അറക്കൽ സുൽത്താൻ ആദിരാജ ഫാത്തിമ മുത്ത് ബീവി അന്തരിച്ചു

news18
Updated: May 4, 2019, 1:31 PM IST
അറക്കൽ സുൽത്താൻ ആദിരാജ ഫാത്തിമ മുത്ത് ബീവി അന്തരിച്ചു
അറക്കൽ സുൽത്താൻ ആദിരാജ ഫാത്തിമ മുത്ത് ബീവി
  • News18
  • Last Updated: May 4, 2019, 1:31 PM IST
  • Share this:
തലശ്ശേരി: അറക്കൽ സുൽത്താൻ ആദിരാജ ഫാത്തിമ മുത്ത് ബീവി അന്തരിച്ചു. 86 വയസ്സായിരുന്നു. സ്വവസതിയായ തലശ്ശേരി ചേറ്റംക്കുന്നിലെ 'ഇശലില്‍' ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം. 1932 ല്‍ എടയ്ക്കാടാണ് ജനനം. ആദിരാജ ഹംസ കോയമ്മ തങ്ങള്‍, ആദിരാജ സൈനബ ആയിഷബി എന്നിവര്‍ സഹോദരങ്ങളാണ്. പരേതനായ സി.പി കുഞ്ഞഹമ്മദ് എളയയാണ് ഭര്‍ത്താവ്. ഏക മകള്‍ ആദിരാജ ഖദീജ സോഫിയ. സഹോദരിയായ അറക്കൽ സുൽത്താൻ സൈനബ ആയിഷ ആദി രാജയുടെ മരണത്തെ തുടർന്ന് കഴിഞ്ഞ വർഷം ജൂൺ 26നാണ് ആദിരാജ ഫാത്തിമ മുത്ത് ബീവി അറക്കൽ സുൽത്താൻ സ്ഥാനം ഏറ്റെടുത്തത്.

കണ്ണൂര്‍ സിറ്റി ജുമാഅത്ത് പള്ളി ഉള്‍പ്പെടെയുള്ള നിരവധി പൈതൃക സ്ഥാപനങ്ങളുടെ ഉന്നതാധികാര സ്ഥാനമാണ് അറക്കല്‍ സുല്‍ത്താന്‍ എന്ന നിലയില്‍ ബീവിയില്‍ നിക്ഷിപ്തമായിട്ടുള്ളത്. കണ്ണൂര്‍ സിറ്റിയുടെ ചരിത്ര ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉള്‍പ്പെടെ നേതൃത്വം നല്‍കുന്ന അറക്കല്‍ മ്യൂസിയത്തിന്റെ രക്ഷാധികാരി കൂടിയാണ് ആദിരാജ ഫാത്തിമ മുത്ത് ബീവി. തലശ്ശേരി ഓടത്തിൽ പള്ളിയിൽ മഗ് രിബ് നമസ്കാര ശേഷം മയ്യത്ത് നമസ്കാരവും ഖബറടക്കവും നടക്കുമെന്ന് ബീവിയുടെ പ്രതിനിധികളായ പേരമകൻ ഇത്യസ്‌ അഹമദ് ആദിരാജ, സഹോദരി പുത്രൻ മുഹമ്മദ് റാഫി ആദിരാജ എന്നിവർ അറിയിച്ചു.

First published: May 4, 2019, 1:31 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading