പീഡനമല്ല ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമെന്ന് പരാതിക്കാരി;കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവതിയെ പീഡിപ്പിച്ച കേസിൽ ഹെൽത്ത് ഇൻസ്പെക്ടർക്ക് ജാമ്യം
കോവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ് നല്‍കാമെന്നു പറഞ്ഞു വീട്ടില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി.

അറസ്റ്റിലായ പ്രദീപ് കുമാർ
- News18 Malayalam
- Last Updated: November 23, 2020, 3:45 PM IST
കൊച്ചി: തിരുവനന്തപുരത്ത് കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്ന് പരാതിക്കാരി ഹൈക്കോടതിയെ അറിയിച്ചതിനെ തുടർന്നാണ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് കുമാറിന് ജാമ്യം അനുവദിച്ചത്. പീഡനം നടന്നിട്ടില്ലെന്ന് സർക്കാർ അഭിഭാഷകനും ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി.
കോവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ് നല്‍കാമെന്നു പറഞ്ഞു വീട്ടില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. പങ്ങോട് പൊലീസാണ് സെപ്തംബർ ഏഴിന് പ്രതിയെ അറസ്റ്റു ചെയ്തത്. കുളത്തൂപ്പുഴ സ്വദേശിനിയായ യുവതി മലപ്പുറത്ത് ജോലിക്ക് പോയിരുന്നു. തിരിച്ചെത്തിയ അവര്‍ വെള്ളറടയില്‍ സൃഹൃത്തിനൊപ്പം ക്വാറന്റീനില്‍ കഴിഞ്ഞു. അതിനുശേഷം നടത്തിയ പരിശോധനയില്‍ രോഗബാധയില്ലെന്ന് വ്യക്തമായി. ഇതോടെ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടറോട് ആവശ്യപ്പെട്ടു. എന്നാല്‍ സര്‍ട്ടിഫിക്കറ്റിനായി പാങ്ങോടുള്ള വീട്ടിലേക്ക് വരണമെന്നാണ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നിര്‍ദ്ദേശിച്ചത്. ഇതനുസരിച്ച് പാങ്ങോടെത്തിയ യുവതിയെ വീട്ടില്‍വച്ച് പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. Also Read 'യുവതിയുടെ കാലുകൾ കട്ടിലിൽ കെട്ടിയിട്ടു, വായിൽ തുണി തിരുകി'; ഹെൽത്ത് ഇൻസ്പെക്ടറുടേത് ക്രൂരപീഡനമെന്ന് എഫ് ഐ ആർ
ഇതിനിടെ അതിക്രൂരമായാണ് പീചിപ്പിച്ചതെന്ന് എഫ്.ഐ.ആറിലും പൊലീസ് വ്യക്തമാക്കിയിരുന്നു. യുവതിയുടെ കാലുകൾ കട്ടിലിൻ്റെ കാലിൽ കെട്ടിയിട്ട് പീഡിപ്പിച്ചെന്നും ബഹളമുണ്ടാക്കിയാൽ ക്വാറൻ്റീൻ ലംഘിച്ചത് പൊലീസിനെ അറിയിച്ച് അറസ്റ്റ് ചെയ്യിപ്പിക്കുമെന്ന് ഹെൽത്ത് ഇൻസ്പെടർ ഭീഷണിപ്പെടുത്തിയെന്നും യുവതി മൊഴി നൽകിയിരുന്നു.
യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ സര്‍വീസിന് നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു.
കോവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ് നല്‍കാമെന്നു പറഞ്ഞു വീട്ടില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. പങ്ങോട് പൊലീസാണ് സെപ്തംബർ ഏഴിന് പ്രതിയെ അറസ്റ്റു ചെയ്തത്. കുളത്തൂപ്പുഴ സ്വദേശിനിയായ യുവതി മലപ്പുറത്ത് ജോലിക്ക് പോയിരുന്നു. തിരിച്ചെത്തിയ അവര്‍ വെള്ളറടയില്‍ സൃഹൃത്തിനൊപ്പം ക്വാറന്റീനില്‍ കഴിഞ്ഞു. അതിനുശേഷം നടത്തിയ പരിശോധനയില്‍ രോഗബാധയില്ലെന്ന് വ്യക്തമായി. ഇതോടെ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടറോട് ആവശ്യപ്പെട്ടു. എന്നാല്‍ സര്‍ട്ടിഫിക്കറ്റിനായി പാങ്ങോടുള്ള വീട്ടിലേക്ക് വരണമെന്നാണ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നിര്‍ദ്ദേശിച്ചത്. ഇതനുസരിച്ച് പാങ്ങോടെത്തിയ യുവതിയെ വീട്ടില്‍വച്ച് പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.
ഇതിനിടെ അതിക്രൂരമായാണ് പീചിപ്പിച്ചതെന്ന് എഫ്.ഐ.ആറിലും പൊലീസ് വ്യക്തമാക്കിയിരുന്നു. യുവതിയുടെ കാലുകൾ കട്ടിലിൻ്റെ കാലിൽ കെട്ടിയിട്ട് പീഡിപ്പിച്ചെന്നും ബഹളമുണ്ടാക്കിയാൽ ക്വാറൻ്റീൻ ലംഘിച്ചത് പൊലീസിനെ അറിയിച്ച് അറസ്റ്റ് ചെയ്യിപ്പിക്കുമെന്ന് ഹെൽത്ത് ഇൻസ്പെടർ ഭീഷണിപ്പെടുത്തിയെന്നും യുവതി മൊഴി നൽകിയിരുന്നു.
യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ സര്‍വീസിന് നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു.