HOME » NEWS » Kerala » HEALTH MINISTER SAYS STRICT ACTION WILL BE TAKEN AGAINST VIOLENCE AGAINST HEALTH WORKERS

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കും; ആരോഗ്യമന്ത്രി

ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യത്തെ ബാധിക്കുന്ന തരത്തിലുള്ള ഒരു സംഭവങ്ങളും അംഗീകരിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി

News18 Malayalam | news18-malayalam
Updated: June 24, 2021, 5:49 PM IST
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കും; ആരോഗ്യമന്ത്രി
ആരോഗ്യമന്ത്രി വീണ ജോര്‍ജ്
  • Share this:
തിരുവനന്തപുരം: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ ഒരു കാരണവശാലും അംഗീതകരിക്കാന്‍ കഴിയില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം കോവിഡ് ഡ്യൂട്ടിക്കിടയില്‍ ഡോ. രാഹുലിനെ മര്‍ദിച്ച സംഭവം അപലനീയമാണെന്ന് മന്ത്രി പറഞ്ഞു.

ഡോ. രാഹുലിന്റെ വിഷമം മനസിലാക്കുന്നുവെന്നും അദ്ദേഹത്തിനൊപ്പമാണുള്ളതെന്നും വീണ ജോര്‍ജ് വ്യക്താക്കി. പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കം നടക്കുന്നു എന്നാണറിയാന്‍ കഴിഞ്ഞതെന്ന് മന്ത്രി അറിയിച്ചു. എന്നാല്‍ ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യത്തെ ബാധിക്കുന്ന തരത്തിലുള്ള ഒരു സംഭവങ്ങളും അംഗീകരിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.

Also Read-'സ്ഥാനത്ത് നിന്ന് നീക്കണം'; വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈനെതിരെ കേരളം ഒന്നടങ്കം

ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ് മഹാമാരി കാലത്ത് വലിയ കഠിനധ്വാനം ചെയ്യുന്നവരാണ് അവര്‍ക്കെതരായ അക്രമങ്ങള്‍ അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു. ഇത്തരം സംഭവങ്ങളില്‍ സര്‍ക്കാരിന് ശക്തവും കൃത്യവുമായ നിലപടുകള്‍ തന്നെയാണുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് അക്രമണത്തിനിരയായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് രാജിവെക്കുന്നതായി മാവേലിക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ രാഹുല്‍ മാത്യൂ അറിയിച്ചിരുന്നു. എന്നാല്‍ പോസ്റ്റിട്ട് മണിക്കൂറുകള്‍ക്ക് ശേഷം രാഹുല്‍ പിന്നീട് പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. ഈ കഴിഞ്ഞ മെയ് പതിനാലിനാണ് മരിച്ച രോഗിയുടെ പൊലീസുകാരനായ മകന്‍ അഭിലാഷ് ചന്ദ്രന്‍ അടക്കമുള്ളവര്‍ രാഹുലിനെ മര്‍ദ്ദിക്കുന്നത്.

Also Read-ഇന്ധനവില വര്‍ധനവ്; 'പരസ്പരം കുറ്റപ്പെടുത്തി ഖജനാവ് നിറയ്ക്കാന്‍ ശ്രമിക്കുകയാണ് കേന്ദ്രവും സംസ്ഥാന സര്‍ക്കാരും; വി ഡി സതീശന്‍

കഴിഞ്ഞ മാസം 14 ന് നടന്ന സംഭവമാണ്. ആന്റിസിപ്പേറ്ററി ബെയിലിനുവേണ്ടി അദ്ദേഹം ഹൈക്കോടതിയില്‍ അപേക്ഷിച്ചിരുന്നു. ആറ് ദിവസം മുന്‍പാണ് കേസ് എടുത്തത്, വിധി പറഞ്ഞിട്ടില്ല, അറസ്റ്റ് ചെയ്യരുത് എന്ന് അപേക്ഷിച്ചു കൊണ്ടുള്ള പ്ലീഡിങ് കോടതി തള്ളിക്കളഞ്ഞു എന്നാണ് അറിയാന്‍ കഴിയുന്നത്. ഇപ്പോള്‍ അദ്ദേഹം ഒളിവിലാണ്.ഇത്തരം കാര്യങ്ങളില്‍ നീതി വൈകിപ്പിക്കുന്നത് അഹോരാത്രം പണിയെടുക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തും.

Also Read-'ജോസഫൈനെ തല്‍സ്ഥാനത്ത് നിന്ന് നീക്കണം; അവരുടെ പരിഗണനയില്‍ വന്ന എല്ലാ കേസിലും പുനരന്വേഷണം വേണം'; കെ സുധാകരന്‍

രാഹുലിനെ മര്‍ദ്ധിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും പൊലിസുകാരന്‍ കൂടിയായ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കാനിരിക്കെയാണ് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റ പേരില്‍ നീതി നിഷേധിക്കപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടി താന്‍ രാജി വെക്കുന്നതായി രാഹുല്‍ ഫേസ്ബുക്കിലൂടെ അറിയിച്ചത്
Published by: Jayesh Krishnan
First published: June 24, 2021, 5:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories