• HOME
  • »
  • NEWS
  • »
  • kerala
  • »
  • രാജ്യത്തെ ഉയർന്ന താപനില സംസ്ഥാനത്ത്; മാർച്ച് മാസത്തിന് മുമ്പേ ചൂടിൽ റെക്കോർഡുകൾ തിരുത്തി കേരളം

രാജ്യത്തെ ഉയർന്ന താപനില സംസ്ഥാനത്ത്; മാർച്ച് മാസത്തിന് മുമ്പേ ചൂടിൽ റെക്കോർഡുകൾ തിരുത്തി കേരളം

രാജ്യത്തെ ഉയർന്ന താപനില കൂടുതലും രേഖപ്പെടുത്തിയത് കേരളത്തിൽ. ഇനിയും ചൂട് കൂടുമെന്ന് മുന്നറിയിപ്പ്

News18 Malayalam

News18 Malayalam

  • Share this:
തിരുവനന്തപുരം: കേരളം മാറി കഴിഞ്ഞു, തുടർച്ചായി രണ്ട് വർഷത്തെ പ്രളയ ശേഷം ഇത്തവണ റെക്കോർഡുകൾ ഭേദിച്ചാണ് സംസ്ഥാനത്തെ ചൂട്. മിക്ക ജില്ലകളിലും ശരാശരി ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് ആയി.

ജനുവരി 15 മുതൽ ഫെബ്രുവരി 22 വരെയുള്ള കണക്ക് നോക്കിയാൽ രാജ്യത്തെ ഉയർന്ന താപനില 22 തവണയാണ് കേരളത്തിൽ രേഖപ്പെടുത്തിയത്. ഇതിൽ പുനലൂരും കോട്ടയവുമാണ് മുന്നിൽ. പുനലൂരിൽ 6 തവണവും, കോട്ടയത്ത് 5 തവണയും രാജ്യത്തെ ഉയർന്ന താപനില രേഖപ്പെടുത്തി. നാല് തവണ കൊച്ചിയിലും രാജ്യത്തെ ഉയർന്ന താപനില രേഖപ്പെടുത്തി.

ശരാശരി ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ്

ഈ ദിവസങ്ങളിൽ കേരളത്തിലെ ശരാശരി ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് കടന്നു. കോട്ടയത്ത് മാത്രം 9 തവണയാണ് ശരാശരി താപനില 37 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തയിത്. ഇതിൽ രണ്ട് തവണ 37.8 ഡിഗ്രി സെൽഷ്യസായിരുന്നു കോട്ടയത്തെ താപനില.

കണ്ണൂരിൽ 5 തവണയും. കൊച്ചയിൽ 3 തവണയും ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് കടന്നു. പുനലൂരും ആലപ്പുഴയിലും രണ്ടും, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഓരോ തവണയും താപനില 37 ഡിഗ്രി സെൽഷ്യസ് കടന്നു. സാധാരണയിൽ നിന്ന് മൂന്ന മുതൽ 4.2 ഡിഗ്രി സെൽഷ്യസ് വരെയാണ് ഈ സീസണിൽ താപനില ഉയർന്നത്.

ഉയർന്ന താപനില തുടരും

23 നും 24 നും ഉയർന്ന താപനില കേരളത്തിൽ തുടരും. നാല് ജില്ലകളിൽ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയർന്ന താപനില രേഖപ്പെടുത്തുമെന്നാണ് മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാകും കൂടുതൽ താപനില രേഖപ്പെടുത്താൻ സാധ്യത. സൂര്യാതപം, സൂര്യാഘാതം എന്നിവ ഏൽക്കാതിരിക്കാനുള്ള മുൻകരുതൽ നിർദ്ദേശങ്ങൾ ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുണ്ട്. ​
Published by:Naseeba TC
First published: