നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ജോലി പോയി, ജപ്തി ഭീഷണി; നിപ്പയെ അതിജീവിച്ച ഗോകുല്‍ കൃഷ്ണയുടെ കുടുംബത്തിന് സഹായവുമായി ആരോഗ്യമന്ത്രി

    ജോലി പോയി, ജപ്തി ഭീഷണി; നിപ്പയെ അതിജീവിച്ച ഗോകുല്‍ കൃഷ്ണയുടെ കുടുംബത്തിന് സഹായവുമായി ആരോഗ്യമന്ത്രി

    ജീവിതം പ്രതിസന്ധിയിലായ അവസ്ഥയിലാണ് ആരോഗ്യമന്ത്രിയുടെ ഇടപെടല്‍.

    ആരോഗ്യമന്ത്രി വീണ ജോർജ്

    ആരോഗ്യമന്ത്രി വീണ ജോർജ്

    • Share this:
      തിരുവനന്തപുരം: നിപ്പയെ അതിജീവിച്ച കുടുംബത്തിന് സഹായവുമായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ജീവിതം പ്രകസന്ധിയിലായ ഗോകുല്‍ കൃഷ്ണയുടെ അമ്മ വി എസ് വാസന്തിയ്ക്ക് താത്കാലിക തസ്തികയില്‍ നിയമനം നല്‍കി. വനിത വികസന കോര്‍പറേഷനില്‍ ലോണ്‍/ റിക്കവറി അസിസ്റ്റന്റായാണ് നിയമനം.

      നിപയ്ക്ക് ശേഷം പലവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുന്ന ഗോകുല്‍ കൃഷ്ണയുടെ തുടര്‍ ചികിത്സ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാക്കാനും തീരുമാനിച്ചു. രോഗത്തെ അതിജീവിച്ച ഗോകുല്‍ കൃഷ്ണയ്ക്ക് രണ്ടരലക്ഷം രൂപയുടെ സഹായ വാഗ്ദാനമാണ് 2019ല്‍ ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ചത്.

      എഞ്ചിനീയറിങ് വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് 2019ല്‍ ഗോകുല്‍ കൃഷ്ണയെ നിപ്പ വൈറസ് ബാധിച്ചത്. അമ്മ സ്വകാര്യ ആശുപത്രിയില്‍ ഫാര്‍മസി ഇന്‍ ചാര്‍ജ് ആയാണ് ജോലി ചെയ്തിരുന്നത്. മകന് നിപ വൈറസ് ബാധിച്ചതോടെ അവര്‍ ആശുപത്രിയില്‍ നിന്നും വിട്ടുനിന്നു. കോവിഡ് വ്യാപനം കാരണം അച്ഛന് ജോലി നഷ്ടപ്പെട്ടിരുന്നു.

      Also Read-കെഎസ്ആർടിസി: കോവിഡ് കാലത്തെ ടിക്കറ്റ് നിരക്കിലെ ഇളവുകൾ പിൻവലിക്കുന്നു

      ഗോകുലിന് നിപ്പയ്ക്ക് ശേഷം മറ്റുപല അശുഖങ്ങളുണ്ട്. ജീവിതം പ്രതിസന്ധിയിലായ അവസ്ഥയിലാണ് ആരോഗ്യമന്ത്രിയുടെ ഇടപെടല്‍. വനിത വികസന കോര്‍പറേഷനില്‍ അമ്മയ്ക്ക് ഉടന്‍ തന്നെ ജോലി നല്‍കുകയായിരുന്നു.

      Also Read-സേതുമാധവന്റെ ജീവിതവുമായി കെട്ടുപിണഞ്ഞ് കിടക്കുന്ന 'കിരീടം പാലം' ഇനി ടൂറിസം കേന്ദ്രം; മന്ത്രി വി ശിവന്‍കുട്ടി

      ജോലിയില്‍ നിന്നും പിരിച്ചുവിട്ട സ്ഥാപനത്തിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ലേബര്‍ വകുപ്പിന്റെ സഹായവും തേടി. ജപ്തിനടപടികളില്‍ നിന്നും ഇളവ് നേടാനായി സഹകരണ വകുപ്പിന്റേയും സഹായം തേടാനാണ് തീരുമാനിച്ചിരിക്കുന്നത്.
      Published by:Jayesh Krishnan
      First published:
      )}