തിരുവനന്തപുരം: സംസ്ഥാനത്തിന്റെ മിക്കടിയടങ്ങളിലും കനത്ത മഴ തുടരുന്നു. കേരള-കര്‍ണാടക തീരത്തോട് ചേര്‍ന്നുള്ള തെക്കുകിഴക്കന്‍ അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമര്‍ദം വരുന്ന മണിക്കൂറുകളിൽ ശക്തിപ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്. ഇത് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴ തുടരും. മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശമുണ്ട്.
സംസ്ഥാനത്തുടനീളം കാലവർഷം ശക്തമായി തുടരുകയാണ്. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഴ കനക്കുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിലും മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ജൂൺ 13 വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ജില്ലകളിൽ താലൂക്ക് അടിസ്ഥാനത്തിൽ കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. ജാഗ്രത പാലിക്കുവാനും ദുരിതാശ്വാസ ക്യാമ്പുകള്‍ ഉള്‍പ്പെടെയുള്ള മുന്നൊരുക്കങ്ങള്‍ നടത്താനും ജില്ലാ ഭരണകൂടം നിർദേശം നൽകിയിരുന്നു. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി മലയോരമേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണം. ബീച്ചുകളിൽ വിനോദ സഞ്ചാരവും ഒഴിവാക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala Coast, Less Rainfall than Average, Monsoon, Monsoon in Kerala, Skymet, കാലാവസ്ഥാ പ്രവചനം, മൺസൂൺ, മഴ കേരളത്തിൽ, സ്കൈമെറ്റ്