'ശബരിമലയിൽ പകർച്ചാവ്യാധിയെന്ന പ്രചരണത്തിന് പിന്നിൽ ഗൂഢലക്ഷ്യം'
'ശബരിമലയിൽ പകർച്ചാവ്യാധിയെന്ന പ്രചരണത്തിന് പിന്നിൽ ഗൂഢലക്ഷ്യം'
ശബരിമല
Last Updated :
Share this:
സന്നിധാനം : ശബരിമലയിൽ പകർച്ചാവ്യാധികൾ പടരുന്നുവെന്ന തരത്തിലുള്ള പ്രചരണങ്ങൾ ഗൂഢലക്ഷ്യത്തോടെയാണെന്ന് ആരോഗ്യ വകുപ്പും ദേവസ്വം ബോർഡും. ഭക്തരെ അകറ്റി നിർത്താനുള്ള തന്ത്രമാണ് ഇത്തരം നീക്കങ്ങളിലൂടെ നടപ്പിലാക്കുന്നത്. ഏത് സാഹചര്യത്തെയും നേരിടാൻ കഴിയുന്ന സംവിധാനങ്ങൾ ശബരിമലയിൽ ഒരുക്കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ശബരിമലയിൽ എച്ച്1 എൻ1 ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി നേരത്തെ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സന്നിധാനത്ത് പകർച്ചാ വ്യാധികൾ പടരുന്നുവെന്ന പ്രചരണം ചില കേന്ദ്രങ്ങൾ ശക്തമാക്കിയത്. എലിപ്പനി, ചിക്കൻപോക്സ് തുടങ്ങി രോഗങ്ങൾ സന്നിധാനത്ത് റിപ്പോർട്ട് ചെയ്തതായും പ്രചരണം ഉണ്ടായി. എന്നാൽ ഇത്തരത്തിലുളള ഒരു കേസും സന്നിധാനത്തോ പമ്പയിലോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. കാലവവസ്ഥ വ്യതിയാനം മൂലമുളള മൂക്കടപ്പ്, ജലദോഷം, തൊണ്ടവേദന എന്നിവയാണ് തീർഥാടകർക്ക് സാധാരണയായി അനുഭവപ്പെടുന്നത്. നടപന്തലിൽ പൊടിശല്യം രൂക്ഷമായതാണ് ഇതിന് പ്രധാന കാരണം. എച്ച്1 എൻ1 പോലുളള പകർച്ച വ്യാധികൾ റിപ്പോർട്ട് ചെയ്താൽ ആ സാഹചര്യത്തെ നേരിടാനും ആരോഗ്യവകുപ്പ് സജ്ജമാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു
ഇപ്പോഴത്തെ സാഹചര്യത്തിൽ ശബരിമലയിൽ പകർച്ച വ്യാധികൾ പടരുന്നുവെന്ന കുപ്രചരണം ഭക്തരിൽ ആശങ്കപടർത്താനാണെന്ന് ദേവസ്വംബോർഡ് മെമ്പർ കെ പി ശങ്കർ ദാസ് പറഞ്ഞു. പകർച്ച വ്യാധികളൊന്നും തന്നെ ഇതുവരെ സന്നിധാനത്ത് റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് തീർഥാടകർ എത്തുന്ന സാഹചര്യത്തിൽ എല്ലാത്തരം ജാഗ്രതയും തീർഥാടനകാലത്ത് ആരോഗ്യവകുപ്പ് സ്വീകരിക്കാറുണ്ട്. പകർച്ചവ്യാധികൾ പടരുന്നുവെന്ന പ്രചരണങ്ങളിൽ തീർഥാടകർ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ആരോഗ്യവകുപ്പിലെ ഡോക്ടർമാർ നൽകുന്ന അറിയിപ്പ്. സംഘർഷ സാധ്യത നിലനിൽക്കുന്നുവെന്ന പ്രചാരണത്തിന് പിന്നാലെയാണ് പകർച്ചവ്യാധികൾ പടരുന്നുവെന്ന വാർത്തകൾ വ്യാപമായി പ്രചരിക്കുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.