നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കോവിഡ് ബാധിച്ച് ശ്വാസംമുട്ടി ചലനമറ്റ കുഞ്ഞിന് പുതുജീവൻ; നഴ്‌സ് ശ്രീജ പ്രമോദിനെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി

  കോവിഡ് ബാധിച്ച് ശ്വാസംമുട്ടി ചലനമറ്റ കുഞ്ഞിന് പുതുജീവൻ; നഴ്‌സ് ശ്രീജ പ്രമോദിനെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി

  കഴിഞ്ഞ ഞായറാഴ്ചയാണ് ഛര്‍ദിച്ച് അവശയായി ശ്വാസതടസം നേരിട്ട കുഞ്ഞുമായി അയല്‍വാസിയായ യുവതി ശ്രീജയുടെ വീട്ടില്‍ ഓടിയെത്തിയത്.

  news18

  news18

  • Share this:
   തിരുവനന്തപുരം: ശ്വാസതടസം മൂലം അബോധാവസ്ഥയിലായ രണ്ടര വയസുകാരിയെ കൃത്രിമ ശ്വാസം നല്‍കി രക്ഷിച്ച തൃശൂര്‍ നെന്മണിക്കര കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റിവ് നഴ്‌സ് ശ്രീജ പ്രമോദിനെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. ഇതുസംബന്ധിച്ച വാര്‍ത്തയെ തുടര്‍ന്നാണ് മന്ത്രി ശ്രീജയെ നേരിട്ട് വിളിച്ചത്.

   അബോധാവസ്ഥയിലായ കുഞ്ഞിന് കൃത്രിമ ശ്വാസം നല്‍കി ജീവന്‍ രക്ഷിക്കുകയും തുടര്‍ന്ന് മാതൃകാപരമായി ക്വാറന്റൈനില്‍ പോകുകയും ചെയ്ത ശ്രീജയെ ആരോഗ്യ വകുപ്പിന്റെ നന്ദി അറിയിക്കുന്നതായി മന്ത്രി പറഞ്ഞു. സ്വന്തം ജീവന്‍ പോലും നോക്കാതെ മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ രാപ്പകല്‍ സേവനമനുഷ്ഠിക്കുന്നവരാണ് നമ്മുടെ ആരോഗ്യ പ്രവര്‍ത്തകര്‍. ഈ കോവിഡ് കാലത്ത് നമ്മളറിയാത്ത ഓരോ കഥകള്‍ ഓരോ ആരോഗ്യ പ്രവര്‍ത്തകനും പറയാനുണ്ടാകും. അവരുടെ ആത്മാര്‍ത്ഥ പരിശ്രമങ്ങളാണ് ആരോഗ്യ വകുപ്പിന്റെ കരുത്തെന്നും മന്ത്രി വ്യക്തമാക്കി.

   കഴിഞ്ഞ ഞായറാഴ്ചയാണ് ഛര്‍ദിച്ച് അവശയായി ശ്വാസതടസം നേരിട്ട കുഞ്ഞുമായി അയല്‍വാസിയായ യുവതി ശ്രീജയുടെ വീട്ടില്‍ ഓടിയെത്തിയത്. കുഞ്ഞ് അബോധാവസ്ഥയിലായതിനാല്‍ ആശുപത്രിയിലെത്തും മുന്‍പ് കൃത്രിമ ശ്വാസം നല്‍കണമെന്ന് ശ്രീജയ്ക്കു മനസിലായി. കുഞ്ഞിന്റെ ജീവന്‍ കരുതി കോവിഡ് സാധ്യത തല്‍ക്കാലം മറന്ന് കൃത്രിമ ശ്വാസം നല്‍കി. തുടര്‍ന്ന് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു. ശ്രീജ നല്‍കിയ കൃത്രിമ ശ്വാസമാണ് കുട്ടിയെ ഏറെ സഹായിച്ചത്. ആരോഗ്യനില വീണ്ടെടുത്ത കുഞ്ഞ് വീട്ടില്‍ തിരിച്ചെത്തി. കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചതോടെ ശ്രീജ മാതൃകാപരമായി ക്വാറന്റൈനില്‍ പോയി.

   നെന്മണിക്കര പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റിവ് നേഴ്‌സാണ് ശ്രീജ പ്രമോദ്.

   കോവിഡ് ബാധിച്ച് ശ്വാസംമുട്ടി ചലനമറ്റ കുഞ്ഞിന് പുതുജീവൻ നൽകി നഴ്സ്; ജീവൻ രക്ഷിച്ചത് കൃത്രിമ ശ്വാസം നൽകി

   കോവിഡിനെ തുടർന്ന് ശ്വാസംമുട്ടി ചലനമറ്റ കുഞ്ഞിന് കൃത്രിമശ്വാസം നൽകി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ട് വന്ന് നഴ്സ്. നെന്മണിക്കര പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റിവ് നേഴ്‌സ് ശ്രീജ പ്രമോദ് ആണ്, ശ്വാസതടസ്സം മൂലം ചലനമറ്റ അയല്‍വാസിയായ രണ്ടു വയസ്സുകാരിയുടെ രക്ഷകയായത്. കോവിഡ് കാലത്ത് കൃത്രിമ ശ്വാസം നല്‍കരുതെന്ന പ്രോട്ടോക്കോള്‍ ഗൗനിക്കാതെ ശ്രീജ, ചുണ്ടോടു ചുണ്ട് ചേര്‍ത്ത് കുട്ടിക്ക് കൃത്രിമശ്വാസം നല്‍കിയത്.
   Also Read-Sidharth Shukla death| പ്രത്യൂഷയ്ക്ക് പിന്നാലെ സിദ്ധാർത്ഥും; ഓർമയായത് ഒരേ സീരിയലിലെ പ്രധാന താരങ്ങൾ

   ഞായറാഴ്ച ഉച്ചയ്ക്ക് ശ്രീജ വീട്ടില്‍ വിശ്രമിക്കുമ്പോഴാണ്, ഛര്‍ദിച്ച്‌ അവശയായി ശ്വാസതടസം നേരിട്ട കുഞ്ഞുമായി അയല്‍വീട്ടിലെ യുവതി ഓടിയെത്തിയത്. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ചുണ്ടോടു ചേര്‍ത്തു ശ്വാസം നല്‍കാനാവില്ല. ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രീജ നിര്‍ദേശിച്ചതോടെ അമ്മ, കുഞ്ഞിനെ ഏല്‍പിച്ചു ഭര്‍ത്താവിനെ വിളിക്കാന്‍ വീട്ടിലേക്ക് ഓടി.

   എന്നാൽ ഈ സമയം കുഞ്ഞ് ചലനമറ്റ നിലയിലേക്ക് എത്തിയതോടെ, കൃത്രിമ ശ്വാസം നൽകാൻ ശ്രീജ തീരുമാനിക്കുകയായിരുന്നു. അതിനുശേഷം ശ്രീജയുടെ ഭര്‍ത്താവ് പ്രമോദും അയല്‍വാസിയും ചേര്‍ന്ന് അമ്മയെയും കുഞ്ഞിനെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളജിലും എത്തിച്ചു.

   ആശുപത്രിയിൽ വെച്ച് നടത്തിയ പരിശോധനയിലാണ് കുഞ്ഞിന് കോവിഡാണെന്നും സ്ഥിരീകരിച്ചത്. തക്കസമയത്ത് കൃത്രിമശ്വാസം നൽകിയതുകൊണ്ട് മാത്രമാണ് കുഞ്ഞ് രക്ഷപെട്ടതെന്ന് ഡോക്ടർമാർ രക്ഷിതാക്കളെ അറിയിച്ചു. രണ്ട് ദിവസത്തെ ചികില്‍സയ്ക്ക് ശേഷം ആരോഗ്യനില പൂർവ്വസ്ഥിതിയിലായതിനെ തുടർന്ന് കുഞ്ഞിനെ ഡിസ്ചാർ ചെയ്തു. കുഞ്ഞിനു കോവിഡ് സ്ഥിരീകരിച്ചതോടെ ശ്രീജ ഇപ്പോള്‍ ക്വാറന്‍റീനിലാണ്.
   Published by:Naseeba TC
   First published: