ആംബുലൻസിൽ കുത്തിനിറച്ച് ആരോഗ്യപ്രവർത്തകരെ ആശുപത്രിയിൽ എത്തിക്കുന്നു ; പരിഹരിക്കുമെന്ന് മന്ത്രി

നിരവധി രോഗികളെ ശുശ്രൂഷിച്ച ശേഷം വൈകിട്ട് ഇതേ രീതിയിൽത്തന്നെയാണ് തിരിച്ചുള്ള യാത്രയും.

News18 Malayalam | news18-malayalam
Updated: May 14, 2020, 5:36 PM IST
ആംബുലൻസിൽ കുത്തിനിറച്ച് ആരോഗ്യപ്രവർത്തകരെ ആശുപത്രിയിൽ എത്തിക്കുന്നു ; പരിഹരിക്കുമെന്ന് മന്ത്രി
news18
  • Share this:
കൊച്ചി: കോവിഡ് കാലത്ത് ആരോഗ്യപ്രവർത്തകരെ ആംബുലൻസിൽ കുത്തിനിറച്ച് ആശുപത്രിയിൽ എത്തിക്കുന്ന കാഴ്ച്ച. മറ്റെവിടെയുമല്ല കേരളത്തിൽ തന്നെ. എറണാകുളം ജനറൽ ആശുപത്രിയിലാണ് ആരോഗ്യ പ്രവർത്തകരെ ആംബുലൻസിൽ കുത്തിനിറച്ച് ആശുപത്രിയിൽ എത്തിക്കുന്നത്.

ഒരു സമയം ഒരു രോഗിയെ കൊണ്ടുവരേണ്ട ആംബുലൻസിൽ കൊണ്ടുവരുന്നത് 25 ഉം 30 ഉം ആരോഗ്യ പ്രവർത്തകരെ. ആംബുലൻസിന്റെ സീറ്റിലും തറയിലും ഇരുന്നാണ് ആരോഗ്യ പ്രവർത്തകർ ഡ്യൂട്ടിയ്ക്കായി എത്തുന്നത്. ന്യൂസ് 18 പകർത്തിയ ദൃശ്യങ്ങളിൽ ഇരുപതോളം പേർ ഈ വാഹനത്തിൽ നിന്നും പുറത്തിറങ്ങുന്നുണ്ട്.


വൈപ്പിൻ, മാലിപ്പുറം, ആലുവ, മൂവാറ്റുപുഴ തുടങ്ങി വിവിധ പ്രദേശങ്ങളിലുള്ള ജീവനക്കാരാണ് ഇങ്ങനെ ആശുപത്രിയിൽ എത്തുന്നത്. സാമൂഹിക അകലം പാലിക്കണമെന്ന നിർദ്ദേശം ഇവർക്ക് സ്വന്തം കാര്യത്തിൽ നടപ്പാക്കാൻ കഴിയുന്നില്ല.

TRENDING:പ്രതാപൻ, ഷാഫി പറമ്പിൽ, രമ്യ ഹരിദാസ്, ശ്രീകണ്ഠൻ, അനിൽ അക്കര ക്വറന്റീനിൽ പോകണം: മെഡിക്കൽ ബോര്‍ഡ് [NEWS]ടിക് ടോക്ക് ആങ്ങളമാരെ റോസ്റ്റാക്കി; ഒരാഴ്ച്ച കൊണ്ട് വൺ മില്യൺ അടിച്ച ഈ അർജുൻ ആരാണ്? [NEWS]മേയ് 19 ന് ബാറുകളും മദ്യശാലകളും തുറന്നേക്കും; തീരുമാനം പ്രഖ്യാപിച്ച് സർക്കാർ [NEWS]രാവിലെ 6 മണിക്ക് വാഹനത്തിൽ കയറുന്നവർ നാട് മുഴുവൻ സഞ്ചരിച്ച് 8 മണി കഴിയുമ്പോഴാണ് ആശുപത്രിയിൽ എത്തുന്നത്. നിരവധി രോഗികളെ ശുശ്രൂഷിച്ച ശേഷം വൈകിട്ട് ഇതേ രീതിയിൽത്തന്നെയാണ് തിരിച്ചുള്ള യാത്രയും.

ആരോഗ്യ പ്രവർത്തകരുടെ ഈ യാത്ര അവർക്കും മറ്റുള്ളവർക്കും രോഗം വരാനും പടരാനും ഇടവരുത്തും. ലോക്ഡൗൺ കാലത്ത് ആദ്യ ദിവസങ്ങളിൽ ജീവനക്കാരെ  കൊണ്ടുവരാൻ സ്ക്കൂൾ ബസുകളാണ് ഏർപ്പെടുത്തിയിരുന്നത്.

എന്നാൽ പിന്നീട് സ്കൂൾ അധികൃതർ ഇത് പിൻവലിച്ചതാണ് പ്രശ്നത്തിന് കാരണമെന്ന്  ആശുപത്രി സൂപ്രണ്ട് ന്യൂസ് 18 നോട് പറഞ്ഞു.

കെ.എസ്.ആർ.ടി.സി.ബസുകൾ ആരോഗ്യ പ്രവർത്തകർക്കായി അനുവദിക്കുമെന്ന് മന്ത്രി വി.എസ്.സുനിൽകുമാറും ഗതാഗത മന്ത്രി ഏ കെ.ശശീന്ദ്രനും അറിയിച്ചു. 
First published: May 14, 2020, 4:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading