് കക്കോടി പഞ്ചായത്ത് പ്രസിഡന്റ് ഷീബ പറഞ്ഞു. 2018ലെ പ്രളയത്തില്‍ കക്കോടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടം തകര്‍ന്നതോടെയാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്.

കേരളത്തില്‍ ഇന്ന് 41,971 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5492, തിരുവനന്തപുരം 4560, മലപ്പുറം 4558, തൃശൂര്‍ 4230, കോഴിക്കോട് 3981, പാലക്കാട് 3216, കണ്ണൂര്‍ 3090, കൊല്ലം 2838, ആലപ്പുഴ 2433, കോട്ടയം 2395, കാസര്‍ഗോഡ് 1749, വയനാട് 1196, പത്തനംതിട്ട 1180, ഇടുക്കി 1053 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,48,546 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.25 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,69,09,361 സാമ്പിളുകളാണ് പരിശോധിച്ചത്.
 Also Read കയറ്റുമതിയ്ക്കായി കരുതിയ കോവിഷീൽഡ് വാക്സിനുകൾ ഇന്ത്യയിൽ തന്നെ ഉപയോഗിക്കും; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (115), സൗത്ത് ആഫ്രിക്ക (8), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 124 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 114 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.


കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 64 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5746 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 387 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 38,662 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2795 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 5305, തിരുവനന്തപുരം 4271, മലപ്പുറം 4360, തൃശൂര്‍ 4204, കോഴിക്കോട് 3864, പാലക്കാട് 1363, കണ്ണൂര്‍ 2794, കൊല്ലം 2827, ആലപ്പുഴ 2423, കോട്ടയം 2244, കാസര്‍ഗോഡ് 1706, വയനാട് 1145, പത്തനംതിട്ട 1137, ഇടുക്കി 1019 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

Also Read രാജ്യത്ത് 24 മണിക്കൂറിൽ 4,187 മരണം; ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന കണക്ക്

127 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 40, കാസര്‍ഗോഡ് 18, എറണാകുളം 17, തൃശൂര്‍, വയനാട് 9 വീതം, തിരുവനന്തപുരം, പത്തനംതിട്ട 8 വീതം, കൊല്ലം 6, പാലക്കാട് 5, കോഴിക്കോട് 3, ഇടുക്കി 2, കോട്ടയം മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
Published by: Anuraj GR
First published: May 8, 2021, 6:54 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories