• HOME
 • »
 • NEWS
 • »
 • kerala
 • »
 • Fish | മീൻകറി കഴിച്ചവർക്ക് വയറുവേദന; പച്ചമീൻ കഴിച്ച് പൂച്ച ചത്തു; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

Fish | മീൻകറി കഴിച്ചവർക്ക് വയറുവേദന; പച്ചമീൻ കഴിച്ച് പൂച്ച ചത്തു; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

ടൗണിലെ ചില ഫിഷ് സ്റ്റാളുകളിൽനിന്ന് മീന്‍ വാങ്ങി കഴിച്ചവര്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. മീന്‍കറി കഴിച്ച പല കുട്ടികളും വയറുവേദനയെ തുടര്‍ന്ന് ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു

ആരോഗ്യമന്ത്രി വീണ ജോർജ്

ആരോഗ്യമന്ത്രി വീണ ജോർജ്

 • Share this:
  തിരുവനന്തപുരം: ഇടുക്കി നെടുങ്കണ്ടത്ത് മീൻകറി കഴിച്ചവർക്ക് ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ട സംഭവത്തിൽ ആരോഗ്യമന്ത്രിയുടെ ഇടപെടൽ. പരാതിയിൽ അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്ക് നിർദേശം നൽകി. നെടുങ്കണ്ടം തൂക്കുപാലത്ത് വിൽപ്പന നടത്തിയ മീൻ കറിവെച്ച് കഴിച്ചവർക്ക് വയറുവേദനയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു. കൂടാതെ ഇവിടെ നിന്നുള്ള പച്ച മീൻ കഴിച്ച് പൂച്ചകൾ ചത്തതായും ആരോഗ്യമന്ത്രിക്ക് ലഭിച്ച പരാതിയിലുണ്ട്.

  മന്ത്രിയുടെ നിര്‍ദേശം ലഭിച്ചയുടൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇന്നുതന്നെ പ്രദേശത്ത് പരിശോധന നടത്തി സാംപിള്‍ ശേഖരിക്കും. മീന്‍ കേടാകാതിരിക്കാന്‍ എന്തെങ്കിലും മായം ചേര്‍ത്തിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കണണെന്നും മന്ത്രി നിർദേശിച്ചിട്ടുണ്ട്.

  കഴിഞ്ഞ ദിവസമാണ് തൂക്കുപാലത്ത് മീന്‍കറി കഴിച്ചവര്‍ക്ക് വയറു വേദന ഉണ്ടായത്. ടൗണിലെ ചില ഫിഷ് സ്റ്റാളുകളിൽനിന്ന് മീന്‍ വാങ്ങി കഴിച്ചവര്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. മീന്‍കറി കഴിച്ച പല കുട്ടികളും വയറുവേദനയെ തുടര്‍ന്ന് ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. പ്രദേശത്ത് ലഭിച്ച പച്ചമീന്‍ കഴിച്ച്‌ പൂച്ചകള്‍ ചാകുന്നതായും നിരവധി പേര്‍ക്ക് വിവിധ അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നതായും ആരോഗ്യമന്ത്രിക്ക് ലഭിച്ച പരാതിയിലുണ്ട്.

  'കൃത്യമായ അജണ്ടയോടുകൂടി തെറ്റായ വാർത്തകളും ഡീ ഗ്രേഡിംഗും നടത്തി ബുദ്ധിമുട്ടിപ്പിച്ചവർക്ക് നന്ദി'

  കെഎസ്ആര്‍ടിസി സ്വിഫ്റ്റിന് (KSRTC Swift) നേരെ ഉയര്‍ന്ന വിമര്‍ശങ്ങള്‍ക്കിടയിലും സംരംഭത്തിന് ലഭിച്ച സ്വീകാര്യതയില്‍ നന്ദി അറിയിച്ച് കെഎസ്ആര്‍ടിസിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പൊതുജനത്തിന് ആവശ്യമായതും സൗകര്യപ്രദമായതും വിശ്വാസ യോഗ്യമായതും ആയ ഏത് സൗകര്യങ്ങളും സേവനങ്ങളും 'അവർ' സ്വയം തെരഞ്ഞെടുക്കുകയാണ് പതിവ്, അതാണ് കെഎസ്ആര്‍ടിസി സ്വിഫ്റ്റിന് ലഭിച്ച സ്വീകാര്യതക്ക് കാരണമെന്നും പോസ്റ്റില്‍ പറയുന്നു.

  Also Read- 'Swift സർവീസ് ഫലം കണ്ടുതുടങ്ങി; സ്വകാര്യ ബസുകൾ നിരക്ക് കുറക്കുന്നു': തെളിവുനിരത്തി KSRTC

  കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി ആരംഭിച്ച കെ സ്വിഫറ്റ് ബസ് സര്‍വീസുകള്‍ കന്നിയാത്ര മുതല്‍ അപകടത്തില്‍പ്പെടുന്നത് വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ കെ സ്വിഫ്റ്റിനെതിരെ നടക്കുന്ന സംഭവങ്ങള്‍ക്ക് പിന്നില്‍ സ്വകാര്യ ബസ് ലോബിയാണെന്നും നടക്കുന്നത് സംഘടിത ആക്രമണമാണെന്നും കെഎസ്ആര്‍ടിസി ആരോപിച്ചിരുന്നു.

  കെഎസ്ആര്‍ടിസിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

  പൊതുജനത്തിന് ആവശ്യമായതും സൗകര്യപ്രദമായതും വിശ്വാസ യോഗ്യമായതും ആയ ഏത് സൗകര്യങ്ങളും സേവനങ്ങളും 'അവർ' സ്വയം തെരഞ്ഞെടുക്കുകയാണ് പതിവ്...  അതാണ് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിന് ലഭിച്ച സ്വീകാര്യത...  കൃത്യമായ അജണ്ടയോടുകൂടി തെറ്റായ വാർത്തകളും ഡീ ഗ്രേഡിംഗും നടത്തി സാമൂഹ്യ മാധ്യമങ്ങൾ വഴി ഉൾപ്പെടെ ബുദ്ധിമുട്ടിപ്പിച്ചവരോട് (പരോക്ഷമായി സഹായിച്ചവരോട്) ഒന്നേ ഞങ്ങൾക്ക് പറയാനുള്ളൂ... നിങ്ങളുടെ അമിതാവേശം ഞങ്ങൾക്കു നൽകിയത് ഒരു രൂപ ചെലവില്ലാതെ ലോകോത്തര പ്രീമിയം ബ്രാന്റ് ബസ്സുകൾക്ക് ലക്ഷങ്ങൾമുടക്കി പരസ്യം നൽകിയാൽ കിട്ടുന്നതിലേറെ പ്രശസ്തിയും അതിലൂടെ സത്യസന്ധമായ വസതുതകൾ പൊതുജനങ്ങളെ ബോധ്യപെടുത്തുന്നതിനുള്ള അവസരവുമാണ് എന്നത് നന്ദിയോടെ സ്മരിക്കുന്നു...വാഹനങ്ങൾക്ക് അപകടം സംഭവിക്കുക സ്വാഭാവികമാണ്. ഏറ്റവും പുതിയ വാഹനങ്ങൾക്കും പഴയ വാഹന ങ്ങൾക്കും സംഭവിക്കാം...  എങ്ങനെ സംഭവിക്കുന്നു എന്നതാണ് പ്രധാനം...

  കെ.എസ്.ആർ.ടി.സി യോ കെ - സ്വിഫ്റ്റോ അപകടത്തിൽപെട്ടിട്ടുണ്ടെങ്കിൽ ഒറ്റപ്പെട്ട ചില മാദ്ധ്യമങ്ങൾക്കും സമൂഹ മാദ്ധ്യമങ്ങളിലെ ഒരു വിഭാഗത്തിനും പ്രതിസ്ഥാനത്ത് കെ.എസ്.ആർ.ടി.സി- യോ കെ - സ്വിഫ്റ്റോ ആകുന്നത് ബോധപൂർവ്വമല്ലെന്നു കരുതാൻ തരമില്ല.

  Published by:Anuraj GR
  First published: