• HOME
  • »
  • NEWS
  • »
  • kerala
  • »
  • എസ്എടി ആശുപത്രിയിലെ താത്ക്കാലിക നിയമനങ്ങള്‍ അന്വേഷിക്കാന്‍ ആരോഗ്യവകുപ്പ്; റിപ്പോര്‍ട്ട് തേടി മന്ത്രി വീണാ ജോർജ്

എസ്എടി ആശുപത്രിയിലെ താത്ക്കാലിക നിയമനങ്ങള്‍ അന്വേഷിക്കാന്‍ ആരോഗ്യവകുപ്പ്; റിപ്പോര്‍ട്ട് തേടി മന്ത്രി വീണാ ജോർജ്

ലേ സെക്രട്ടറി മൃദുല കുമാരിയുടെ ബന്ധുക്കളായ 7 പേരെ വിവിധ താൽക്കാലിക തസ്തികകളിൽ നിയമിച്ചെന്നാണ് ആരോപണം.

  • Share this:
തിരുവനന്തപുരം: എസ്എടി ആശുപത്രിയിലെ താത്കാലിക നിയമനങ്ങൾ അന്വേഷിക്കാൻ ആരോഗ്യ വകുപ്പ്. ജീവനക്കാരുടെ പരാതിയിൽ മന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടി. ഡിഎംഇയ്ക്കാണ് അന്വേഷണ ചുമതല. ലേ സെക്രട്ടറി മൃദുല കുമാരിയുടെ ബന്ധുക്കളായ 7 പേരെ വിവിധ താൽക്കാലിക തസ്തികകളിൽ നിയമിച്ചെന്നാണ് ആരോപണം.

തിരുവനന്തപുരം കോര്‍പറേഷനിലെ താത്ക്കാലിക നിയമന വിവാദത്തിനൊപ്പം എസ്എടി ആശുപത്രിയിലെ നിയമനങ്ങളും ഉയര്‍ന്നുവന്നിരുന്നു. എസ്എടിയില നിയമനങ്ങളുമായി ബന്ധപ്പെട്ട് ഡി ആര്‍ അനില്‍ അയച്ച കത്തുംപുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് എസ്എടി ലേ സെക്രട്ടറിക്ക് എതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നത്.

Also Read-സർക്കാർജീവനക്കാർ സ്വകാര്യ വാഹനങ്ങളിൽ 'കേരള സ്റ്റേറ്റ്' ബോർഡ് വെച്ചാൽ നടപടിയെടുക്കുമെന്ന് MVD

എസ് എ ടി വിഷയത്തില്‍ താന്‍ എഴുതിയ കത്താണ് പുറത്തുവന്നതെന്ന് ഡിആര്‍ അനില്‍ തന്നെയാണ് വെളിപ്പെടുത്തിയത്. എന്നാല്‍ കത്ത് സിപിഐഎം ജില്ലാ സെക്രട്ടറിക്ക് നല്‍കിയിട്ടില്ല. കത്ത് പുറത്തുവന്നതില്‍ അന്വേഷണം വേണം. പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി എന്ന നിലയിലാണ് കത്ത് നല്‍കിയത്. എസ് എ ടി നിയമനങ്ങള്‍ ഇപ്പോഴും നികത്തിയിട്ടില്ലെന്നും മേയറുടെ കത്തുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
Published by:Jayesh Krishnan
First published: