• HOME
  • »
  • NEWS
  • »
  • kerala
  • »
  • നിപാ കാലത്ത് ജോലിചെയ്തവരെ പിരിച്ചു വിടൽ: ജീവനക്കാർ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു

നിപാ കാലത്ത് ജോലിചെയ്തവരെ പിരിച്ചു വിടൽ: ജീവനക്കാർ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു

സമരം തുടങ്ങി രണ്ടാഴ്ചയായിട്ടും അനുകൂല നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് സമരസമിതി പ്രവർത്തകർ അനിശ്ചിത കാല നിരാഹാരം ആരംഭിച്ചിരിക്കുന്നത്.

  • Last Updated :
  • Share this:
    കോഴിക്കോട് : നിപാ കാലത്ത് ജോലി ചെയ്തവരെ പിരിച്ചുവിട്ട നടപടിക്കെതിരെ സമരം ശക്തമാകുന്നു. രാപ്പകൽ സമരം തുടങ്ങി രണ്ടാഴ്ചയായിട്ടും അനുകൂല നടപടിയുണ്ടാകാത്ത സാഹചര്യത്തിൽ സമര സമിതി പ്രവർത്തകർ അനിശ്ചിത കാല നിരാഹാരം ആരംഭിച്ചിരിക്കുകയാണ്.നിപാ കാലത്ത് ശുചീകരണത്തൊഴിലാളിയായി സേവനം ചെയ്ത രജീഷ് ബി.പിയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് കവാടത്തിന് മുന്നില്‍ അനിശ്ചിത കാല നിരാഹാരം ആരംഭിച്ചിരിക്കുന്നത്.

    Also Read-നിപാ രോഗബാധ സമയത്ത് സേവനം നടത്തിയവർ സമരത്തിൽ

    കരാർ അവസാനിച്ചുവെന്ന് കാട്ടി ഇക്കഴിഞ്ഞ ഡിസംബർ 31 നാണ് കോഴിക്കോട് മെഡിക്കൽ മെഡിക്കൽ കോളേജിൽ നിന്ന് 42 ജീവനക്കാരെ പിരിച്ചുവിട്ടത്. എന്നാൽ ജോലിക്ക് കയറിയ സമയത്ത് കരാർ കാലാവധി പറഞ്ഞിരുന്നില്ലെന്നാണ് ജിവനക്കാർ പറയുന്നത്. സ്ഥിരം നിയമനത്തിന് തടസമുണ്ടെങ്കില്‍ പിരിച്ചുവിട്ട 42പേരെയും കരാര്‍ അടിസ്ഥാനത്തിലെങ്കിലും തിരികെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഇവർ സമരം ആരംഭിച്ചത്. സമരം പത്താംദിനത്തിലേക്ക് കടന്നപ്പോൾ നിപാ കാലത്ത് പ്രവർത്തിച്ചവരെ കൈവിടില്ലെന്ന് ആരോഗ്യമന്ത്രി ഉറപ്പു നൽകുകയും ചെയ്തിരുന്നു.

    Also Read-നിപാ രോഗബാധ കാലത്ത് സേവനം നടത്തിയവരെ കൈവിടില്ലെന്ന് ആരോഗ്യമന്ത്രി

    എന്നാൽ പിന്നീട് മെഡിക്കല്‍ കോളജ് അധികൃതര്‍ ചര്‍ച്ചക്ക് വിളിച്ചപ്പോൾ അനുകൂല നടപടിയുണ്ടായില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ഇതിനെ തുടർന്നാണ് സമരസമിതി നിരാഹാരത്തിലേക്ക് നീങ്ങിയത്. ഇനി ആരോഗ്യ മന്ത്രിയുടെയോ പ്രതിനിധികളുടെയോ സാന്നിധ്യത്തിൽ മാത്രമേ ചർച്ചയ്‌ക്കുള്ളൂ എന്നും ഇവർ വ്യക്തമാക്കിയിട്ടുണ്ട്.

    First published: