തിരുവനന്തപുരം: ശബ്ദവും, ബഹളവും നിറഞ്ഞ ചന്തകൾ മലയാളിയുടെ കച്ചവട സംസ്കാരത്തിന്റെ കൂടി ഭാഗമാണ്. കേരളത്തിൽ ശബ്ദവും കൂട്ടവുമെല്ലാമായി ചന്തകളിലും വിപണികളിലും സാധാരണമാണ്. എന്നാൽ ഈ രീതികൾ മാറ്റണമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. മൊത്ത വിപണികളിലും, ചന്തകളിലും ഉച്ചത്തിലുള്ള വിലപേശലൊ, വിലപറയലോ ഇനി വേണ്ട.
കോവിഡ് പകരാൻ സാധ്യത വർദ്ധിപ്പിക്കുമെന്നതിനാൽ നിശബ്ദ വിപണികൾ വേണമെന്നാണ് ആരോഗ്യവകുപ്പ് നിർദ്ദേശം.
വിൽപന രീതി അടിമുടി മാറ്റണമെന്നാണ് ആരോഗ്യവകുപ്പിന്റെ മാർഗനിർദ്ദേശം. ഉച്ചത്തിലുള്ള വിളിച്ചടുപ്പിക്കലും വിലപേശലും തത്കാലികമായി ഒഴിവാക്കണം.
കോവിഡ് ഇളവുകളെ തുടർന്ന് സജീവമാകുന്ന വ്യാപരകേന്ദ്രങ്ങളും ചന്തകളും ‘നിശബ്ദ മാർക്കറ്റു’കളായി മാറ്റണമെന്നന്ന് ആരോഗ്യവകുപ്പിെൻറ പുതിയ നിർദേശം. ഉച്ചത്തിൽ സംസാരിക്കുേമ്പാഴും ഉമിനീരും മറ്റും തെറിച്ച് വീഴാനും ഇത് രോഗപ്പകർച്ചക്ക് കാരണമാകും.അതിനാൽ രോഗപ്രതിരോധം മുൻനിർത്തി ഇവ നിശ്ശബ്ദമാർക്കറ്റുകളാക്കി മാറ്റണമെന്നാണ് ആരോഗ്യവകുപ്പിൻറ നിർദേശം.
വിപണികളിലെ ആശയവിനിമയ രീതികൾ അടിമുടി മാറണം. ഇളവുകൾ ഘട്ടംഘട്ടമായി അനുവദിക്കുന്നതോടെ ഇൗ വിപണികളും സാധാരണ നിലയിലേക്ക് മാറുമെന്നതിനാലാണ് പുതിയ പെരുമാറ്റ രീതിയിലേയ്ക്ക് നീങ്ങുന്നത്. തിരുവനന്തപുരത്തെ തീരദേശ വിപണികളിൽ നിന്നായിരുന്നു ആദ്യഘട്ടത്തിൽ വലിയ രീതിയിൽ കോവിഡ് പടർന്നത്. ഇത്തരത്തിൽ കൂട്ടം കൂടിയുള്ള വ്യാപരവും, ഉച്ചത്തിലുള്ള ലേലം വിളിയും വിളിച്ച് അടുപ്പിക്കലുമെല്ലാമാണ് ഇതിന് കാരണമായി വിലയിരുത്തുന്നത്.
വിപണികളും, ചന്തകളും കോവിഡ് വ്യാപനത്തിന് പ്രധാന കേന്ദ്രങ്ങളാകുന്നു എന്നാണ് ഇതുവരെയുള്ള അനുഭവങ്ങൾ സൂചിപ്പിക്കുന്നതും. വരുന്ന രണ്ടാഴ്ചകൊണ്ട് കോവിഡ് കേസുകൾ കൂടുതൽ തീവ്രമാകാമെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ കൂടിയാണ് പുതിയ നിർദ്ദേശങ്ങൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.