ഒറ്റപ്പാലം: അവധി ചോദിച്ച സ്കൂൾ അധ്യാപികയെ തെറി വിളിച്ച് അധിക്ഷേപിച്ച സ്കൂൾ ഹെഡ്മാസ്റ്ററെ പൊലീസ് അറസ്റ്റു ചെയ്തു. ഒറ്റപ്പാലം പിലാത്തറ എസ്.ഡി.വി.എം എൽപി സ്കൂളിലെ ഹെഡ്മാസ്റ്റർ ഉദുമാൻകുട്ടിയെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ സ്ത്രീകളെ അപമാനിച്ചതിന് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു.
ഹെഡ്മാസ്റ്ററോട് അരദിവസത്തെ അവധി ചോദിച്ചപ്പോഴാണ് കേട്ടാലറയ്ക്കുന്ന ഭാഷയിൽ അധ്യാപികയെ ഇയാൾ അസഭ്യം പറഞ്ഞത്. ഹെഡ്മാസ്റ്ററുടെ തെറി വിളി സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പ്രതിഷേധം ശക്തമായി.
സംഭവത്തിൽ അധ്യാപിക ഒറ്റപ്പാലം പൊലീസിൽ പരാതി നൽകിയതോടെയാണ് ഹെഡ് മാസ്റ്ററെ അറസ്റ്റ് ചെയ്തത്. സ്ത്രീയെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ കുറ്റങ്ങൾ പ്രകാരമാണ് പൊലീസ് നടപടി. വിദ്യാഭ്യാസ വകുപ്പിനും ജില്ലാ കളക്ടർക്കും അധ്യാപിക പരാതി നൽകിയിട്ടുണ്ട്.
ഇതേ ഹെഡ്മാസ്റ്റർക്കെതിരെ മുൻപും അധ്യാപകർ സമാനമായ പരാതി നൽകിയിട്ടുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.