പണം വാങ്ങി അതിഥി തൊഴിലാളികളെ കൂട്ടമായി ക്വാറന്റീനിൽ പാർപ്പിച്ച ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

ഇതരസംസ്ഥാനത്ത് നിന്നും വരുന്ന അതിഥി തൊഴിലാളികൾക്ക് ലേബർ കോൺട്രാക്ടർമാർ അല്ലെങ്കിൽ കൊണ്ടുവരുന്ന കമ്പനികളാണ് ക്വാറന്റീൻ സൗകര്യം നൽകേണ്ടത്. ഒരാൾക്ക് ഒരു മുറിയാണ് ലഭ്യമാക്കേണ്ടത്.

News18 Malayalam | news18
Updated: August 19, 2020, 10:04 PM IST
പണം വാങ്ങി അതിഥി തൊഴിലാളികളെ കൂട്ടമായി ക്വാറന്റീനിൽ പാർപ്പിച്ച ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ
health inspector office
  • News18
  • Last Updated: August 19, 2020, 10:04 PM IST
  • Share this:
പാലക്കാട്: ക്വാറന്റീനിൽ കഴിയുന്ന അതിഥി തൊഴിലാളികളെ പണം വാങ്ങി ഹോട്ടലിൽ കൂട്ടമായി താമസിപ്പിച്ച എൻജിഒ സംഘ് സംസ്ഥാന നേതാവായ പാലക്കാട് നഗരസഭയിലെ ഹെൽത്ത് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തു. അതിഥി തൊഴിലാളികൾക്ക് ക്വാറന്റീൻ സൗകര്യം നൽകാതെ കൂട്ടമായി പാർപ്പിച്ചതിനാണ് നടപടി.

പാലക്കാട് നഗരസഭയിലെ നാലാം ഡിവിഷൻ ഹെൽത്ത് ഇൻസ്പെക്ടർ ബാബു ലൂയിസിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. പാലക്കാട് ഡയാറ സ്ട്രീറ്റിലെ ഡോക്ടർ സജ്നയെ തെറ്റിദ്ധരിപ്പിച്ച് ക്വാറന്റിൻ സർട്ടിഫിക്കറ്റ് വാങ്ങി നൽകിയതിനും ക്വാറന്റീനിൽ കഴിയുന്ന  അതിഥി തൊഴിലാളികളെ ഹോട്ടലുകളിൽ കൂട്ടമായി താമസിപ്പിച്ചതിനുമാണ് നടപടി.

You may also like:രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഓടിയെത്തുന്ന അഷ്‌റഫ്; റോഡില്‍ കുഴിഞ്ഞുവീണപ്പോള്‍ സഹായിക്കാനാരുമില്ലാതെ മരണം [NEWS]ആരും കട്ടോണ്ടുപോയതല്ല; നാരായണിയമ്മയുടെ ജിമിക്കി കമ്മൽ തിരികെ കിട്ടി; 20 വർഷത്തിന് ശേഷം [NEWS] കരിപ്പൂർ വഴി സ്വർണവും കുങ്കുമപ്പൂവും സിഗരറ്റും കടത്താൻ ശ്രമം [NEWS]

ഇതരസംസ്ഥാനത്ത് നിന്നും വരുന്ന അതിഥി തൊഴിലാളികൾക്ക് ലേബർ കോൺട്രാക്ടർമാർ അല്ലെങ്കിൽ കൊണ്ടുവരുന്ന കമ്പനികളാണ് ക്വാറന്റീൻ സൗകര്യം നൽകേണ്ടത്. ഒരാൾക്ക് ഒരു മുറിയാണ് ലഭ്യമാക്കേണ്ടത്. ഇതിനായി പണം വാങ്ങിയ ശേഷം ഇവർക്ക് ക്വാറന്റീൻ സൗകര്യം നൽകാതെ ഹെൽത്ത് ഇൻസ്പെക്ടർ കൂട്ടമായി ഹോട്ടലിൽ പാർപ്പിക്കുകയായിരുന്നു.

മാസങ്ങളായി നടത്തിവന്ന തട്ടിപ്പിലൂടെ ലക്ഷങ്ങളാണ് ഹെൽത്ത് ഇൻസ്പെക്‌ടർ കൈക്കലാക്കിയതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് നഗരസഭാ ചെയർപേഴ്സൺ പ്രമീള ശശിധരൻ പറഞ്ഞു. ക്വാറന്റീനിൽ കഴിയുന്ന തൊഴിലാളികൾ കോവിഡ്  മാനദണ്ഡങ്ങൾ ലംഘിച്ച് ജോലിക്ക് പോകുന്നതായും കണ്ടെത്തി. ഹെൽത്ത് ഇൻസ്പെക്ടറുടെ മൗനാനുവാദം ഇതിനുണ്ടെന്നാണ് കണ്ടെത്തൽ.
Published by: Joys Joy
First published: August 19, 2020, 10:04 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading