HOME » NEWS » Kerala » HEALTH DEPARTMENT DISMISSES 28 DOCTORS WHO ILLEGALLY GONE ON LEAVE

അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടുനിന്ന 28 ഡോക്ടര്‍മാരെ പിരിച്ചു വിട്ടു; മറ്റുള്ളവര്‍ക്ക് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

പലതവണ അവസരം നല്‍കിയിട്ടും സര്‍വീസില്‍ പ്രവേശിക്കാൻ തയാറാകാത്ത ഡോക്ടർമാരെയാണ് പിരിച്ചുവിട്ടത്.

News18 Malayalam | news18-malayalam
Updated: June 19, 2021, 5:06 PM IST
അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടുനിന്ന 28 ഡോക്ടര്‍മാരെ പിരിച്ചു വിട്ടു; മറ്റുള്ളവര്‍ക്ക് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി
ആരോഗ്യമന്ത്രി വീണ ജോര്‍ജ്
  • Share this:
തിരുവനന്തപുരം: അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടുനില്‍ക്കുന്നവര്‍ എത്രയും വേഗം സര്‍വീസില്‍ പ്രവേശിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭ്യര്‍ത്ഥിച്ചു. സംസ്ഥാനം കോവിഡ് മഹാമാരിയ്‌ക്കെതിരായ തുടര്‍ച്ചയായ പോരാട്ടത്തിലാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ ഏറ്റവും അത്യാവശ്യമായ സമയം കൂടിയാണിത്. ഈ സാഹചര്യത്തില്‍ വിട്ടു നില്‍ക്കുന്ന എല്ലാ ആരോഗ്യ പ്രവര്‍ത്തകരും ഉടന്‍ തന്നെ സര്‍വീസില്‍ പ്രവേശിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

Also Read- പ്രവാസികളുടെ വാക്സിനേഷൻ സര്‍ട്ടിഫിക്കറ്റില്‍ ബാച്ച് നമ്പരും തീയതിയും ചേര്‍ക്കും

അനധികൃതമായി സര്‍വീസില്‍ നിന്നും വര്‍ഷങ്ങളായി വിട്ടു നില്‍ക്കുന്ന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 28 ഡോക്ടര്‍മാരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. പലതവണ അവസരം നല്‍കിയിട്ടും സര്‍വീസില്‍ പ്രവേശിക്കുന്നതിന് അവര്‍ താത്പര്യം പ്രകടിപ്പിച്ചില്ല. തുടര്‍ന്നാണ് സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിച്ചത്.

പ്രവാസികള്‍ക്ക് പുതുക്കിയ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഞായർ മുതല്‍

വിദേശത്ത് പോകുന്നവര്‍ക്ക് നല്‍കുന്ന കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ബാച്ച് നമ്പറും തീയതിയും കൂടി ചേര്‍ക്കുമെന്ന് ആരോഗ്യപ്പ് മന്ത്രി വീണാ ജോര്‍ജ്. ചില വിദേശ രാജ്യങ്ങള്‍ വാക്‌സിനെടുത്ത തീയതിയും ബാച്ച് നമ്പറും കൂടി ആവശ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് സര്‍ട്ടിഫിക്കറ്റില്‍ ഇവ ചേര്‍ക്കാന്‍ നിര്‍ദേശം നല്‍കിയത്. ഇതിനായുള്ള ഇ-ഹെല്‍ത്തിന്റെ പോര്‍ട്ടലില്‍ അപ്‌ഡേഷന്‍ നടക്കുകയാണ്. അടുത്ത ദിവസം മുതല്‍ പുതിയ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. നേരത്തേ സര്‍ട്ടിഫിക്കറ്റ് എടുത്ത, ബാച്ച് നമ്പറും തീയതിയും ആവശ്യമുള്ളവര്‍ക്ക് അവ ചേര്‍ത്തു പുതിയതു നല്‍കും.

നേരത്തേ സര്‍ട്ടിഫിക്കറ്റ് എടുത്തവര്‍ സംസ്ഥാന സര്‍ക്കാരിന്റെ https://covid19.kerala.gov.in/vaccine/ എന്ന പോര്‍ട്ടലില്‍ പ്രവേശിച്ചു പഴയ സര്‍ട്ടിഫിക്കറ്റ് ക്യാന്‍സല്‍ ചെയ്തുവേണം പുതിയതിന് അപേക്ഷിക്കേണ്ടത്. മുൻപു ബാച്ച് നമ്പറും തീയതിയുമുള്ള കോവിന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളവര്‍ അതു പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണം. കോവിന്‍ പോര്‍ട്ടലില്‍നിന്നും സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവര്‍ വാക്‌സീന്‍ എടുത്ത കേന്ദ്രത്തില്‍നിന്നും ബാച്ച് നമ്പറും തീയതിയും കൂടി എഴുതി വാങ്ങിയ സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം. സമര്‍പ്പിക്കപ്പെട്ട അപേക്ഷകള്‍ പരിശോധിച്ചു പുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കും.

Also Read- കോവിഡ്: ഒരു വർഷക്കാലത്തെ വേർപിരിയലിന് ശേഷം വീണ്ടും ഒന്നിച്ച് 92 വയസുകാരായ ഇരട്ട സഹോദരങ്ങൾ

അപേക്ഷിച്ചവര്‍ക്കd പിന്നീട് ഈ പോര്‍ട്ടലില്‍നിന്നd തന്നെ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. വാക്‌സിന്‍ എടുത്തു വിദേശത്ത് പോകുന്നവര്‍ക്ക് ഉടനെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള ക്രമീകരണങ്ങളും പോര്‍ട്ടലില്‍ വരുത്തി. വാക്‌സീന്‍ നല്‍കി കഴിയുമ്പോള്‍ വ്യക്തിയുടെ റജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍, സര്‍ട്ടിഫിക്കറ്റ് നമ്പറടങ്ങിയ എസ്എംഎസ് ലഭിക്കും. ഉടനെ അവര്‍ക്കു പോര്‍ട്ടലില്‍നിന്നും സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. കൂടുതല്‍ സംശയങ്ങള്‍ക്കു ദിശ 1056, 104 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
Published by: Rajesh V
First published: June 19, 2021, 5:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories