ന്യൂനമർദം ശക്തിപ്രാപിച്ചു; തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത

News18 Malayalam | news18-malayalam
Updated: October 29, 2019, 3:04 PM IST
ന്യൂനമർദം ശക്തിപ്രാപിച്ചു; തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത
rain
  • Share this:
തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത എന്ന് മുന്നറിയിപ്പ്. ദക്ഷിണ ശ്രീലങ്ക തീരത്തിനടുത്തായി തെക്ക് പടിഞ്ഞാർ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ മേഖല രൂപംകൊണ്ടിട്ടുണ്ട്. ഇത് കന്യാകുമാരി മേഖലക്ക് മുകളിലായി കൂടുതൽ ശക്തി പ്രാപിക്കും. കേരള തീരത്ത് കടൽ വരും മണിക്കൂറുകളിൽ പ്രക്ഷുബ്‌ധമാകുമെന്നും മുന്നറിയിപ്പുണ്ട്.

സംസ്ഥാനത്ത് രണ്ട് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെ ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ശ്രീലങ്കൻ തീരത്ത് രൂപപ്പെട്ട ന്യൂനമർദ്ദം ലക്ഷദ്വീപ് തീരത്തേക്ക് മാറി തീവ്രമാകുന്നതിനാലാണ് തെക്കൻ കേരളത്തിൽ കനത്ത മഴ തുടരുന്നത്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് ജാഗ്രതാ നിർദേശമുണ്ട്.

Also Read- IS തലവൻ അബൂബക്കർ അൽ ബാഗ്ദാദിയെ കണ്ടെത്തിയ നായയുടെ ചിത്രം പുറത്തുവിട്ട് അമേരിക്ക

First published: October 29, 2019, 3:04 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading