നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ആറു പേർക്ക് നിപാ ഇല്ല; വാർത്ത സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി

    ആറു പേർക്ക് നിപാ ഇല്ല; വാർത്ത സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി

    നിപ ബാധിച്ച രോഗിയെ പരിചരിച്ച രണ്ട് നഴ്സുമാർ, ഒരു നഴ്സിങ് അസിസ്റ്റന്‍റ്, രോഗിയുമായി അടുത്തിഴപഴകിയ മറ്റ് രണ്ടുപേർ എന്നിവർക്കാണ് നിപയില്ലെന്ന് സ്ഥിരീകരിച്ചത്.

    കെ കെ ശൈലജ

    കെ കെ ശൈലജ

    • News18
    • Last Updated :
    • Share this:
      കൊച്ചി: ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ കഴിയുന്ന ആറു പേർക്ക് നിപയില്ലെന്ന വാർത്ത ആരോഗ്യമന്ത്രി കെ കെ ഷൈലജയും സ്ഥിരീകരിച്ചു. ചികിത്സയിലുള്ള ആറുപേർക്കും നിപ ഇല്ലെന്ന് രാവിലെ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് ആരോഗ്യമന്ത്രി പറഞ്ഞത്.

      പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് സ്ഥിരീകരണം ലഭിച്ചത്. സംശയമുള്ളവരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയയ്ക്കുമെന്നും മന്ത്രി ഷൈലജ പറഞ്ഞു.

      നിലവിൽ ഒരാൾക്ക് മാത്രമാണ് നിപയുള്ളത്. നിരീക്ഷണത്തിലുള്ള ഒരാളുടെ ഫലം കൂടി വരാനുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ പറഞ്ഞു. നിലവിൽ ആശ്വാസകരമായ അവസ്ഥയാണെന്നും കെ കെ ഷൈലജ പറഞ്ഞു. അതേസമയം, ഇന്നലെ നിരീക്ഷണത്തിലായ ഒരാളുടെ പരിശോധനാഫലം കൂടി ലഭിക്കാനുണ്ടെന്നും അതിനു ശേഷം മാത്രമേ വ്യക്തമായി പറയാൻ കഴിയുകയുള്ളൂവെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

      ഐസൊലേഷൻ വാർഡിൽ കഴിയുന്ന ആറുപേർക്കും നിപ ഇല്ലെന്ന് സ്ഥിരീകരിച്ചു

      നിപ ബാധിച്ച രോഗിയെ പരിചരിച്ച മൂന്ന് നഴ്സുമാർ, ഒരു നഴ്സിങ് അസിസ്റ്റന്‍റ്, രോഗിയുമായി അടുത്തിഴപഴകിയ മറ്റ് രണ്ടുപേർ എന്നിവർക്കാണ് നിപയില്ലെന്ന് സ്ഥിരീകരിച്ചത്.

      First published: