നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം ; സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ നടപടി സ്വീകരിക്കും; വിവാദമറുപടി തിരുത്തി ആരോഗ്യമന്ത്രി

  ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം ; സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ നടപടി സ്വീകരിക്കും; വിവാദമറുപടി തിരുത്തി ആരോഗ്യമന്ത്രി

  രേഖാമൂലമുള്ള മറുപടി സാങ്കേതിക പിശക് മൂലം ഉണ്ടായതാണെന്നും തിരുത്തിയ മറുപടി സഭയില്‍ എത്തിയില്ലെന്നുമാണ് മന്ത്രിയുടെ വിശദീകരണം.

  ആരോഗ്യമന്ത്രി വീണ ജോർജ്

  ആരോഗ്യമന്ത്രി വീണ ജോർജ്

  • Share this:
  തിരുവനന്തപുരം: ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമം സംബന്ധിച്ച വിവാദമറുപടിയില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രേഖാമൂലമുള്ള മറുപടി സാങ്കേതിക പിശക് മൂലം ഉണ്ടായതാണെന്നും തിരുത്തിയ മറുപടി സഭയില്‍ എത്തിയില്ലെന്നുമാണ് മന്ത്രിയുടെ വിശദീകരണം. ഡോക്ടര്‍മാര്‍ക്കെതിരെ അതിക്രമം വര്‍ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് നിയമസഭയില്‍ മന്ത്രിയുടെ രേഖാമൂലമുള്ള മറുപടിയാണ് വിവാദമായത്.

  മാത്യു കുഴല്‍നാടന്റെ ചോദ്യത്തിന് നിയമസഭയില്‍ രേഖാമൂലം ആരോഗ്യമന്ത്രി നല്‍കിയ മറുപടിയാണ് വിവാദത്തിലായത്. ഡോക്ടര്‍മാര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ കൂടിവരുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നായിരരുന്നു ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ മറുപടി. മന്ത്രിയുടെ മറുപടിയില്‍ വിമര്‍ശനവുമായി ഡോക്ടര്‍മാരുടെ സംഘടനകളും രംഗത്ത് വന്നു. വിവാദമായതോടെയാണ് വിശദീകരണവുമായി മന്ത്രിയും രംഗത്തെത്തി.

  രണ്ട് സെക്ഷനുകള്‍ ഈ വിഷയത്തില്‍ നിയമസഭയില്‍ മറുപടി നല്‍കിയത്. സാങ്കേതിക പിശകാണ് തെറ്റായ മറുപടിയ്ക്ക് കാരണമായതെന്നും തിരുത്തി നല്‍കിയ ഉത്തരമല്ല സഭയിലെത്തിയതെന്നും മന്ത്രി പറഞ്ഞു. തിരുത്താന്‍ സ്പീക്കറുടെ അനുമതി തേടിയിട്ടുണ്ട്. ഡോക്ടര്‍മാര്‍ക്കെതിരായ അക്രമ പ്രവര്‍ത്തനം ന്യായീകരിക്കാനാകില്ലെന്നും ആര് അക്രമം നടത്തിയാലും ശക്തമായ നടപടിയുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.

  ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള സംവിധാനങ്ങള്‍ കാഷ്വാലിറ്റിയില്‍ ഉള്‍പ്പടെ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങളില്‍ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും പൊതു നിര്‍ദേശങ്ങള്‍ നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായും മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

  ഡോക്ടര്‍മാര്‍ക്കെതിരെ നടന്ന അക്രമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ആഗസ്റ്റ് 9ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കൂടിയ ഉന്നതതല യോഗത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അടുത്തിടെ ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമെതിരെയുള്ള അക്രമങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡോക്ടര്‍മാര്‍ക്ക് ജോലി നിര്‍വഹിക്കാന്‍ എല്ലാ സൗകര്യവും സര്‍ക്കാര്‍ ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

  ആശുപത്രികളിലെ കാഷ്വാലിറ്റി, ഒ.പി. പരിസരങ്ങളില്‍ സി.സി.ടി.വി സ്ഥാപിക്കുകയും പോലീസ് എയ്ഡ് പോസ്റ്റ് ഉള്ള ആശുപത്രികളിലെ സി.സി.ടി.വി സംവിധാനം എയിഡ് പോസ്റ്റുമായി ബന്ധപ്പെടുത്തുകയും സി.സി.ടി.വി. കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തുകയും ചെയ്യും. സെക്യൂരിറ്റി ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് ഒരു ഓഫീസര്‍ക്ക് സൂപ്രണ്ട് പ്രത്യേക ചുമതല നല്‍കും. പാരാമെഡിക്കല്‍ ജീവനക്കാര്‍ക്കും മറ്റുള്ളവര്‍ക്കും സെക്യൂരിറ്റി സംബന്ധമായ പരിശീലനം ആശുപത്രി സൂപ്രണ്ട് ഉറപ്പ് വരുത്തുന്നതാണ്.

  ഒ.പി., കാഷ്വാലിറ്റി പരിസരത്ത് സെക്യൂരിറ്റി ഉദ്യോഗസ്ഥരെ ഇനി മുതല്‍ വിമുക്തഭടന്മാരുടെ സൊസൈറ്റി/സംഘടന എന്നിവയില്‍ നിന്നും മാത്രമായിരിക്കും നിയമിക്കുക. ആശുപത്രി വികസന സമിതികളിലും മാനേജ്മെന്റ് കമ്മിറ്റികളിലും ഇനിമുതല്‍ വിമുക്തഭടന്‍മാരെ മാത്രമേ നിയമിക്കാവൂ എന്നും ആരോഗ്യമന്ത്രി അറിയിച്ചു.
  Published by:Karthika M
  First published:
  )}