• HOME
  • »
  • NEWS
  • »
  • kerala
  • »
  • Suicide| CITU വിട്ട് സ്വതന്ത്ര യൂണിയൻ രൂപീകരിച്ച ചുമട്ടുതൊഴിലാളി ആത്മഹത്യ ചെയ്തു; പ്രാദേശിക നേതാക്കളുടെ ഭീഷണിയുണ്ടായിരുന്നതായി ആത്മഹത്യാ കുറിപ്പ് ‌

Suicide| CITU വിട്ട് സ്വതന്ത്ര യൂണിയൻ രൂപീകരിച്ച ചുമട്ടുതൊഴിലാളി ആത്മഹത്യ ചെയ്തു; പ്രാദേശിക നേതാക്കളുടെ ഭീഷണിയുണ്ടായിരുന്നതായി ആത്മഹത്യാ കുറിപ്പ് ‌

സിപിഎം ബ്രാഞ്ച് സെക്രട്ടറി‌യും ലോക്കൽ സെക്രട്ടറിയുമാണ് മരണത്തിന് ഉത്തരവാദികൾ എന്നാണ് ആത്മഹത്യ കുറിപ്പിൽ

  • Share this:
    തൃശ്ശൂർ: CITU വിട്ട് സ്വതന്ത്ര യൂണിയൻ രൂപീകരിച്ച ചുമട്ടുതൊഴിലാളി ആത്മഹത്യ (Suicide)ചെയ്തു. തൃശ്ശൂർ പീച്ചി സ്വദേശി കെ.ജി സജി (49)ആണ് ആത്മഹത്യ ചെയ്തത്. സജിയുടെ ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. സിപിഎം ഭീഷണി ഉണ്ടായിരുന്നതായാണ് കുറിപ്പിലുള്ളത്.

    സിപിഎം ബ്രാഞ്ച് സെക്രട്ടറി‌യും ലോക്കൽ സെക്രട്ടറിയുമാണ് മരണത്തിന് ഉത്തരവാദികൾ എന്നാണ് ആത്മഹത്യ കുറിപ്പിൽ പറയുന്നത്. തനിക്ക് സിപിഐഎമ്മിന്റെ ഭീഷണിയുണ്ടായിരുന്നുവെന്നും കുറിപ്പിൽ സജി പറയുന്നു.

    സംഭവത്തിൽ പീച്ചി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെയാണ് പീച്ചി കോലഞ്ചേരി വീട്ടിൽ സജിയെ വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. പാര്‍ട്ടി പ്രവര്‍ത്തകരെ മൃതദേഹം കാണാനോ റീത്ത് വെയ്ക്കാനോ സജിയുടെ ബന്ധുക്കള്‍ അനുവദിച്ചിരുന്നില്ല.
    Also Read-'പാടുന്നോര്‍ പാടട്ടെ, ആടുന്നോര്‍ ആടട്ടെ'; മന്‍സിയക്ക് വേദിയൊരുക്കി DYFI

    സിഐടിയുവുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് സജി സ്വതന്ത്ര യൂണിയൻ രൂപീകരിച്ചത്. സജിയുടെ മരണത്തിൽ അന്വേഷണം വേണമെന്ന് ആവശ്യവുമായി ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്.

    Also Read-ചക്കയെ ചൊല്ലി തര്‍ക്കം; വീടിന് തീയിട്ട് യുവാവ്; കുട്ടികളുടെ പുസ്തകങ്ങളും സര്‍ട്ടിഫിക്കറ്റുകളും നശിപ്പിച്ചു

    ഗൗരി ലക്ഷ്മിയുടെ ചികില്‍സയ്ക്കായി പണം കണ്ടെത്തണം; കാരുണ്യയാത്രയുമായി സ്വകാര്യ ബസുകള്‍

    അപൂര്‍വ രോഗം ബാധിച്ച ഗൗരി ലക്ഷ്മിയുടെ ചികിത്സാ ചെലവിനുള്ള പണം കണ്ടെത്താ കാരുണ്യ യാത്രയുമായി ഒറ്റപ്പാലത്തെ സ്വകാര്യ ബസുകള്‍. ഓള്‍ കേരള പ്രൈവറ്റ് ബസ് മെമ്പേഴ്‌സ് എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു കാരുണ്യ യാത്ര. നേരത്തെ പാലക്കാട് കോഴിക്കോട് പാതയിലെ ബസുകളും ധനസമാഹരണത്തില്‍ പങ്കാളികളായിരുന്നു.

    ഗുരുവായൂര്‍, പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, തിരുവില്വാമല, കോട്ടായി, പാലക്കാട്, കോങ്ങാട്, മണ്ണാര്‍ക്കാട്, പെരിന്തല്‍മണ്ണ റൂട്ടുകളില്‍ ഓടുന്ന അന്‍പതോളം ബസുകളാണ് കാരുണ്യയാത്രയില്‍ പങ്ക് ചേര്‍ന്നത്. സംസ്ഥാന വ്യാപകമായി ബസുടമകളുടെ സംഘടന ഈ സന്നദ്ധ പ്രവര്‍ത്തനത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

    ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
    Published by:Naseeba TC
    First published: