• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നീണ്ട താടി' അപമാനമെന്ന് പ്രതിപക്ഷം; മൂവാറ്റുപുഴ നഗരസഭ കൗൺസിലിൽ കയ്യാങ്കളി

'ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നീണ്ട താടി' അപമാനമെന്ന് പ്രതിപക്ഷം; മൂവാറ്റുപുഴ നഗരസഭ കൗൺസിലിൽ കയ്യാങ്കളി

മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ അഷ്‌റഫ് യൂണിഫോമില്‍ നീട്ടി വളര്‍ത്തിയ താടിയുമായി നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു

  • Last Updated :
  • Share this:
    ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ (Health Inspector) നീട്ടിവളര്‍ത്തിയ  താടിയെ ചൊല്ലി  മൂവാറ്റുപുഴ നഗരസഭ (Muvattupuzha) കൗൺസിലിൽ കയ്യാങ്കളി. ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നീട്ടി വളര്‍ത്തിയ താടി നാടിന് അപമാനമാണെന്ന ഇടത് പ്രതിപക്ഷ അംഗങ്ങളുടെ പരാമര്‍ശമാണ് കയ്യാങ്കളിയ്ക്ക് ഇടയാക്കിയത്. മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ അഷ്‌റഫ് യൂണിഫോമില്‍ നീട്ടി വളര്‍ത്തിയ താടിയുമായി നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്കെതിരെ നടപടി വേണമെന്നു പ്രതിപക്ഷ കൗൺസിലർമാർ കൗൺസിലിൽ ആവശ്യപ്പെട്ടു.

    ഇതിനെതിരെ യുഡ‍ിഎഫിലെ ചില കൗൺസിലർമാർ നടത്തിയ പ്രതിഷേധത്തിൽ മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചതോടെയാണ് തർക്കം രൂക്ഷമായത്. കൗൺസിലർമാർ തമ്മിൽ ഉന്തും തള്ളും ഉണ്ടാകുകയും ചെയ്തു. ചെയർമാൻ താക്കീത് നൽകിയതോടെയാണ് ബഹളം അവസാനിച്ചത്.പിഡബ്ല്യുഡി നിരക്ക് അമിതമായി വർധിപ്പിച്ചതും നഗരസഭയിൽ ജീവനക്കാരുടെ ഒഴിവു നികത്തുന്നതുമായി ബന്ധപ്പെട്ടു നടന്ന ചർച്ചയ്ക്കിടയിലാണ് സിപിഎം കൗൺസിലറായ ജാഫർ സാദിഖ് ഹെൽത്ത് ഇൻസ്പെക്ടറുടെ നീട്ടി വളർത്തിയ താടിയെ കുറിച്ച് പരാമർശിച്ചത്.

    Also Read- യാത്രക്കാരെ കൈയേറ്റം ചെയ്തു, ഇ പി ജയരാജനെതിരെ പരാതിയുമായി ഹൈബി ഈഡൻ; പരിശോധിച്ച് നടപടിയെന്ന് വ്യോമയാന മന്ത്രി

    ഇദ്ദേഹം കീഴ്ജീവനക്കാരോടു മോശമായാണ് പെരുമാറുന്നതെന്നും കൗൺസിലർ ആരോപിച്ചു. അതേസമയം ജോലിയിൽ കർശന നിലപാടുകൾ സ്വീകരിക്കുന്ന ഉദ്യോഗസ്ഥനെതിരെ ജീവനക്കാരുടെ ഇടതു സംഘടനയിൽ അംഗങ്ങളായവരിൽ ചിലർ പരാതി നൽകിയിരുന്നുവെന്നും അതാണ് ഉദ്യോഗസ്ഥന് എതിരെയുള്ള പ്രതിപക്ഷ കൗൺസിലർമാരുടെ നീക്കത്തിനു പിന്നിലെന്നും ഭരണകക്ഷി അംഗങ്ങൾ ആരോപിച്ചു.

    തിരുവല്ല നഗരസഭാ ഭരണം എൽഡിഎഫിന്; 20 വർഷത്തിന് ശേഷം ഭരണം പിടിച്ചത് നറുക്കെടുപ്പിലൂടെ


    പത്തനംതിട്ട: തിരുവല്ല നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടമായി. 20 വർഷത്തിന് ശേഷം ഭരണം എൽഡിഎഫ് പിടിച്ചു. യുഡിഎഫിൽ നിന്ന് കൂറുമാറി എൽ‍ഡിഎഫ് പ്രതിനിധിയായി മത്സരിച്ച കേരള കോൺഗ്രസ് അംഗം ശാന്തമ്മ വർഗീസ് വിജയിച്ചു. യുഡിഎഫ് 16, എൽഡിഎഫ് 15, ബിജെപി 6, എസ്ഡിപിഐ 1, സ്വതന്ത്രൻ 1 എന്നിങ്ങനെയായിരുന്നു നഗരസഭയിലെ കക്ഷിനില. ബിജെപി, എസ്ഡിപിഐ പ്രതിനിധികൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

    ശാന്തമ്മ കൂറുമാറി എൽഡിഎഫ് പക്ഷത്തുപോയെങ്കിലും ബിജെപിയെ പിന്തുണച്ചിരുന്ന സ്വതന്ത്ര അംഗം രാഹുൽ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെ ഇരുവിഭാഗത്തിനും 16 വോട്ടുകൾ വീതം ലഭിക്കുകയായിരുന്നു. തുടർന്ന് നറുക്കെടുപ്പിലൂടെയാണ് ശാന്തമ്മയെ വിജയിയായി പ്രഖ്യാപിച്ചത്. യുഡിഎഫ് പ്രതിനിധിയായി കോൺഗ്രസ് അംഗം അനു ജോർജായിരുന്നു മത്സരിച്ചത്.

    ഉച്ചയ്ക്കു ശേഷം നടന്ന ഉപാധ്യക്ഷ തെരഞ്ഞെടുപ്പിൽ യുഡിഎഫ് പ്രതിനിധിയായി മത്സരിച്ച കേരള കോൺഗ്രസ് അംഗം ജോസ് പഴയിടം വിജയിച്ചു. അധ്യക്ഷ തെരഞ്ഞെടുപ്പിന് സമാനമായരീതിയൽ ഉപാധ്യക്ഷ തെരഞ്ഞെടുപ്പിലും ഇരുവിഭാഗത്തിനും 16 വോട്ടുകൾ വീതം ലഭിച്ചതിനെത്തുടർന്ന് ടോസിലൂടെയാണ് ജോസ് പഴയിടത്തെ വിജയിയായി പ്രഖ്യാപിച്ചത്. എൽഡിഎഫ് പ്രതിനിധിയായി കേരള കോൺഗ്രസ് (എം) അംഗം പ്രദീപ് മാമ്മനാണ് മത്സരിച്ചത്.
    Published by:Arun krishna
    First published: