• HOME
 • »
 • NEWS
 • »
 • kerala
 • »
 • Kerala High Court | തലച്ചുമട് മാനുഷികവിരുദ്ധം; ചുമട്ടു തൊഴിലാളികളുടെ ദുരവസ്ഥ പരിഹരിക്കണം: കേരള ഹൈക്കോടതി

Kerala High Court | തലച്ചുമട് മാനുഷികവിരുദ്ധം; ചുമട്ടു തൊഴിലാളികളുടെ ദുരവസ്ഥ പരിഹരിക്കണം: കേരള ഹൈക്കോടതി

''ചുമട്ടുതൊഴിലാളികള്‍ മറ്റ് തൊഴിൽ സാദ്ധ്യതകൾ ഇല്ലാത്ത പാവപ്പെട്ട ജനവിഭാഗമാണെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെ നിക്ഷിപ്ത താല്‍പ്പര്യമുള്ളവർ അവരുടെ ദുരവസ്ഥയെ മുതലെടുക്കുകയാണ്''

 • Last Updated :
 • Share this:
  കൊച്ചി: തലയിൽ ചുമടെടുക്കുന്നത് (Headloading) മാനുഷിക വിരുദ്ധമായപ്രവൃത്തിയാണെന്നും അത് ഭൂതകാലത്തിന്റെ അവശേഷിപ്പാണെന്നും കേരള ഹൈക്കോടതി (Kerala High Court). തലച്ചുമടെടുക്കുന്ന തൊഴിലാളികളെ പുനരധിവസിപ്പിക്കാനും അവരുടെ ദുരവസ്ഥ പരിഹരിക്കാനും നടപടി സ്വീകരിക്കാൻ കോടതി സംസ്ഥാന സര്‍ക്കാരിനോട് (State Government) ആവശ്യപ്പെട്ടു. നോക്കൂകൂലിയ്ക്കെതിരെയുള്ള ഒരു ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചുമട്ടുതൊഴില്‍ പരിഷ്‌കൃത സമൂഹത്തിന് യോജിച്ച ജോലിയല്ലെന്ന നിരീക്ഷണം നടത്തിയത്. ഒരാള്‍ക്ക് എത്രകാലം ഈ ജോലിയില്‍ തുടരാനാകുമെന്നും കോടതി ചോദിച്ചു. ചുമട്ടുതൊഴിലാളികള്‍ മറ്റ് തൊഴിൽ സാദ്ധ്യതകൾ ഇല്ലാത്ത പാവപ്പെട്ട ജനവിഭാഗമാണെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെ നിക്ഷിപ്ത താല്‍പ്പര്യമുള്ളവർ അവരുടെ ദുരവസ്ഥയെ മുതലെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

  "ദിവസത്തില്‍ മണിക്കൂറുകളോളം തലയിലോ ശരീരത്തിലോ കനത്ത ഭാരം ചുമക്കുന്നത് പേശികളിലും അസ്ഥികളിലും ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും നട്ടെല്ലിനെ സാരമായി ബാധിക്കുകയും ചെയ്യുന്നു. ലോകത്ത് മറ്റൊരിടത്തും ഈ തൊഴിൽരീതി കാണാൻ സാധിക്കില്ല. മറ്റ് രാജ്യങ്ങളില്‍ അവര്‍ ഒന്നുകില്‍ യന്ത്രങ്ങള്‍ ഉപയോഗിക്കുന്നു, അല്ലെങ്കില്‍ ചുമട്ടുജോലികൾക്കായി ഇന്ത്യക്കാര്‍ ഉള്‍പ്പെടെ പുറത്തുനിന്നുള്ള തൊഴിലാളികളെ നിയമിക്കുന്നു'', അദ്ദേഹം നിരീക്ഷിച്ചു. ഭരണകൂടത്തിന് എങ്ങനെയാണ് പൗരന്മാരെ ഇത്തരത്തിൽ പീഡനത്തിന് വിധേയമാക്കാന്‍ കഴിയുകയെന്നും അദ്ദേഹം ചോദിച്ചു.

  "പല രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ നിക്ഷിപ്ത താൽപര്യങ്ങൾ മൂലം ഈ തൊഴിൽരീതി തുടരണമെന്ന് ആഗ്രഹിക്കുന്നു. കേരള ഹെഡ്‌ലോഡ്‌ വർക്കേഴ്സ് ആക്റ്റിൽ നിന്ന് 'തലച്ചുമട്' എന്ന പദം മാറ്റി പകരം 'ലോഡിങ്' എന്ന് മാത്രം ഉപയോഗിക്കണമെന്നും കോടതി പറഞ്ഞു. " ഈ നിയമത്തിന് 50 വര്‍ഷം പഴക്കമുണ്ട്. ഇപ്പോള്‍ സ്ഥിതി മാറി. തലച്ചുമടെടുക്കുന്ന തൊഴിലാളികളുടെ ദുരവസ്ഥ പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു'', കോടതി പറഞ്ഞു.

  Also Read- Kuruva Gang | ‘കുറുവാ’ സംഘം ഭീതി പടര്‍ത്തുന്നു; കുപ്രസിദ്ധ കവർച്ചാസംഘം കേരളത്തില്‍ എത്തിയതിന് തെളിവുകളില്ലെന്ന് പൊലീസ്

  ചിലർ യന്ത്രങ്ങള്‍ പോലെ ജോലി ചെയ്യുമ്പോള്‍ മറ്റു ചിലര്‍ നോക്കുകൂലി കൈപ്പറ്റുകയാണ്. ഇത് എന്തു രീതിയാണെന്നും കോടതി ചോദിച്ചു. അതേസമയം ഇതര സംസ്ഥാനങ്ങളിലും ചുമട്ടു തൊഴിലാളികള്‍ ഉണ്ടെന്നു വിശദീകരിച്ച സര്‍ക്കാര്‍, തൊഴിലാളികളെ സംരക്ഷിക്കേണ്ടതുണ്ട് എന്ന കാര്യത്തില്‍ സംശയമില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. ചുമട്ടുതൊഴിലാളി നിയമത്തില്‍ സംസ്ഥാനം ഭേദഗതി വരുത്താന്‍ പോകുകയാണെന്ന് സര്‍ക്കാര്‍ പ്ലീഡര്‍ അറിയിച്ചു.

  ഇത്തരം തൊഴിലാളികളുടെ ഉപജീവനമാര്‍ഗം എടുത്തുകളയാന്‍ കോടതിക്ക് ഉദ്ദേശ്യമില്ലെന്ന് വ്യക്തമാക്കിയ കോടതി, ലോഡിംഗ് പ്രവര്‍ത്തനങ്ങള്‍ക്ക് യന്ത്രങ്ങള്‍ ഉപയോഗിക്കാന്‍ അവരെ സജ്ജരാക്കുകയും പരിശീലിപ്പിക്കുകയും ചെയ്യണമെന്നും നിർദ്ദേശിച്ചു. ''കേരളം തോട്ടിപ്പണി വിജയകരമായി ഇല്ലാതാക്കിയപ്പോൾ, ചുമട്ടുതൊഴിലിനെ നിസ്സാരമായി കണക്കാക്കുകയാണ്'', ജസ്റ്റിസ് രാമചന്ദ്രന്‍ നിരീക്ഷിച്ചു.

  Also Read- High Court | കണ്ണൂർ സർവകലാശാല വിസി നിയമനം ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി; സർക്കാരിന് ആശ്വാസം

  കഴിഞ്ഞയാഴ്ച നോക്കുകൂലി സംബന്ധിച്ചകേസ് പരിഗണിക്കുമ്പോള്‍ ചുമട്ടു തൊഴില്‍ ഇപ്പോഴും നിലനില്‍ക്കുന്നതില്‍ കോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. 50-60 വയസ്സ് കഴിഞ്ഞാല്‍ ആരോഗ്യം നശിച്ച് ചുമട്ടു തൊഴിലാളികളുടെ ജീവിതം ഇല്ലാതാവുകയാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
  Published by:Rajesh V
  First published: