• HOME
  • »
  • NEWS
  • »
  • kerala
  • »
  • നാദാപുരത്ത് യുവാവിന്റെ വെട്ടേറ്റ പെൺകുട്ടിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല; തുടര്‍ശസ്ത്രക്രിയ വേണ്ടിവരും

നാദാപുരത്ത് യുവാവിന്റെ വെട്ടേറ്റ പെൺകുട്ടിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല; തുടര്‍ശസ്ത്രക്രിയ വേണ്ടിവരും

വ്യാഴാഴ്ച്ചയാണ് ബിരുദ വിദ്യാർത്ഥിനിയായ നഹീമയെ ക്ലാസ് കഴിഞ്ഞ് മടങ്ങുന്ന വഴിയിൽ യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചത്.

  • Share this:
    കോഴിക്കോട്: നാദാപുരത്ത് (Nadapuram) യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ച പെൺകുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. പെണ്‍കുട്ടിക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. ബിരുദ വിദ്യാർത്ഥിനിയായ നഹീമ സ്വകാര്യ ആശുപത്രിലെ തീവ്രപരിചരണ വിഭാഗത്തിൽ വെന്‍റിലേറ്റര്‍ ചികിത്സയിൽ നിരീക്ഷണത്തിലാണ്.

    ആരോഗ്യ പുരോഗതി വിലയിരുത്തിയ ശേഷം ഇന്ന് തുടർശസ്ത്രക്രിയകൾ ഉണ്ടായേക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു. അതേസമയം നാദാപുരം പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്ത പ്രതി റഫ്നാസിനെ റിമാൻഡ് ചെയ്തു. മൊബൈൽ നമ്പർ ബ്ലോക്ക് ചെയ്തതിലെ വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് ഇയാൾ പൊലീസിന് മൊഴി നൽകിയിരുന്നു.

    വ്യാഴാഴ്ച്ചയാണ് ബിരുദ വിദ്യാർത്ഥിനിയായ നഹീമയെ ക്ലാസ് കഴിഞ്ഞ് മടങ്ങുന്ന വഴിയിൽ യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചത്. ആക്രമണത്തിൽ നഹീമയുടെ തലയ്ക്കും കഴുത്തിനും സാരമായി പരിക്കേറ്റിരുന്നു. സ്കൂളിൽ സഹപാഠികളായിരുന്നു ഇരുവരും. സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം റഫ്നാസ് പഠനം ഉപേക്ഷിച്ച് ജോലിക്ക് പോയിരുന്നു.

    പരിക്കേറ്റ സഹയാത്രികനെ വഴിയില്‍ ഉപേക്ഷിച്ചു; ചികിത്സ കിട്ടാതെ മരണം, യുവാവ് അറസ്റ്റില്‍

    ഇടുക്കി അടിമാലിയിൽ ബൈക്ക് മറിഞ്ഞ് ഗുരുതരമായി പരുക്കേറ്റ സഹയാത്രികനെ നടുറോഡിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞ സുഹ‍ൃത്ത് അറസ്റ്റിൽ. പുത്തൻപുരയ്ക്കൽ ചന്ദ്രന്‍ (45) ആണ് കൃത്യമായ ചികിത്സ ലഭിക്കാതെ മരണത്തിന് കീഴടങ്ങിയത്. സംഭവത്തിൽ ചെങ്കുളം നാലാനിക്കൽ ജിമ്മി കുര്യാക്കോസാണ് (28) അറസ്റ്റിലായത്.

    ബേക്കറി ജീവനക്കാരനായ ചന്ദ്രന്റെ മൃതദേഹം ബുധനാഴ്ച രാവിലെയാണു ചെങ്കുളത്തിനു സമീപം റോഡരികിൽ നാട്ടുകാർ കണ്ടെത്തിയത്. അന്വേഷണത്തിൽ ചൊവ്വാഴ്ച രാത്രി സംഭവ സ്ഥലത്ത് ജിമ്മിയുടെ ബൈക്ക് നിർത്തിയിരിക്കുന്നതു വഴിയാത്രക്കാർ കണ്ടിരുന്നെന്ന് വ്യക്തമായി. തുടർന്ന് ഇയാളെ കസ്റ്റഡിയിൽ എടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണു പങ്ക് വ്യക്തമായത്.

    ചെങ്കുളത്തു വച്ചു ചൊവ്വാഴ്ച രാത്രി 9.30ന് ജിമ്മിയുടെ ബൈക്കിനു ചന്ദ്രൻ കൈ കാണിച്ചു. ആനച്ചാലിലേക്കു പോകും വഴി ചെങ്കുളത്തിനടുത്തു വച്ചാണ് ബൈക്ക് മറിഞ്ഞത്. നൂലാമാലകളിൽ നിന്നൊഴിവാകാൻ റോഡരികിലേക്കു ചന്ദ്രനെ മാറ്റി കിടത്തിയ ശേഷം ജിമ്മി സ്ഥലംവിടുകയായിരുന്നു.

    പിറ്റേന്നാണു മരിച്ച വിവരം അറിഞ്ഞതെന്നു ജിമ്മിയുടെ മൊഴിയിൽ പറയുന്നു. വീഴ്ചയിൽ ചന്ദ്രന്റെ നട്ടെല്ലിനു ക്ഷതമേറ്റതാണു മരണകാരണം. അപകടം നടന്ന സമയത്ത് ചന്ദ്രനെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നുവെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കുറ്റകരമായ നരഹത്യയ്ക്കു കേസ് റജിസ്റ്റർ ചെയ്തു ജിമ്മിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
    Published by:Rajesh V
    First published: