HOME » NEWS » Kerala » HEART PLANT SURGERY LEENA DISCHARGED TOMORROW NJ TV SVJ NJ

ലാലിയുടെ ഹൃദയവുമായി ലീന നാളെ ആശുപത്രിവിടും; അവയവദാനത്തിന് തയ്യാറായി ലീനയുടെ മക്കളും

കോഡിഡ് കാലത്തു ഏറെ ചർച്ചയായിരുന്നു മേയ് 9ന് നടന്ന ലീനയുടെ ഹൃദയ മാറ്റിവെക്കൽ ശസ്ത്രക്രിയ. തിരുവനന്തപുരം സ്വദേശിനി ലാലിയുടെ ഹൃദയമാണ് സർക്കാർ വാടകക്ക് എടുത്ത ഹെലികോപ്ടറിൽ കൊച്ചിയിലെ ലിസ്സി ഹോസ്പിറ്റലിൽ എത്തിച്ചത്.

News18 Malayalam | news18-malayalam
Updated: May 31, 2020, 4:14 PM IST
ലാലിയുടെ ഹൃദയവുമായി ലീന നാളെ ആശുപത്രിവിടും; അവയവദാനത്തിന് തയ്യാറായി ലീനയുടെ മക്കളും
news18
  • Share this:
കൊച്ചി: ഹൃദയമാറ്റ ശസ്ത്രക്രിയക്കു വിധേയയായ ലീനയുടെ മക്കൾ അവയവ ദാനത്തിന് ഒരുങ്ങുന്നു. ലീനയുടെ മക്കളായ ബേസിലും ഷിയോണയും അവയവ ദാനത്തിന് തിങ്കളാഴ്ച സമ്മതപത്രം നൽകും. ശസ്ത്രക്രിയക്കു ശേഷം ആശുപത്രിയിൽ ആയിരുന്ന ലീനയെ തിങ്കളാഴ്ച ഡിസ്ചാർജ് ചെയ്യും. കൊച്ചി നാഷണൽ ലോ സ്കൂളിലെ മൂന്നാം വർഷ വിദ്യാർത്ഥി ആണ്‌ ബേസിൽ. എംടെക് വിദ്യാർത്ഥിനിയാണ് ഷിയോണ.

അവയവദാനത്തിനു വലിയ സന്ദേശം നൽകുകയാണ് ലീനയുടെ കുടുംബം. തിരുവനന്തപുരം സ്വദേശിയായ ലാലിയുടെ ഹൃദയം കൊണ്ട്‌ ജീവിക്കുന്ന ലീനയുടെ മക്കളും അവയവദാനത്തിന്റെ മഹത്വം ലോകത്തെ അറിയിക്കുകയാണ്. ലാലിയുടെ കുടുംബമാണ് ഇവർക്കും പ്രേരണ ആയതും.

TRENDING:ഉമയും ഭാമയും; ഒന്നര വയസുകാരിയുടെ കൂട്ടായി ഇമ്മിണി ബല്യൊരു ആന [NEWS]ഓന്തിനെ പോലെ നിറം മാറും; നട്ടെല്ലിൽ ശക്തിയേറിയ വിഷം; ഗവേഷകർ കണ്ടെത്തിയ അപൂർവ മത്സ്യം [NEWS]'നിശബ്ദതയും കുറ്റകൃത്യമാണ്'; ജോർജ് ഫ്ളോയിഡിന്റെ കൊലപാതകത്തിൽ നെറ്റ്ഫ്ലിക്സ് [NEWS]
കോഡിഡ് കാലത്തു ഏറെ ചർച്ചയായിരുന്നു മേയ് 9ന് നടന്ന ലീനയുടെ ഹൃദയ മാറ്റിവെക്കൽ ശസ്ത്രക്രിയ. മസ്തിഷ്‌ക മരണം സംഭവിച്ച തിരുവനന്തപുരം സ്വദേശിനി ലാലിയുടെ ഹൃദയമാണ് സർക്കാർ വാടകക്ക് എടുത്ത ഹെലികോപ്ടറിൽ കൊച്ചിയിലെ ലിസ്സി ഹോസ്പിറ്റലിൽ എത്തിച്ചത്.



ഒരു കോടിയിലേറെ രൂപ മാസം തോറും ഹെലിപോറ്ററിന് വാടക നൽകുന്നത് സർക്കാരിന്റെ ധൂർത്ത് ആണെന്നായിരുന്നു പ്രതിപക്ഷം വിമർശനം. ഇതിനിടെയാണ് ഹെലികോപ്റ്ററിന്റെ ആദ്യ യാത്ര അവയവദാനതിന് വേണ്ടി ആക്കിയതും.

ഹൃദയമാറ്റിവെക്കൽ വിധേയയായ ലീന തിങ്കളാഴ്ച്ച ആശുപത്രി വിടും. 22 ദിവസം ആയിരുന്നു ചികിത്സ. 3 മാസം ലീന ഇനി വീട്ടിൽ ഐസോലാഷനിൽ കഴിയും.

Published by: Naseeba TC
First published: May 31, 2020, 4:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories