• HOME
 • »
 • NEWS
 • »
 • kerala
 • »
 • Sleep Inside Car | ഒന്നുറങ്ങിപ്പോയതാ; വേഗത്തില്‍ വന്ന കാര്‍ പെട്ടെന്ന് നിന്നു; വണ്ടി കുലുക്കി എഴുന്നേല്‍പ്പിച്ച് നാട്ടുകാര്‍

Sleep Inside Car | ഒന്നുറങ്ങിപ്പോയതാ; വേഗത്തില്‍ വന്ന കാര്‍ പെട്ടെന്ന് നിന്നു; വണ്ടി കുലുക്കി എഴുന്നേല്‍പ്പിച്ച് നാട്ടുകാര്‍

വിളിച്ചിട്ട് അനക്കമില്ലാത്തതിനാല്‍ ഡോര്‍ മുറിക്കാനായിരുന്നു പദ്ധതി

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  പേരാമ്പ്ര: യുവാവ് കാറിലിരുന്ന് ഉറങ്ങിപ്പോയതോടെ വലഞ്ഞ് നാട്ടുകാരും അഗ്നിശമനസേന ഉദ്യോഗസ്ഥരും. ശനിയാഴ്ചയായിരുന്നു സംഭവം. വേഗത്തില്‍ എത്തിയ കാര്‍ പെട്ടെന്ന് നിര്‍ത്തി. പിന്നെ അവിടെ നിന്ന് അനങ്ങിയില്ല. മണിക്കൂറോളം അവിടെത്തന്നെ കിടന്നു. സംശയം തോന്നിയ നാട്ടുകാര്‍ കാറില്‍ ഒരാള്‍ കിടക്കുന്നതാണ് കണ്ടത്.

  പിന്നീട് ഇയാളെ കാറില്‍ നിന്ന് ഉണര്‍ത്താനുള്ള ശ്രമങ്ങളായി. സീറ്റിലിരുന്ന ഉറങ്ങിയ യുവാവ് പുറത്ത് നടക്കുന്നതൊന്നും അറിയാതെ സീറ്റിലേക്ക് മറിഞ്ഞുവീണ് വീണ്ടും ഉറക്കം തുടര്‍ന്നു. അവസാനം നാട്ടുകാര്‍ പൊലിസിനെയും ഫയര്‍ ഫോഴ്‌സിനെയും വിവരം അറിയിച്ചു.

  11 മണിയോടെ പൊലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി. വിളിച്ചിട്ട് അനക്കമില്ലാത്തതിനാല്‍ ഡോര്‍ മുറിക്കാനായിരുന്നു പദ്ധതി. എന്നാല്‍ ഇതിന് മുന്‍പ് നാട്ടുകാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് ശക്തമായി കാര്‍ ഒന്നു കുലുക്കി. അപ്പോഴാണ് യുവാവ് എണീറ്റത്. ഡോര്‍ തുറന്ന് പുറത്തെത്തിയ യുവാവിന് കാര്യമൊന്നും മനസിലായില്ല.

  Also Read-ക്ഷേത്രത്തില്‍ തൊഴുത് നില്‍ക്കവേ മാല മോഷണം പോയി; പൊട്ടിക്കരഞ്ഞ വീട്ടമ്മയ്ക്ക് സ്വര്‍ണ വളകള്‍ ഊരിനല്‍കി സ്ത്രീ

  തന്റെ ചുറ്റുമുള്ളവരെ അത്ഭുതത്തോടെ നോക്കി. ആരോഗ്യ വകുപ്പ് ജീവനക്കാരന്‍ കൂത്താളി മൂരികുത്തിയിലെ ആദിലാണ് വണ്ടി നിര്‍ത്തി ഉറങ്ങിപ്പോയത്. തുടര്‍ച്ചയായി രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്കുള്ള മടക്കയാത്രയില്‍ വണ്ടി നിര്‍ത്തി ഉറങ്ങിപ്പോയതായിരുന്നു അദ്ദേഹം.

  Fire | ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അത്ഭുതകരമായി രക്ഷപെട്ട് യാത്രക്കാരന്‍; കാര്‍ പൂര്‍ണമായും കത്തിനശിച്ചു

  ആലപ്പുഴ: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു(Caught Fire). തിരുവല്ല - കായംകുളം റോഡിലെ പൊടിയാടിക്ക് സമീപം മണിപ്പുഴയില്‍ ആണ് സംഭവം. മണിപ്പുഴ ഹിന്ദുസ്ഥാന്‍ പെട്രോള്‍ പമ്പിന് സമീപം കഴിഞ്ഞ ദിവസം രാത്രി ഒന്‍പത് മണിയോടെ ആയിരുന്നു സംഭവം. അമ്പലപ്പുഴ കരൂര്‍ വടക്കേ പുളിയ്ക്കല്‍ വീട്ടില്‍ രാമകൃഷ്ണന്റെ ഉടമസ്ഥതയിലുളള ഹ്യൂണ്ടായ് ഐ ടെന്‍ കാറാണ് കത്തി നശിച്ചത്.

  Also Read-Suicide Attempt | ഭാര്യ പിണങ്ങിപ്പോയി; റെയില്‍വേ പാളത്തില്‍ തലവെച്ച് യുവാവിന്റെ ആത്മഹത്യ ശ്രമം

  കാറിന്റെ അടിയില്‍ നിന്നും പുക ഉയരുന്നതായി എതിരെ വന്ന വാഹന യാത്രികര്‍ രാമകൃഷ്ണനോട് വിളിച്ച് പറഞ്ഞു. തുടര്‍ന്ന് കാര്‍ നിര്‍ത്തി രാമകൃഷ്ണന്‍ കാറില്‍ നിന്നും പുറത്തിറങ്ങി. അതിന് പിന്നാലെ തീആളിപ്പടരുകയായിരുന്നു.

  Also Read-Idukki | ദോശയ്‌ക്കൊപ്പം നല്‍കിയ സാമ്പാറിന് 100 രൂപ;ചോദ്യംചെയ്ത വിനോദസഞ്ചാരികളെ ഹോട്ടലിനുള്ളില്‍ പൂട്ടിയിട്ട് ഉടമ

  സംഭവം കണ്ട് സ്വകാര്യ ബസ് ജീവനക്കാരായ രാജീവ്, ഗോപകുമാര്‍, പമ്പ് ജീവനക്കാരനായ തോമസ് എന്നിവര്‍ ചേര്‍ന്ന് പ്രാഥമിക രക്ഷാപ്രവര്‍ത്തനം നടത്തി. തുടര്‍ന്ന് അഗ്‌നി രക്ഷാസേനാ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് തീയണച്ചു. കാര്‍ പൂര്‍ണമായും കത്തി നശിച്ചു. സംഭവത്തെ തുടര്‍ന്ന് റോഡില്‍ അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
  Published by:Jayesh Krishnan
  First published: