തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയ്ക്കെതിരായ വാര്‍ത്തയ്ക്കെതിരെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അത്യാഹിത വിഭാഗത്തില്‍ നിന്ന് കാത്ത് ലാബിലേക്കും കാര്‍ഡിയോളജിയിലേക്കും ലിഫ്റ്റില്ലായെന്നും ഒരു ലിഫ്റ്റും അവിടെ പ്രവര്‍ത്തിക്കുന്നില്ലെന്നും ഒരു സ്വകാര്യ ചാനല്‍ നല്കിയ വാര്‍ത്തയ്ക്കെതിരെയാണ് മന്ത്രിയുടെ പ്രതികരണം.
ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. പോസ്റ്റിനൊപ്പം എമര്‍ജന്‍സി മെഡിസിന് വിഭാഗം മേധാവി അയച്ചു നല്കിയ വീഡിയോയും മന്ത്രി പങ്കുവെച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ 4 ലിഫ്റ്റുകളും പല ബ്ലോക്കുകളായി 20 ഓളം ലിഫ്റ്റുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കുന്നു.
Also Read-പല്ല് ഉന്തിയതിനാൽ ആദിവാസി യുവാവിന് ജോലി നിഷേധിച്ചെന്ന പരാതി; PSC ചട്ടം പറയുന്നത് എന്ത്?
നിലവില്‍ ലിഫ്റ്റ് പ്രവര്ത്തനരഹിതമല്ലെന്നും ഈ ലിഫ്റ്റ് കേടായാല്‍ തന്നെ മറ്റൊരു ലിഫ്റ്റ് കൂടി ആ നിലയിലുണ്ടെന്നും മന്ത്രി പോസ്റ്റില്‍ വ്യക്തമാക്കി.
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
നിരന്തരം സർക്കാർ ആശുപത്രികളെ കുറിച്ച് തെറ്റായ വാർത്ത കൊടുക്കുക എന്നത് ചിലരുടെ ശീലമായി കഴിഞ്ഞു. ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിനെ കുറിച്ചാണ് വാർത്ത. അത്യാഹിത വിഭാഗത്തിൽ നിന്ന് കാത്ത് ലാബിലേക്കും കാർഡിയോളജിയിലേക്കും ലിഫ്റ്റില്ലായെന്നും ഒരു ലിഫ്റ്റും അവിടെ പ്രവർത്തിക്കുന്നില്ല എന്നുമാണ് ഒരു പ്രമുഖ ചാനൽ കൊടുത്തിരിക്കുന്ന വാർത്ത. എന്താണ് യാഥാർത്ഥ്യം?
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.