തിരുവനന്തപുരം: ബ്രഹ്മപുരം തീപിടിത്ത വിഷയത്തില്‍ പ്രതിപക്ഷനേതാവ് വി ഡി സതീശന് വ്യക്തിപരമായി അധിക്ഷേപിച്ചുവെന്ന ആരോപണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പ്രതിപക്ഷ നേതൃസ്ഥാനം ഉത്തരവാദിത്തപ്പെട്ട സ്ഥാനമാണെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷ നേതാവ് സംസാരിച്ചപ്പോള്‍ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന വിധത്തില്‍ വളരെ മോശമായി സംസാരിച്ചെന്ന് മന്ത്രി പറഞ്ഞു.
Also Read- ‘ശ്വസിക്കാൻ കേരളത്തിലേക്ക് വരേണ്ട സ്ഥിതി, കൊച്ചിയിൽ പിപിഎം 138, ഡൽഹിയിൽ 223’; മന്ത്രി എം.ബി. രാജേഷ്
ബ്രഹ്മപുരത്ത് തീപിടിത്തമുണ്ടായി പത്തുദിവസത്തിനു ശേഷം, പത്താംതീയതി കൊച്ചിയിലെത്തി മാസ്ക് ധരിക്കണമെന്ന് പറഞ്ഞുവെന്നാണ് അദ്ദേഹം പറഞ്ഞത്. താന്‍ അദ്ദേഹത്തെ ചലഞ്ച് ചെയ്യുകയാണ്. അഞ്ചാം തീയതി കൊച്ചിയിലെത്തി അന്നത്തെ യോഗത്തില്‍ പങ്കെടുത്തിരുന്നു. പ്രതിപക്ഷ എംഎല്‍എമാരായ ടി ജെ വിനോദും ഉമാ തോമസും അന്നത്തെ യോഗത്തില്‍ പങ്കെടുത്തിരുന്നു. പ്രതിപക്ഷ നേതാവ് അന്നത്തെ യോഗത്തില്‍ ഉണ്ടായിരുന്നില്ല. ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിച്ച പ്രതിരോധമാണ് എന്‍ 95 മാസ്ക് ധരിക്കുക എന്നതെന്നും വീണാ ജോര്‍ജ് പറഞ്ഞു.
‘നമുക്കൊരു ആരോഗ്യമന്ത്രിയുണ്ട്, ബെസ്റ്റ് ആരോഗ്യമന്ത്രി. കാരണം വിഷപ്പുക മുഴുവന്‍ നിറഞ്ഞ് പത്താംദിവസം കൊച്ചിയിലെ ആളുകളോട്, നിങ്ങള്‍ മാസ്ക് ധരിക്കണമെന്ന ഉപദേശിച്ച ഒരു ആരോഗ്യമന്ത്രി”- എന്നായിരുന്നു സതീശന്റെ വാക്കുകള്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.