ദിശ 1056: കോവിഡ് സംശയങ്ങൾക്ക് മറുപടി നൽകിയ ഒരു ലക്ഷം കോളുകൾ; ഉത്തരം നൽകാൻ ശൈലജ ടീച്ചറും

എല്ലാ സംശയങ്ങള്‍ക്കും മറുപടി നൽകിയ ശേഷം മന്ത്രി സ്വയം പരിചയപ്പെടുത്തി. റിപ്പോർട്ടും ചിത്രങ്ങളും - ഉമേഷ് ബാലകൃഷ്ണൻ

News18 Malayalam | news18
Updated: May 4, 2020, 10:23 PM IST
ദിശ 1056: കോവിഡ്  സംശയങ്ങൾക്ക് മറുപടി നൽകിയ ഒരു ലക്ഷം കോളുകൾ; ഉത്തരം നൽകാൻ ശൈലജ ടീച്ചറും
ആരോഗ്യമന്ത്രി മറുപടി നൽകുന്നു
  • News18
  • Last Updated: May 4, 2020, 10:23 PM IST
  • Share this:
തിരുവനന്തപുരം: ഒരു ലക്ഷം കോളുകളുടെ പൂർത്തീകരണത്തിനായിരുന്നു മന്ത്രി നേരിട്ടെത്തിയത്. വിളിച്ചത് ചെന്നൈയിൽ നിന്ന് തിരുവനന്തപുരം സ്വദേശിനി ശ്രീലക്ഷ്മി.ചെന്നൈയിൽ നിന്ന് നാട്ടിൽ എത്തണം. നോർക്കയിൽ ബുക്ക് ചെയ്തു. പക്ഷേ, വീട്ടിൽ ഡയബറ്റിക് അസുഖക്കാരുണ്ട്. വന്നാൽ പ്രശ്നമാകുമൊ എന്നായിരുന്നു സംശയം.അത് പ്രശ്നമല്ല. ക്വാറന്റൈൻ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് മന്ത്രി.വീട്ടിൽ ഒറ്റ മുറിയിൽ കഴിയാൻ പറ്റില്ലെങ്കിൽ സർക്കാരിന്റെ ക്വാറന്റൈൻ കേന്ദ്രത്തിൽ താമസിക്കാമെന്നും ആരോഗ്യമന്ത്രി മറുപടി നൽകി.എല്ലാ സംശയങ്ങള്‍ക്കും മറുപടി നൽകിയ ശേഷം മന്ത്രി സ്വയം പരിചയപ്പെടുത്തി.നന്ദി അറിയിച്ച്  കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ മികച്ചതാണെന്നും അറിയിച്ച ശേഷമാണ് ഫോൺ കട്ട് ചെയ്തത്.ഒരു ലക്ഷം ഫോൺ കോളുകൾ അങ്ങനെ ആരോഗ്യമന്ത്രിയും, ദിശയിലെ വോളന്റിയർമാരും ചേർന്ന് ആഘോഷമാക്കി.കേരളത്തിന്റെ ഒന്നിച്ചുള്ള പോരാട്ടമാണ് കോവിഡ് രോഗികളുടെ എണ്ണം കുറയ്ക്കാൻ സഹായിച്ചത്.പ്രവാസികളും ഇതര സംസ്ഥാനങ്ങളിൽ ഉള്ളവരും എത്തിയ ശേഷം കൃത്യമായി നിർദ്ദേശങ്ങൾ പാലിക്കണമെന്നും ആരോഗ്യമന്ത്രി നിർദ്ദേശിച്ചു.

First published: May 4, 2020, 8:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading