Corona: പ്രതിരോധ പ്രവർത്തനങ്ങളോട് സഹകരിക്കാത്തവർ ആരോഗ്യവകുപ്പിന് പ്രതിസന്ധി സൃഷ്‌ടിക്കുന്നു

പ്രതിരോധ പ്രവർത്തനങ്ങളോട് മുഖം തിരിച്ചുള്ള ഒരു വിഭാഗത്തിന്റെ നിലപാട് കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്

News18 Malayalam | news18-malayalam
Updated: February 5, 2020, 10:06 AM IST
Corona: പ്രതിരോധ പ്രവർത്തനങ്ങളോട് സഹകരിക്കാത്തവർ ആരോഗ്യവകുപ്പിന് പ്രതിസന്ധി സൃഷ്‌ടിക്കുന്നു
News 18
  • Share this:
കൊറോണയെ ചെറുക്കാൻ സംസ്ഥാനം കടുത്ത ജാഗ്രതയിൽ തുടരുമ്പോഴും വിഷയത്തെ ഗൗരവത്തോടെ കാണാതെ നിരീക്ഷണത്തിലുള്ള ഒരു വിഭാഗം പേർ. മരുന്നിന് പകരം പ്രാര്‍ഥന മതിയെന്ന് വാശി പിടിക്കുന്നവരും നിരീക്ഷണത്തിലിരിക്കെ നാടുവിടുന്നവരും ആരോഗ്യ വകുപ്പിന് സൃഷ്ടിക്കുന്ന പ്രതിസന്ധി ചെറുതല്ല.

കൊറോണ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് കടുത്ത ജാഗ്രതയിലാണ് കേരളം. എന്നാൽ പ്രതിരോധ പ്രവർത്തനങ്ങളോട് മുഖം തിരിച്ചുള്ള ഒരു വിഭാഗത്തിന്റെ നിലപാട് കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. ചൈനയിൽ നിന്നെത്തിയ നിരീക്ഷണത്തിലുള്ളവരിൽ ചിലർ തന്നെ ആരോഗ്യ വകുപ്പിന്റെ പ്രതിരോധ പ്രവർത്തനങ്ങളോട് സഹകരിക്കുന്നില്ല.

കൊറോണ ബാധിത മേഖലയായ വുഹാനില്‍ നിന്നെത്തിയ തൃശൂര്‍ സ്വദേശിനിക്ക് ചികിത്സ വേണ്ടന്നായിരുന്നു വാശി. പ്രാര്‍ഥന കൊണ്ട് രോഗം മാറുമെന്നും ഈ മെഡിക്കൽ വിദ്യാർഥിനി ഡോക്ടര്‍മാരോട് പറഞ്ഞു. കൊറോണ ബാധിച്ച വിദ്യാര്‍ഥിക്കൊപ്പം നാട്ടിലെത്തിയ ഈ പെണ്‍കുട്ടിയുടെ പ്രതികരണം ആരോഗ്യവകുപ്പ് അധികൃതരെ ഞെട്ടിച്ചു. ചൈനയില്‍ നിന്നെത്തിയ കൊറോണ നിരീക്ഷണത്തിലുള്ള രണ്ട് കോഴിക്കോട് സ്വദേശികള്‍ സൗദി അറേബ്യയിലേക്ക് പോയതാണ് മറ്റൊന്ന്. ആരോഗ്യവകുപ്പിന്റെ നിരീക്ഷണ വലയം മുറിച്ചുകൊണ്ടാണ് ഇവർ രണ്ട് പേരും ഗള്‍ഫിലേക്ക് പറന്നത്.

കൊറോണ വൈറസ് സാങ്കല്‍പ്പികം മാത്രമാണെന്ന് പറഞ്ഞ് പ്രകൃതി ചികിത്സകന്‍ ജേകബ് വടക്കുംചേരി രംഗത്തെത്തിയതും വിവാദമായി. വൈറസ് ഉണ്ടെന്ന് തെളിയിക്കാന്‍ ആരോഗ്യവകുപ്പിനെ വെല്ലുവിളിക്കുകയായിരുന്നു വടക്കുംചേരി. ജാഗ്രത വേണമെന്ന് ആവര്‍ത്തിച്ച് ആരോഗ്യ വകുപ്പ് രാപ്പകൽ വ്യത്യാസമില്ലാതെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുമ്പോഴാണ് ഒരു വിഭാഗം മെഡിക്കല്‍ പ്രോട്ടോകോള്‍ ലംഘിക്കുന്നത്.
First published: February 5, 2020, 7:11 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading