സംസ്ഥാനത്ത് വേനല്‍മഴയില്‍ വന്‍ കുറവുണ്ടായെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം.
Last Updated :
Share this:
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴയില്‍ വന്‍ കുറവുണ്ടായെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം. 61 ശതമാനത്തിന്റെ കുറവാണ് വേനല്‍ മഴയിലുണ്ടായത്. കൊടുംചൂട് തുടരുമെന്നും മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
വേനല്‍മഴ കുത്തനെ കുറഞ്ഞതോടെ സംസ്ഥാനത്ത് കൊടുംചൂട് തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വേനല്‍മഴയില്‍ 61 ശതമാനത്തിന്റെ കുറവുണ്ടായി. വയനാട് ഒഴികെയുള്ള മറ്റെല്ലാ ജില്ലകളിലും രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്നും മുന്നറിയിപ്പ് പറയുന്നു.
വേനല്‍മഴയില്‍ വന്‍ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്. മാര്‍ച്ച് ഒന്നുമുതല്‍ ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 14.5 മില്ലി മീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത്. സാധാരണ 36.9 മില്ലീമീറ്റര്‍ മഴവരെ ലഭിക്കേണ്ടതാണ്.
കാസര്‍കോട് 100 ശതമാനവും, തിരുവനന്തപുരം ജില്ലയില്‍ 99 ശതമാനവും കുറവാണ് മഴയിലുണ്ടായത്. വയനാട്, കൊല്ലം ജില്ലകളില്‍ മാത്രമാണ് സാധാരണ ലഭിക്കേണ്ട മഴ ലഭിച്ചത്. കാലവര്‍ഷം കുറയുമെന്നാണ് നിലവിലെ കണക്കുകൂട്ടല്‍. കാറ്റിന്റെ ദിശ മാറിയതും എല്‍നിനൊ പ്രതിഭാസവുമാണ് മഴകുറയാന്‍ കാരണമെന്നും കാലാവസ്ഥാ കേന്ദ്രം കണക്കാക്കുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.