യാക്കോബായ സഭാ അധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവ കേരളത്തിൽ

നാളെ നടക്കുന്ന യാക്കോബായ സഭാ സുന്നഹദോസിലും വിവിധ പരിപാടികളിലും ബാവ പങ്കെടുക്കും

news18
Updated: May 24, 2019, 1:44 PM IST
യാക്കോബായ സഭാ അധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവ കേരളത്തിൽ
യാക്കോബായ സഭാ അധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവ
  • News18
  • Last Updated: May 24, 2019, 1:44 PM IST
  • Share this:
കൊച്ചി: നാല് ദിവസത്തെ സന്ദർശനത്തിനായി യാക്കോബായ സഭയുടെ തലവനായ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവ കേരളത്തിൽ എത്തി. നാളെ നടക്കുന്ന യാക്കോബായ സഭാ സുന്നഹദോസിലും വിവിധ പരിപാടികളിലും ബാവ പങ്കെടുക്കും. കേരളത്തിൽ എത്തിയതിൽ സന്തോഷമുണ്ടെന്നു ബാവ പറഞ്ഞു. നെടുമ്പാശ്ശേരിയിലെത്തിയ ബാവയെ യാക്കോബായ സഭ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവ അടക്കമുള്ളവർ ചേർന്ന് സ്വീകരിച്ചു. സഭയിലും സമൂഹത്തിലും രാജ്യത്തും സമാധാനം ഉണ്ടാവാൻ ദൈവം അനുഗ്രഹിക്കുമെന്ന് ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കിസ് ബാവ പറഞ്ഞു.

കൊച്ചിയിൽ നിന്നും കുമരകത്തേക്കും അവിടെ നിന്ന് മഞ്ഞിനിക്കരയിലേക്കും പോകുന്ന ബാവ അവിടെ നടക്കുന്ന പ്രാർത്ഥനാ ചടങ്ങുകളിൽ പങ്കെടുക്കും. നാളെ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ ബാവയുടെ അധ്യക്ഷതയിൽ സുന്നഹദോസ് ചേരും. യാക്കോബായ സഭയുടെ ഭരണചുമതല വഹിക്കുന്ന മെത്രാപൊലീത്തൻ ട്രസ്റ്റി പദവിയിൽ നിന്ന്, ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവയുടെ രാജിയാകും പ്രധാന ചർച്ച. സിനഡ് യോഗം വരെ കതോലിക്കാബാവ സ്ഥാനത്ത് തുടരാനായിരുന്നു നിർദേശം. പാത്രിയർക്കീസ് ബാവായുടെ അധ്യക്ഷതയിൽ ചേരുന്ന സഭ സിനഡ് ഇക്കാര്യം ചർച്ച ചെയ്യും. പുതിയ മെത്രാപോലിറ്റൻ ട്രസ്റ്റിയെ സംബന്ധിച്ചുള്ള അന്തിമ തീരുമാനം സിനഡിൽ ഉണ്ടാകും.യാക്കോബായ സഭയിലെ ഇപ്പോഴത്തെ ആഭ്യന്തര പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സഭ വർക്കിംഗ്‌ കമ്മിറ്റിയും മാനേജിങ് കമ്മിറ്റിയും വിളിച്ചു ചേർക്കും. ഞായറാഴ്ച സഭയുടെ വിവിധ പ്രാർഥനകളിൽ പങ്കെടുത്ത ശേഷം തിങ്കളാഴ്ച ബാവ ലെബനനിലേക്ക് തിരിച്ചു പോകും.
First published: May 24, 2019, 1:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading