കോവിഡ് കാലത്ത് ദുരിതാശ്വാസ ക്യാമ്പുകൾ എങ്ങനെ; മാർഗനിർദേശവുമായി ആരോഗ്യവകുപ്പ്

അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സയ്ക്കും പ്രളയാനന്തരമുണ്ടാകുന്ന പകര്‍ച്ചവ്യാധികളെ ഫലപ്രദമായി നേരിടാനുമുള്ള കര്‍മ്മ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു.

News18 Malayalam | news18-malayalam
Updated: August 8, 2020, 10:07 AM IST
കോവിഡ് കാലത്ത് ദുരിതാശ്വാസ ക്യാമ്പുകൾ എങ്ങനെ; മാർഗനിർദേശവുമായി ആരോഗ്യവകുപ്പ്
News18
  • Share this:
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തെ ബാധിക്കാത്ത വിധം ദുരിതാശ്വാസപ്രവർത്തനങ്ങൾ നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യവകുപ്പിന്റെ മാർഗനിർദേശം. പ്രളയം മൂലമുണ്ടായ അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സയ്ക്കും പ്രളയാനന്തരമുണ്ടാകുന്ന പകര്‍ച്ചവ്യാധികളെ ഫലപ്രദമായി നേരിടാനുമുള്ള കര്‍മ്മ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു.

പരിക്കേറ്റവരുടെ ചികിത്സ, അതിജീവിച്ചവരുടെ ശാരീരിക, മാനസികാരോഗ്യം തുടങ്ങിയ ഹ്രസ്വവും ദീര്‍ഘവുമായ പ്രശ്‌നങ്ങളെല്ലാം മുന്നില്‍ കണ്ടാണ് ആരോഗ്യ വകുപ്പ് കര്‍മ്മ പദ്ധതി. കഴിഞ്ഞ പ്രളയത്തില്‍ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന സ്ഥാപനങ്ങള്‍ പട്ടിക തയ്യാറാക്കി മെഡിക്കല്‍ രേഖകള്‍, മരുന്നുകള്‍, ഉപകരണങ്ങള്‍ എന്നിവ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റും.

താല്‍ക്കാലിക ആശുപത്രികള്‍ സ്ഥാപിക്കുന്നതിനുള്ള ഇതര സ്ഥലം കണ്ടെത്തും. ക്യാമ്പുകൾ രണ്ട് തരം, ദിവസം രണ്ട് നേരം പരിശോധന കോവിഡ് ബാധിതർക്കും അല്ലാത്തവർക്കുമായി രണ്ട് തരം ദുരിതാശ്വാസ ക്യാമ്പുകളാണ് സജ്ജമാക്കുക. സാമൂഹ്യ അകലം പാലിക്കാനാകും വിധമുള്ള വിധത്തിലാവും ക്രമീകരണങ്ങൾ.

18 നും 50 നും മധ്യേ പ്രായമുള്ളവർ മറ്റ് രോഗങ്ങങ്ങളില്ലാത്തവർക്കും മാത്രമായി പ്രത്യേക ക്യാമ്പുകളൊരുക്കും. ഇവിടങ്ങളിൽ മാസ്ക് ഉപയോഗം നിർബന്ധമാക്കും. ലക്ഷണങ്ങളുണ്ടോ എന്നറിയുന്നതിന് എല്ലാ ക്യാമ്പുകളും ദിവസം രണ്ട് തവണ പരിശോധനകളുണ്ടാകും. ലക്ഷണങ്ങൾ കാണുന്നവരെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് കേന്ദ്രങ്ങളിലേക്ക് മാറ്റും.
TRENDING:'ബാക്ക് ടു ഹോം'; വീട്ടിലേക്കുള്ള യാത്ര അന്ത്യയാത്രയായി; നൊമ്പരമായി ഷറഫുവിന്‍റെ സെൽഫി[NEWS]വിമാനം രണ്ട് തവണ ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചു; ട്രാക്കര്‍ വെബ്‌സൈറ്റിന്റെ സൂചന[NEWS]Air India Express Crash | കരിപ്പൂർ വിമാനാപകടം; ദുഃഖം രേഖപ്പെടുത്തി പ്രമുഖർ[PHOTOS]
പ്രളയജലം സുരക്ഷിതമല്ലാത്തതിനാൽ സാനിനൈസറുകൾ മുൻകൂട്ടി സ്റ്റോക്ക് ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലെ ഗുരുതര രോഗികളെക്കുറിച്ചും അവരുപയോഗിക്കുന്ന മരുന്നുകളെക്കുറിച്ചും പട്ടിക തയ്യാറാക്കും. ഇവര്‍ക്ക് മതിയായ ചികിത്സാ സൗകര്യം ഉറപ്പ് വരുത്താന്‍ പ്രത്യേകം ശ്രദ്ധിക്കും.

വിട്ടുമാറാത്ത രോഗങ്ങളുള്ള എല്ലാ രോഗികള്‍ക്കും മരുന്നുകള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുന്നതാണ്. ഗര്‍ഭിണികൾ, കിടപ്പിലായ ആളുകള്‍, പ്രായമായവര്‍, ഒറ്റയ്ക്ക് താമസിക്കുന്നവര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കും.

കോവിഡ് പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിച്ച് കൊണ്ടായിരിക്കും ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കുക. ദുരിതാശ്വാസ ക്യാമ്പുകള്‍ കോവിഡ് പ്രോട്ടോകോള്‍ പ്രകാരമായിരിക്കും പ്രവര്‍ത്തിക്കുക. എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും ദിവസത്തില്‍ രണ്ടുതവണ ശ്വസന ലക്ഷണങ്ങൾ പരിശോധിക്കും.

രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരെ ആന്റിജന്‍ പരിശോധന നടത്തുന്നതാണ്. രോഗലക്ഷണമുള്ളവരെ പ്രത്യേകം മാറ്റി പാര്‍പ്പിക്കുന്നതാണ്. കൈകള്‍ ശുചീകരിക്കാനുള്ള സൗകര്യം, സാനിറ്റൈസറുകള്‍ എന്നിവ സംഭരിക്കുന്നതാണ്. ദുരിതാശ്വാസ ക്യാമ്പുകളിലെ എല്ലാവരും മാസ്‌ക് ധരിക്കണം.

ദുരിതബാധിത പ്രദേശങ്ങളില്‍ 20 വീടുകള്‍ക്ക് ഒന്ന് എന്ന തരത്തില്‍ വോളണ്ടിയര്‍മാരെ സജ്ജമാക്കുന്നതാണ്.  പി.എച്ച്.സി മുതൽ ജനറൽ ആശുപത്രി വരെ എല്ലായിടത്തും  ഡോക്ടർമാർ അടങ്ങുന്ന റാപ്പിഡ് റെസ്പോൺസ് ടീമുകളെ (ആർ.ആർ.ടി) നേരത്തെ സജ്ജമാക്കിയിരുന്നു. ഈ സംഘങ്ങളെയാണ് ദുരിതാശ്വാസരക്ഷാപ്രവർത്തനങ്ങൾക്കായി വിന്യസിക്കുന്നത്.
Published by: Naseeba TC
First published: August 8, 2020, 10:07 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading