കൊച്ചി: കാലടി സര്‍വ്വകലാശാല സംല്കൃത വിഭാഗം വകുപ്പു മേധാവിയെ തല്‍സ്ഥാനത്തു നിന്നും നീക്കി. പി.എച്ച്.ഡി പ്രവേശനത്തില്‍ അട്ടിമറിയെന്നു ചൂണ്ടിക്കാട്ടി വൈസ് ചാന്സര്ക്കെതിരെ രജിസ്റ്റാര്‍ക്ക് കത്തയച്ച ഡോ പി.വി നാരായണനെയാണ് നീക്കിയത്. എസ്.എഫ്.ഐ നേതാക്കള്‍ക്ക് വേണ്ടി സംസ്കൃത സാഹിത്യ വിഭാഗത്തിലെ പി.എച്ച്.ഡി. പ്രവേശനം വൈസ് ചാന്‍സലര്‍ ചേര്‍ന്ന് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു ആരോപണം.സിൻഡിക്കേറ്റ് യോഗത്തിന്റേതാണ് തീരുമാനം. സീനിയോറിറ്റി പരിഗണിച്ച് പുതിയ ആളെ പകരം നിയമിയ്ക്കും.
സര്‍വകലാശാലയ്ക്ക് താല്പര്യമുള്ളവരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്ന് താന്‍ ഭീഷണി നേരിടുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് വകുപ്പ് മേധാവി ഡോ. പി.വി നാരായണന് രജിസ്റ്റാര്‍ക്ക് കത്ത് അയച്ചത്.
സംസ്കൃത സാഹിത്യ വിഭാഗത്തില്‍ 21 പേരാണ് പിഎച്ച്ഡി അഡ്മിഷന് അപേക്ഷ നല്‍കിയത്. റിസര്‍ച്ച് കമ്മിറ്റി അഭിമുഖം നടത്തി ഇവരില്‍ നിന്ന് 12 പേരെ തെരഞ്ഞെടുത്തു. എന്നാല്‍ ലിസ്റ്റില്‍ നിന്ന് പുറത്തായ ചില വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി എസ്.എഫ്.ഐ പരാതിയുമായി രംഗത്തെത്തി. തുടര്‍ന്ന് റിസര്‍ച്ച് കമ്മിറ്റി തയാറാക്കിയ ഷോര്‍ട്ട് ലിസ്റ്റ് തിരുത്തി നല്കാന് വി.സി ആവശ്യപ്പെട്ടെന്നാണ് വകുപ്പ് അധ്യക്ഷന്‍ ഡോ. പിവി നാരയണന് പറയുന്നത്. എന്നാല്‍ ഇത് അനുസരിക്കാത്തതിനെ തുടര്‍ന്ന് അധ്യാപകരില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും ഭീഷണി നേരിടുന്നതായും രജിസ്റ്റാര്‍ക്ക് അയച്ച കത്തില്‍ ഡോ. പിവി നാരയണന് വ്യക്തമാക്കുന്നു.
രണ്ട് തവണ ചില വിദ്യാര്‍ത്ഥികള്‍ തന്റെ ഓഫീസില്‍ അതിക്രമിച്ച് കയറുകയും ബഹളം വെയ്ക്കുകയും ചെയ്തു. അധിക കാലം നിങ്ങളെ ഈ സ്ഥാനത്ത് ഇരുത്തുകയില്ലെന്നും അതിനുള്ള ആളും അധികാരവും ഞങ്ങളുടെ കയ്യിലുണ്ടെന്നും വിദ്യാര്‍ത്ഥി സംഘടന നേതാക്കള്‍ പറഞ്ഞതായി കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.വകുപ്പു മേധാവിയ്ക്കെതിരെ എസ്.എഫ്.ഐ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമരത്തിലാണ്.
അതേസമയം സംസ്കൃത വിഭാഗത്തിലെ ആറു അധ്യാപക ഒഴിവുകളില്‍ താൽപര്യമുള്ളവരെ തള്ളിക്കയറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തന്നെ വകുപ്പ് മേധാവി സ്ഥാനത്തു നിന്ന് നീക്കം ചെയ്യുന്നതെന്ന് ഡോ. പി.വി നാരയണന് പറഞ്ഞു. വകുപ്പ് അദ്ധ്യക്ഷന്‍ ഒദ്യോഗികമായി പരാതി നല്‍കിയിട്ടില്ലെന്നും പി.എച്ച്.ഡി. പ്രവേശനവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നും വൈസ് ചാന്‍സിലര്‍ ഡോ.ധര്‍മ്മരാജ് അടാട്ട് പറഞ്ഞു.
സി.പി.എം നേതാവ് എം.ബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരി നിയമനത്തില്‍ സര്‍വകലാശാല നടപടിക്കെതിരെ വിഷയ വിദഗ്ധര്‍ രംഗത്തെത്തിയത് ഏറെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സംസ്കൃത വിഭാഗം വകുപ്പ് അധ്യക്ഷന്‍ തന്നെ വൈസ് ചാന്‍സലര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തുന്നതും അദ്ദേഹത്തിനെതിരെ നടപടിയെടുക്കുന്നതും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.