• HOME
  • »
  • NEWS
  • »
  • kerala
  • »
  • International Nurses Day| സംസ്ഥാനത്തെ നഴ്സുമാരോട് വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിച്ച് ആരോഗ്യമന്ത്രി

International Nurses Day| സംസ്ഥാനത്തെ നഴ്സുമാരോട് വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിച്ച് ആരോഗ്യമന്ത്രി

നാടിനെ മഹാമാരിയില്‍ നിന്നും രക്ഷിക്കാനുള്ള നഴ്സുമാരുടെ പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്ന് മന്ത്രി പറഞ്ഞു

shylaja

shylaja

  • Last Updated :
  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യവകുപ്പിലെയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലേയും നഴ്‌സുമാർക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴി ആശംസകള്‍ നേര്‍ന്നു ആരോഗ്യമന്ത്രി കെ.കെ ഷൈലജ. കോവിഡ് കാലഘട്ടത്തില്‍ എല്ലാ നഴ്‌സുമാരും സര്‍ക്കാരിനൊപ്പം മുന്നണിപ്പോരാളികളാായി ഒപ്പം നില്‍ക്കുകയാണെന്നും നാടിനെ മഹാമാരിയില്‍ നിന്നും രക്ഷിക്കാന്‍ നഴ്സുമാരുടെ പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

    ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

    നഴ്‌സസ് വാരാഘോഷവും നഴ്‌സസ് ദിനാചരണവും വളരെ വിപുലമായ രീതിയില്‍ നടത്താറുണ്ടായിരുന്നു. ഈ കോവിഡ് കാലഘട്ടത്തില്‍ വിപുലമായ ആഘോഷങ്ങളൊക്കെ ഒഴിവാക്കി. എങ്കിലും ഓരോരുത്തരും നല്‍കിയ മികച്ച സേവനങ്ങള്‍ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പിലെയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലേയും നഴ്‌സുമാരെ വീഡിയോ കോണ്‍ഫറന്‍സ് വഴി ആശംസകള്‍ നേര്‍ന്നു. ഏറെ നേരം അവരുമായി സംസാരിച്ചു.
    TRENDING:വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കരുത്; ശമ്പളം വെട്ടിക്കുറയ്‌ക്കല്‍ പരിഗണനയിലില്ലെന്ന് കേന്ദ്രസർക്കാർ [NEWS]കോവിഡ് 19: കൂടുതൽ ഇളവുകളോടെ ലോക്ക് ഡൗൺ തുടരുമെന്ന സൂചന നൽകി പ്രധാനമന്ത്രി [NEWS]മോഹൻലാലിന്റെ 'നഴ്സസ് ദിന സർപ്രൈസ്': പ്രവാസി നഴ്സുമാരെ നേരിട്ട് വിളിച്ച് നന്ദി അറിയിച്ച് താരം [NEWS]
    ഈ കോവിഡ് കാലഘട്ടത്തില്‍ എല്ലാ നഴ്‌സുമാരും സര്‍ക്കാരിനൊപ്പം മുന്നണിപ്പോരാളികളാായി ഒപ്പം നില്‍ക്കുകയാണ്. ആവശ്യത്തിനുള്ള മരുന്ന്, പിപിഇ കിറ്റ്, മാസ്‌ക്, അതുപോലെ രോഗീ പരിചര്‍ണത്തിനാവശ്യമായ ജീവനക്കാര്‍, മറ്റ് സൗകര്യങ്ങള്‍, സാധന സാമഗ്രികള്‍ എല്ലാം തന്നെ യുദ്ധകാലാടിസ്ഥാനത്തില്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിച്ചിട്ടുണ്ട്. നാടിനെ മഹാമാരിയില്‍ നിന്നും രക്ഷിക്കാന്‍ നിങ്ങളുടെ ഓരോരുത്തരുടെയും പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാനാവാത്തതാണ്. ഈയവസരത്തില്‍ എല്ലാ നഴ്‌സുമാര്‍ക്കും ഒരിക്കല്‍ കൂടി നഴ്‌സസ് ദിനാശംസകള്‍. സര്‍ക്കാര്‍ ഒപ്പമുണ്ട്.

    First published: