• HOME
  • »
  • NEWS
  • »
  • kerala
  • »
  • ശ്രീകുമാറിന്റെ ഹൃദയം ജോസിന്റെ ശരീരത്തിൽ തുടിച്ചു തുടങ്ങി; കോട്ടയത്തെ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയം

ശ്രീകുമാറിന്റെ ഹൃദയം ജോസിന്റെ ശരീരത്തിൽ തുടിച്ചു തുടങ്ങി; കോട്ടയത്തെ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയം

സർക്കാർ മേഖലയിൽ മറ്റൊരു ഹൃദയമാറ്റ ശസ്ത്രക്രിയ കൂടി വിജയം

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    സർക്കാർ മേഖലയിൽ മറ്റൊരു ഹൃദയമാറ്റ ശസ്ത്രക്രിയ കൂടി വിജയം ആകുന്നു. വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച തിരുവനന്തപുരം വർക്കല സ്വദേശി ശ്രീകുമാറിന്റെ ഹൃദയം കോട്ടയം തെള്ളകം സ്വദേശി കെ.എൽ. ജോസിന്റെ ശരീരത്തിൽ  പ്രവർത്തിച്ചു തുടങ്ങി.

    ഒന്നേമുക്കാൽ മണിക്കൂർ കൊണ്ടാണ് തിരുവനന്തപുരത്തു നിന്നും ഹൃദയം കോട്ടയത്ത് എത്തിച്ചത്. ഒന്നര മണിക്കൂർ കൊണ്ട്  ശസ്ത്രക്രിയ പൂർത്തിയാക്കി. രോഗിയുടെ ശരീരത്തിൽ ഹൃദയം നന്നായി പ്രവർത്തിക്കുന്നതായി ശസ്ത്രക്രിയ നടത്തിയ കോട്ടയം മെഡിക്കൽ കോളേജിലെ ഹൃദ്രോഗ ശസ്ത്രക്രിയാവിഭാഗ വിദഗ്ധൻ ഡോ: ടി.കെ. ജയകുമാർ പറഞ്ഞു. ഇനിയുള്ള രണ്ട് ആഴ്ച നിർണായകമാണെന്നും ജയകുമാർ പറഞ്ഞു.

    Also read: ലോക്ക്ഡൗൺ ദിനങ്ങളിൽ ഹൃദയമാറ്റ ശസ്ത്രക്രിയ; കോട്ടയം മെഡിക്കൽ കോളേജിലേക്ക് ഹൃദയം എത്തിച്ചത് തിരുവനന്തപുരത്ത് നിന്ന്

    നേരത്തെ അഞ്ചു ഹൃദയമാറ്റ ശസ്ത്രക്രിയകൾ കോട്ടയത്ത് നടത്തിയിരുന്നു. ശ്രീകുമാറിന്റെ രണ്ടു വൃക്കകളും കരളും തിരുവനന്തപുരം മെഡിക്കൽ കോളജിനും സ്വകാര്യ    ആശുപത്രിക്കുമായി നൽകിയിരുന്നു. കേരള കർഷക സംഘം വർക്കല ഏരിയ കമ്മിറ്റി അംഗവും ചേന്നംകോഡ് സി.പി.ഐ.എം. ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ് അപകടത്തിൽ മരിച്ച ശ്രീകുമാർ.

    Published by:user_57
    First published: