കോട്ടയം: വൈക്കത്ത് ആംബുലൻസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പൊതി മേഴ്സി ആശുപത്രിയിലെ ജീവനക്കാരി സനജ ആണ് മരിച്ചത്. ആരോഗ്യ പ്രവർത്തകരുമായി പൊതിയിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്.
ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രണ്ട് ദിവസം മുമ്പ് ആലപ്പുഴയിലും ആംബുലൻസ് അപകടത്തിൽപെട്ട് രോഗി മരിച്ചിരുന്നു. ദേശീയ പാതയിൽ ആലപ്പുഴ എരമല്ലൂരിൽ കൊവിഡ് രോഗിയുമായി പോയ ആംബുലൻസായിരുന്നു അപകടത്തിൽപ്പെട്ടത്. കൊല്ലം തിരുമൂലവാരം സ്വദേശി ഷീല പി പിള്ള (65) ആണ് മരിച്ചത്. ഷീലയെ കൊല്ലത്ത് നിന്നും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ആംബുലൻസ് അപകടത്തിൽപെട്ടത്.
Also Read-
കോട്ടയത്ത് ടിപ്പർ ലോറിക്ക് പിന്നിൽ കാർ ഇടിച്ചു കയറി; രണ്ട് പേർ മരിച്ചു; ഒരാളുടെ നില ഗുരുതരം
അതേസമയം, കോട്ടയം മണിമലയിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകത്തിൽ രണ്ട് പേർ മരിച്ചു. നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയിൽ കാർ പിന്നിൽ നിന്ന് ചെന്നിടിക്കുകയായിരുന്നു. മണിമല ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ രാവിലെ ആറ് മണിക്കാണ് അപകടമുണ്ടായത്.
Also Read-
ആശുപത്രിമാലിന്യം വിറ്റ് 20 ലക്ഷത്തോളം രൂപ വരുമാനവുമായി കോട്ടയം മെഡിക്കൽ കോളേജ്
കാറിലുണ്ടായിരുന്ന വാഴൂർ സ്വദേശികളായ രേഷ്മ (30) ഷാരോൺ (18) എന്നിവരാണ് മരിച്ചത്. അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. ഒരാളുടെ നില ഗുരുതരമാണ്. ബന്ധു വീട്ടിൽ പോയി മടങ്ങി വരുമ്പോഴായിരുന്നു അപകടം.
കോഴിക്കോട് നാദാപുരത്ത് ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞ ശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു; കുട്ടികൾ മരിച്ചു
നാദാപുരത്ത് ഇരട്ടക്കുട്ടികളുമായി അമ്മ കിണറ്റിൽ ചാടി. യുവതിയെ രക്ഷപ്പെടുത്തിയെങ്കിലും കുട്ടികൾ മരിച്ചു.നാദാപുരം പേരോടാണ് സംഭവം.
മൂന്നുവയസുകാരായ ഫാത്തിമ റൗഫ, മുഹമ്മദ് റൗഫിൻ എന്നിവരാണ് മരിച്ചത്. അമ്മ സുബിനയെ കിണറ്റിൽനിന്ന് രക്ഷപ്പെടുത്തി. പേരോട് സി സി യു പി സ്കൂളിനടുത്ത് മഞ്ഞാമ്പ്രത്ത് റഫീഖിന്റെ ഭാര്യയാണ് സുബിന.
ഞായറാഴ്ച രാത്രിയിലാണ് സംഭവം. മക്കളെ കിണറ്റിൽ എറിഞ്ഞെന്നും താൻ കിണറ്റിൽ ചാടിമരിക്കുകയാണെന്നും വാണിമേലിലെ സ്വന്തം വീട്ടിൽ ഫോണിൽ വിളിച്ച് അറിയിച്ച ശേഷമാണ് യുവതി കിണറ്റിൽ ചാടിയത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
യുവതി കിണറ്റിലെ പൈപ്പിൽ പിടിച്ച് നിൽക്കുകയായിരുന്നുവെന്ന് രക്ഷാപ്രവർത്തനത്തിനെത്തിയ ദൃക്സാക്ഷികൾ പറഞ്ഞു. അപ്പോഴേക്കും കുട്ടികൾ മരിച്ചിരുന്നു. കുട്ടികളുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനയച്ചു.
നാട്ടുകാർ രക്ഷിച്ച യുവതിയെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം നാദാപുരം പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്തു. സുബീനയുടെ ഭർത്താവ് റഫീഖ് വിദേശത്താണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.