• HOME
  • »
  • NEWS
  • »
  • kerala
  • »
  • സംസ്ഥാനത്ത് കൊടുംചൂട് തുടരും; വയനാട് ഒഴികെയുള്ള ജില്ലകളിൽ ചൂട് കൂടും

സംസ്ഥാനത്ത് കൊടുംചൂട് തുടരും; വയനാട് ഒഴികെയുള്ള ജില്ലകളിൽ ചൂട് കൂടും

സംസ്ഥാനത്ത് കൊടുംചൂട് വരും ദിവസങ്ങളിലും തുടരുമെന്ന് മുന്നറിയിപ്പ്.

സൂര്യാതപം

സൂര്യാതപം

  • Last Updated :
  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് കൊടുംചൂട് വരും ദിവസങ്ങളിലും തുടരുമെന്ന് മുന്നറിയിപ്പ്. വയനാട് ഒഴികെയുള്ള മറ്റ് 12 ജില്ലകളില്‍ മൂന്ന് ഡിഗ്രി വരെ കൂടുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് അഞ്ചുപേർക്ക് സൂര്യാതപവും ഒരാൾക്ക് സൂര്യാഘാതവുമേറ്റു. ആകെ 71 പേരാണ് ഇന്ന് ചൂട് സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾക്ക് ചികിത്സ തേടിയത്.

    പത്തു ദിവസം പിന്നിട്ടിട്ടും സംസ്ഥാനത്തെ സൂര്യാഘാത, സൂര്യാതപ മുന്നറിയിപ്പ് തുടരുകയാണ്. ആലപ്പുഴയില്‍ നാളെ ശരാശരിയില്‍ നിന്നും മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരും. വയനാട് ഒഴികെ മറ്റെല്ലാ ജില്ലകളിലും ശരാശരിയിലും ഉയര്‍ന്ന താപനിലയായിരിക്കും.

    വയനാട് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. തെക്കന്‍ കേരളത്തില്‍ ചില സ്ഥലങ്ങളില്‍ വേനല്‍മഴ പെയ്യാനും സാധ്യതയുണ്ട്.

    പ്രവർത്തകരുടെ ആവേശത്തിമിർപ്പിലേക്ക് രാഹുൽ ഗാന്ധി പറന്നിറങ്ങി

    അതേസമയം, തൊഴിലിടങ്ങളിലെ പരിശോധന കര്‍ശനമാക്കാന്‍ ലേബര്‍ കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കി. പകല്‍ 12 മണിമുതല്‍ ഉച്ചയ്ക്ക് ശേഷം മൂന്നുമണി വരെ തുറന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വിശ്രമവേള നല്‍കണമെന്നാണ് ആവര്‍ത്തിച്ചുള്ള നിര്‍ദേശം. കേരള സര്‍വകലാശാല വ്യാഴാഴ്ച ആരംഭിക്കാനിരുന്ന പരീക്ഷകള്‍ എല്ലാം മാറ്റി. ഈ മാസം എട്ടിനാകും ഡിഗ്രി പരീക്ഷകള്‍ അടക്കം ആരംഭിക്കുക.

    First published: