ദേശീയപാതാ വികസനത്തിന്റെ ഭാഗമായി പൊളിച്ചു നീക്കിയ തീരദേശത്തെ സ്‌കൂള്‍ ദിവസങ്ങള്‍ക്കുള്ളില്‍ തിരികെത്തന്ന മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് പ്രധാനാധ്യാപിക പങ്കുവച്ച കുറിപ്പ് വൈറൽ. മലപ്പുറം ജില്ലയിലെ തീരദേശഗ്രാമമായ പാലപ്പെട്ടി എ.എം.എല്‍.പി സ്‌കൂള്‍ പ്രധാനധ്യാപികയായ ഷീബ തമ്പിയാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും നന്ദിയറിയിച്ചത്.
തീരദേശത്തെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെയും അടിസ്ഥാന വര്‍ഗത്തിന്റെയും ആശ്രയമായിരുന്ന സ്‌കൂള്‍ ദേശീയപാതാവികസനത്തിന്റെ ഭാഗമായി പൊളിച്ചു നീക്കുകയായിരുന്നു. എന്നാൽ കൂളിന് പകരം നഷ്ടപരിഹാരത്തുക ഉപയോഗിച്ച് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ മാനേജ്‌മെന്റ് തയ്യാറായില്ല. അതോടെ ഏറെ അസൗകര്യങ്ങളോടെ സമീപത്തെ മദ്രസാക്കെട്ടിടത്തിലായിരുന്നു സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. സമീപത്തെ വീടിന്റെ ചായ്പ്പില്‍ ഷീറ്റ് കെട്ടിയാണ് കുട്ടികള്‍ക്ക് ഉച്ചക്ക് ആഹാരം കൊടുത്തിരുന്നത്. എന്നിട്ടും വിദ്യാര്‍ഥികൾ മുടങ്ങാതെ മുഴുവൻ ദിവസവും സ്കൂളിൽ വന്നിരുന്നുവെന്നും പ്രധാനധ്യാപിക പറയുന്നു.
ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ അപേക്ഷ നൽകുകയായിരുന്നു. തുടർന്ന് ഉടനെയിതു വിദ്യാഭ്യാസ മന്ത്രിക്കു കൈമാറുകയും വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി എത്രയും പെട്ടെന്ന് ഇടപെട്ട് മേയ് 22 ന് തന്നെ സ്കൂൾ സർക്കാർ ഏറ്റെടുക്കുകയും ചെയ്തു. 13 ദിവസങ്ങള്‍ക്കുള്ളില്‍ നടപടിയെടുത്ത കേരളസര്‍ക്കാരിന് നന്ദി പറയുകയാണ് 36 വര്‍ഷം ഈ സ്‌കൂളില്‍ പ്രധാനാധ്യാപികയായി ജോലി ചെയ്ത് വിരമിക്കുന്ന ഷീബ തമ്പി. മുഖ്യമന്ത്രിയുടെ പിറന്നാള്‍ ദിവസം പങ്കുവെച്ച കുറിപ്പ് മന്ത്രി വി ശിവന്‍കുട്ടിയും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Chief minister pinarayi, Facebook post, Minister V Sivankutty