തിരുവനന്തപുരം: കൊറോണ വൈറസ് ബാധിച്ച ചൈനയിലെ വുഹാനിൽ നിന്ന് വന്നവർ സ്വമേധയാ നിരീക്ഷണത്തിന് തയ്യാറാകണമെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചർ. ലക്ഷണങ്ങൾ ഇല്ലാത്തവരെ വീട്ടിൽ തന്നെ പാർപ്പിച്ചാണ് നിരീക്ഷിക്കുന്നത്. എന്നാൽ, അപൂർവം ചിലർ റിപ്പോർട്ട് ചെയ്യാതെ പോകാറുണ്ടെന്നും അത് വലിയ ആപത്താണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
ചൈനയില്‍ പോയി വന്നവരുണ്ടെങ്കില്‍ അടിയന്തരമായി അറിയിക്കേണ്ടതാണ്. ചൈന ഉൾപ്പെടെയുള്ള രോഗ ബാധിത പ്രദേശങ്ങളില്‍ നിന്നും മടങ്ങിവന്നവര്‍ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം പൂര്‍ണമായും ഒഴിവാക്കേണ്ടതാണെന്നും ആരോഗ്യമന്ത്രി നിർദ്ദേശിച്ചു.
ചൈനയില്‍ പോയി വന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ സ്വയം നിരീക്ഷിക്കപ്പെടുവാന്‍ തയ്യാറാകുകയും സമാന രീതിയില്‍ മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുകയും വേണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്,
ചൈനയിലെ വുഹാനില്‍ നിന്നും വന്നവര്‍ സ്വമേധയാ നിരീക്ഷണത്തിന് തയ്യാറാകണം. ലക്ഷണങ്ങളില്ലാത്തവരെ വീട്ടില്‍ തന്നെ പാര്‍പ്പിച്ചാണ് നിരീക്ഷിക്കുന്നത്. അപൂര്‍വം ചിലര്‍ റിപ്പോര്‍ട്ട് ചെയ്യാതെ പോകാറുണ്ട്. അത് വലിയ ആപത്താണ്. അതിനാല്‍ ചൈനയില്‍ പോയി വന്നവരുണ്ടെങ്കില്‍ അടിയന്തരമായി അറിയിക്കേണ്ടതാണ്. ചൈന, തുടങ്ങിയ രോഗ ബാധിത പ്രദേശങ്ങളില്‍ നിന്നും മടങ്ങി വന്നവര്‍ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്. നിലവില്‍ ആരും പേടിക്കേണ്ട യാതൊരു സാഹചര്യവുമില്ല. എല്ലാവരും നന്നായി ശ്രദ്ധിക്കേണ്ടതാണ്. ചൈനയില്‍ പോയി വന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ സ്വയം നിരീക്ഷിക്കപ്പെടുവാന്‍ തയ്യാറാകുകയും സമാന രീതിയില്‍ മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുകയും വേണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona, Corona outbreak, Corona virus, Corona virus China, Corona virus Kerala, Corona virus outbreak, Corona virus Wuhan, Wuhan