ഇന്റർഫേസ് /വാർത്ത /Kerala / കോവിഡ് മരണം; പരാതികൾ ലഭിച്ചാൽ പരിശോധിക്കും; പ്രതിപക്ഷം ആശയക്കുഴപ്പമുണ്ടാക്കുന്നെന്ന് ആരോഗ്യമന്ത്രി

കോവിഡ് മരണം; പരാതികൾ ലഭിച്ചാൽ പരിശോധിക്കും; പ്രതിപക്ഷം ആശയക്കുഴപ്പമുണ്ടാക്കുന്നെന്ന് ആരോഗ്യമന്ത്രി

Image Facebook

Image Facebook

കോവിഡ് മരണങ്ങൾ സർക്കാർ കുറച്ച് കാണിക്കുന്നു എന്ന പ്രതിപക്ഷ ആരോപണം ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായും ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. എല്ലാവരും ഈ സമയത്ത് ഒന്നിച്ച് നിൽക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

തിരുവനന്തപുരം: കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. പരാതി ലഭിച്ചാൽ പരിശോധിക്കും. പ്രതിപക്ഷ ആരോപണങ്ങൾ ആശയക്കുഴപ്പമുണ്ടാക്കുന്നതായും വീണ ജോർജ് പറഞ്ഞു.

നിലവിൽ കേന്ദ്രീകൃത ഓൺലൈൻ സംവിധാനത്തിലൂടെ ഐ സി എം ആർ മാനദണ്ഡങ്ങൾ അനുസരിച്ചാണ് മരണം റിപ്പോർട്ട് ചെയ്യുന്നത്. ആശുപത്രിയിൽ നിന്ന് മരണ കാരണം അടക്കം ഓൺലൈൻ റിപ്പോർട്ട് ചെയ്യും. അത് ജില്ല അടിസ്ഥാനത്തിൽ പരിശോധിച്ചാണ് കോവിഡ് മരണങ്ങൾ കണ്ടെത്തുന്നത്.

തനിക്കെതിരെയുള്ള വധഭീഷണി; വസ്തുതകൾ പുറത്തു കൊണ്ടുവരേണ്ടത് സർക്കാരെന്ന് തിരുവഞ്ചൂർ

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

ഐ സി എം ആർ മാർഗരേഖ മാറ്റാതെ മരണം റിപ്പോർട്ട് ചെയ്യുന്ന ഇപ്പോഴത്തെ രീതി മാറ്റില്ല. നേരത്തെയും ഐ സി എം ആർ മാർഗരേഖ തന്നെയായിരുന്നു മരണം റിപ്പോർട്ട് ചെയ്യാൻ മാനദണ്ഡമാക്കിയത്. എന്നാൽ സംസ്ഥാന തലത്തിലായിരുന്നു കോവിഡ് മരണങ്ങൾ പുനർനിശ്ചയിച്ചിരുന്നത്. ഇതാണ് ജില്ല അടിസ്ഥാനത്തിൽ മാറ്റിയത്.

ഓൺലൈൻ ആപ്പുകൾ വഴി ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

കോവിഡ് മരണ പട്ടികയിൽ ഉൾപ്പെടാതെ ഏതെങ്കിലും ഒറ്റപ്പെട്ട സംഭവം ഉണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കും. ബന്ധുക്കളുടെ പരാതി ലഭിച്ചാൽ അവയും പരിശോധിക്കും. ആശ്രിതർക്ക് ധനസഹായം ലഭിക്കുന്നതിൽ സർക്കാർ എതിരല്ലന്നും ആരോഗ്യമന്ത്രി അറിയിച്ചു.

എന്നാൽ, കോവിഡ് മരണങ്ങൾ സർക്കാർ കുറച്ച് കാണിക്കുന്നു എന്ന പ്രതിപക്ഷ ആരോപണം ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായും ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. എല്ലാവരും ഈ സമയത്ത് ഒന്നിച്ച് നിൽക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

അവിഹിത ബന്ധമുണ്ടെന്ന് സംശയം; ഭാര്യയെ ഭർത്താവ് മൂന്നു മാസത്തേക്ക് ചങ്ങലയിൽ ബന്ധിച്ചു

മുൻവർഷങ്ങളിലെ മരണവുമായി താരതമ്യപ്പെടുത്തി എക്സസ് ഡെത്ത് പഠനം നടത്തുന്നത് നല്ലതാണ്. ശരാശരി എത്ര മരണം കൂടിയെന്ന് ഇതിലൂടെ കണ്ടെത്താനാകും. കോവിഡ് മരണങ്ങളുടെ കണക്ക് കൂടുതൽ സുതാര്യമാക്കാനും ആലോചനയുണ്ട്.

First published:

Tags: Covid death, Covid death toll, Health minister, Veena george