നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കോവിഡ് വ്യാപനം കൂടുന്നത് മൂന്നാം തരംഗത്തിന്റെ സൂചനയായി കാണാനാവില്ല'; ആരോഗ്യമന്ത്രി വീണാ ജോർജ്

  'കോവിഡ് വ്യാപനം കൂടുന്നത് മൂന്നാം തരംഗത്തിന്റെ സൂചനയായി കാണാനാവില്ല'; ആരോഗ്യമന്ത്രി വീണാ ജോർജ്

  കോവിഡ് വൈറസിന്റെ പുതിയ ജനിതകമാറ്റം ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇത്തരത്തിലുള്ള വൈറസിന്റെ വ്യാപനം കൂടുതലായി കണ്ടെത്തിയാല്‍ മാത്രമേ മൂന്നാം തരംഗമായി കണക്കാക്കാന്‍ സാധിക്കുകയുള്ളുവെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു.

  ആരോഗ്യമന്ത്രി വീണ ജോർജ്

  ആരോഗ്യമന്ത്രി വീണ ജോർജ്

  • Share this:
  തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുന്നത് മൂന്നാം തരംഗത്തിന്റെ സൂചനയായി കാണാനാവില്ലെന്ന് ആരോഗ്യമന്ത്രി. ചെറിയ രോഗലക്ഷണങ്ങള്‍ ഉള്ളവരും കോവിഡ് പരിശോധന നടത്തണമെന്നും മന്ത്രി പറഞ്ഞു. ഇപ്പോഴുള്ളത് കോവിഡ് രണ്ടാം തരംഗം തന്നെയാണ്. മൂന്നാം തരംഗത്തിന്റെ തുടക്കമായിട്ടില്ലെന്നാണ് വിദഗ്ധ അഭിപ്രായം.

  കോവിഡ് വൈറസിന്റെ പുതിയ ജനിതകമാറ്റം ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇത്തരത്തിലുള്ള വൈറസിന്റെ വ്യാപനം കൂടുതലായി കണ്ടെത്തിയാല്‍ മാത്രമേ മൂന്നാം തരംഗമായി കണക്കാക്കാന്‍ സാധിക്കുകയുള്ളുവെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു.

  മൂന്നാം തരംഗം നേരിടാന്‍ സംസ്ഥാനം ഒരുക്കങ്ങള്‍ നടത്തിക്കഴിഞ്ഞു. നിലവില്‍ ഐസിയു, വെന്റിലേറ്റര്‍, ഓക്സിജന്‍ എന്നിവ ആവശ്യത്തിന് ലഭ്യമാണ്. ഈ ഘട്ടത്തില്‍ ചെറിയ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ നിര്‍ബന്ധമായും പരിശോധന നടത്തണം. തുടര്‍ ചികിത്സ ഡോക്ടറുടെ നിര്‍ദേശം അനുസരിച്ച് സ്വീകരിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

  21445 പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ടിപിആര്‍ 15 ന് അടുത്തെത്തി. 176518 പേര്‍ ഇപ്പോള്‍ കോവിഡ് ബാധിതരായി ചികിത്സയിലുണ്ട്. മലപ്പുറത്താണ് കൂടുതല്‍ രോഗികള്‍- 30401, കോഴിക്കോട് 26145 ഉം, എറണാകുളത്ത് 24156 ഉം കോവിഡ് ബാധിതരായി ചികിത്സയിലുണ്ട്.

  ഇന്നലെയും മലപ്പുറത്ത് തന്നെയാണ് കൂടുതല്‍ രോഗികള്‍. 3300 പേര്‍ക്കാണ് മലപ്പുറത്ത് കോവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് 2534, തൃശൂര്‍ 2465, എറണാകുളം 2425, പാലക്കാട് 2168, കൊല്ലം 1339, കണ്ണൂര്‍ 1338, ആലപ്പുഴ 1238, കോട്ടയം 1188, തിരുവനന്തപുരം 933, വയനാട് 720, പത്തനംതിട്ട 630, ഇടുക്കി 589, കാസര്‍ഗോഡ് 578 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

  കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 160 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,280 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 73 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,316 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 945 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3232, കോഴിക്കോട് 2491, തൃശൂര്‍ 2441, എറണാകുളം 2381, പാലക്കാട് 1554, കൊല്ലം 1334, കണ്ണൂര്‍ 1245, ആലപ്പുഴ 1224, കോട്ടയം 1130, തിരുവനന്തപുരം 832, വയനാട് 705, പത്തനംതിട്ട 613, ഇടുക്കി 579, കാസര്‍ഗോഡ് 555 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

  111 ആരോഗ്യ പ്രവര്‍ത്തകരും ഇന്നലെ രോഗ ബാധിതരായി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,723 പേര്‍ ഇന്നലെ രോഗമുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,83,172 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,54,689 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,483 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്നലെ 2559 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

  പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 87 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 634 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
  Published by:Karthika M
  First published:
  )}