ആരോഗ്യമന്ത്രി ശൈലജ വീണ്ടും ടീച്ചറിന്റെ കുപ്പായമണിഞ്ഞു; ഇത്തവണ ക്ലാസെടുത്തത് IAS ഉദ്യോഗസ്ഥർക്ക്

ഓരോ രോഗിക്കും ഉചിതമായ സമയത്ത് വൈദ്യസഹായം ഉറപ്പാക്കി അതുവഴി മരണനിരക്ക് പരമാവധി കുറയ്ക്കാൻ കഴിയുന്നു.

News18 Malayalam | news18
Updated: July 23, 2020, 5:12 PM IST
ആരോഗ്യമന്ത്രി ശൈലജ വീണ്ടും ടീച്ചറിന്റെ കുപ്പായമണിഞ്ഞു; ഇത്തവണ ക്ലാസെടുത്തത് IAS ഉദ്യോഗസ്ഥർക്ക്
ഓരോ രോഗിക്കും ഉചിതമായ സമയത്ത് വൈദ്യസഹായം ഉറപ്പാക്കി അതുവഴി മരണനിരക്ക് പരമാവധി കുറയ്ക്കാൻ കഴിയുന്നു.
  • News18
  • Last Updated: July 23, 2020, 5:12 PM IST
  • Share this:
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ വീണ്ടും അധ്യാപികയുടെ കുപ്പായമണിഞ്ഞു. ഇത്തവണ ടീച്ചറിന്റെ ക്ലാസിലിരുന്നത് ഐ എ എസ് ഉദ്യോഗസ്ഥരാണെന്ന് മാത്രം. 2018 ഐ എ എസ് ബാച്ചിലെ ഓഫീസർമാരുടെ ഫേസ് 2 ട്രയിനിംഗ് പ്രോഗ്രാമിൽ പ്രത്യേക ക്ഷണിതാവായാണ് മന്ത്രി ക്ലാസ് എടുത്തത്.

മസൂറിയിലെ ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷനാണ് പരിപാടി സംഘടിപ്പിച്ചത്. ഐ എ എസ് നേടി ജോലിയിൽ പ്രവേശിച്ച 180 ഓളം പേരാണ് ക്ലാസിൽ പങ്കെടുത്തത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ആയിട്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത്. സാധാരണയായി ഓൺ ക്യാംപസ് ട്രയിനിംഗ് പ്രോഗ്രാം ആയാണ് പരിപാടി നടത്താറുള്ളത്.

You may also like:രാജ്യസഭയിലും ഭൂരിപക്ഷത്തിലേക്ക് അടുത്ത് NDA; KC വേണുഗോപാൽ അടക്കം 45 പേർ സത്യപ്രതിജ്ഞ ചെയ്‌തു [NEWS]ദുബായിൽ മലയാളി യുവതിയെ കുത്തിക്കൊന്ന സംഭവം; ഭർത്താവിന് ജീവപര്യന്തം [NEWS] ബിജെപിയിൽ ചേർന്ന ഫുട്ബോൾ താരം മെഹ്താബ് ഹുസൈൻ മണിക്കൂറുകൾക്കുള്ളിൽ പാർട്ടി വിട്ടു [NEWS]

പവർ പോയിന്റ് പ്രസന്റേഷനോടെ ആയിരുന്നു മന്ത്രി ക്ലാസെടുത്തത്. 'കോവിഡ് പ്രതിരോധത്തിന്റെ സമൂഹ പങ്കാളിത്തം' എന്ന വിഷയത്തെ ആസ്പദമാക്കി ആയിരുന്നു ക്ലാസ്. സംസ്ഥാനം സ്വീകരിച്ച കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ആയിരുന്നു പ്രധാനമായും ക്ലാസിൽ ടീച്ചർ അവതരിപ്പിച്ചത്.

ഒന്നും രണ്ടും ഘട്ടത്തിൽ കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാൻ കേരളത്തിന് കഴിഞ്ഞെന്നും കേസുകളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടെങ്കിലും മൂന്നാംഘട്ടത്തിൽ കോവിഡിനെ കേരളം ഫലപ്രദമായി പ്രതിരോധിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ഓരോ രോഗിക്കും ഉചിതമായ സമയത്ത് വൈദ്യസഹായം ഉറപ്പാക്കി അതുവഴി മരണനിരക്ക് പരമാവധി കുറയ്ക്കാൻ കഴിയുന്നു. കർശനമായ നിരീക്ഷണത്തിലൂടെ ക്ലസ്റ്ററുകൾ കുറയ്ക്കാനുള്ള ശ്രമത്തിലാണെന്നും ക്ലസ്റ്ററുകളിൽ മികച്ച പരിചരണം ഉറപ്പ് വരുത്താൻ ക്ലസ്റ്റർ കെയർ നടപ്പിലാക്കി വരുന്നെന്നും മന്ത്രി പറഞ്ഞു.

വിഷയവുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾക്ക് മന്ത്രി മറുപടി നൽകി. സംസ്ഥാനത്തൊട്ടാകെ ഒരു ലക്ഷത്തോളം അധിക കിടക്കകളാണ് കോവിഡിന്റെ പശ്ചാത്തലത്തിൽ തയ്യാറാക്കി വരുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Published by: Joys Joy
First published: July 23, 2020, 5:12 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading