COVID 19| രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകും; കണ്ണൂരിൽ മുന്നറിയിപ്പ് നൽകി ആരോഗ്യവകുപ്പ്

ശനിയാഴ്ച 2 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 16 പേർക്കാണ് കണ്ണൂരിൽ രോഗബാധ സ്ഥിരീകരിച്ചത്

News18 Malayalam | news18-malayalam
Updated: May 24, 2020, 6:31 AM IST
COVID 19| രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകും; കണ്ണൂരിൽ മുന്നറിയിപ്പ് നൽകി ആരോഗ്യവകുപ്പ്
Corona Outbreak
  • Share this:
കണ്ണൂരിൽ ഇനിയും രോഗ ബാധിതരുടെ എണ്ണത്തിൽ കാര്യമായ വർധന ഉണ്ടാകുമെന്ന മുന്നറിയിപ്പ് നൽകി ആരോഗ്യ വകുപ്പ്. ശനിയാഴ്ച 2 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 16 പേർക്കാണ് ജില്ലയിൽ രോഗബാധ സ്ഥിരീകരിച്ചത്. ഇവരിൽ 9 വയസ്സുള്ള രണ്ട് പെൺകുട്ടികളുമുണ്ട്. രണ്ടുപേരും മുംബൈയിൽ നിന്ന് വന്നവരാണ്. സമ്പർക്കത്തിലൂടെ രോഗം സ്വീകരിച്ച നാലു പേരിൽ രണ്ടുപേർ ജില്ലാ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരാണ്.

കരിപ്പൂര്‍ വിമാനത്താവളം വഴി മെയ് ഏഴിന് ദുബൈയില്‍ നിന്നുള്ള ഐഎക്സ് 344 വിമാനത്തിലെത്തിയ പാനൂര്‍ സ്വദേശി 64കാരന്‍, പുഴാതി സ്വദേശി 65കാരന്‍, തലശ്ശേരി വടക്കുമ്പാട് സ്വദേശി 55കാരന്‍, പിണറായി സ്വദേശി 61കാരന്‍, 18ന് ഖത്തറില്‍ നിന്നുള്ള ഐഎക്‌സ് 374 വിമാനത്തിലെത്തിയ ബക്കളം സ്വദേശി 21 കാരി, കണ്ണൂര്‍ വിമാനത്താവളം വഴി മെയ് 20ന് റിയാദില്‍ നിന്നുള്ള എഐ 1912 വിമാനത്തിലെത്തിയ ധര്‍മടം സ്വദേശി 62കാരന്‍ എന്നിവരാണ് വിദേശത്ത് നിന്നെത്തിയ ആറു പേര്‍.
TRENDING:മദ്യശാലകൾക്കു മുന്നിലും തെർമൽ സ്കാനർ; ഇ-ടോക്കൺ ഇല്ലാത്തവർ മദ്യശാലകൾക്കു സമീപത്തേക്കു പോകേണ്ട [NEWS]'പുകയിലയും മദ്യവും വിൽക്കാൻ ഞങ്ങൾ സമ്മതിക്കില്ല' - ഗൂഗിളിന്റെ പ്ലേ സ്റ്റോർ പോളിസി ഇങ്ങനെ [NEWS]ബിവറേജസ് കോർപ്പറേഷൻ്റെ പേരിൽ വ്യാജ ഫേസ്ബുക്ക് പേജുകൾ [NEWS]
മെയ് ആറിന് ബെംഗളൂരുവില്‍ നിന്നെത്തിയ പെരളശ്ശേരി സ്വദേശി 48കാരന്‍, മുംബൈയില്‍ നിന്ന് മെയ് ഒന്‍പതിനെത്തിയ മേക്കുന്ന് സ്വദേശി ഒന്‍പതുകാരി പെണ്‍കുട്ടി, 10ന് എത്തിയ ചെറുവാഞ്ചേരി സ്വദേശി ഒന്‍പതുകാരി പെണ്‍കുട്ടി, 18ന് എത്തിയ പന്ന്യന്നൂര്‍ സ്വദേശി 57കാരി, 14ന് അഹമ്മദാബാദില്‍ നിന്നെത്തിയ പാനൂര്‍ സ്വദേശി 67കാരന്‍, 18ന് യുപിയില്‍ നിന്നെത്തിയ കണിച്ചാര്‍ മണത്തണ സ്വദേശി 65കാരി എന്നിവരാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍.

ചെറുവാഞ്ചേരി സ്വദേശി 29കാരന്‍, ധര്‍മടം സ്വദേശി 65കാരന്‍, ഉരുവച്ചാല്‍ സ്വദേശി 50കാരി, കൂടാളി സ്വദേശി 55കാരി എന്നിവര്‍ക്കാണ് സമ്പര്‍ക്കം മൂലം വൈറസ് ബാധയുണ്ടായിരിക്കുന്നത്. ആരോഗ്യപ്രവർത്തകർക്ക് കോവിഡ് 19 പിടിപെടുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ സുരക്ഷാസംവിധാനങ്ങൾ കർശനമാക്കാൻ നിർദ്ദേശമുണ്ട്.

കണ്ണൂർ ജില്ലയിൽ കൂടുതൽ പ്രദേശങ്ങൾ ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചു. കണ്ണൂര്‍ കോര്‍പറേഷന്‍, പയ്യന്നൂര്‍ മുന്‍സിപ്പാലിറ്റി, ചെമ്പിലോട്, അയ്യന്‍കുന്ന്, കോട്ടയം മലബാര്‍ പഞ്ചായത്തുകൾ എന്നിവയാണ് പുതിയതായി ഹോട്ട്സ്പോട്ട് കളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്.അയ്യൻകുന്ന് പഞ്ചായത്തിലെ 24 കാരിയുടെയും ധർമ്മടത്തെ 62 കാരിയുടെയും രോഗബാധയുടെ ഉറവിടം ഇനിയും വ്യക്തമായിട്ടില്ല. ഇത് കണ്ടെത്തുന്നതിനായി രൂപീകരിച്ച പ്രത്യേക സംഘത്തിന്റെ പരിശോധനകൾ തുടരുകയാണ്. രോഗബാധിതരുടെ എണ്ണത്തിൽ കാര്യമായ വർധനവ് മുൻകൂട്ടി കാണുന്ന ആരോഗ്യ വകുപ്പ് കണ്ണൂരിൽ കനത്ത ജാഗ്രത വേണം എന്നാണ് നിഷ്കർഷിക്കുന്നത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: May 24, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading