തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള സംശയങ്ങൾ ദുരീകരിക്കാൻ ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചർ ഫേസ്ബുക്ക് ലൈവിൽ എത്തുന്നു.
ഇന്ന് (ഫെബ്രുവരി 10, തിങ്കൾ) രാത്രി എട്ടുമണിക്കാണ് എഫ് ബി ലൈവിൽ പൊതുജനങ്ങളുടെ സംശയങ്ങൾക്കുള്ള മറുപടിയുമായി ആരോഗ്യമന്ത്രി എത്തുന്നത്.
കൊറോണയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നടപടികള്‍, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള സംശയങ്ങൾ ഷൈലജ ടീച്ചറോട് ലൈവിൽ നേരിട്ട് ചോദിക്കാം. CPIM Kerala പേജിലാണ് സംശയങ്ങൾക്ക് മറുപടിയുമായി ആരോഗ്യമന്ത്രി എത്തുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.