• HOME
  • »
  • NEWS
  • »
  • kerala
  • »
  • കേരളത്തില്‍ ശക്തമായ മഴയ്ക്കു സാധ്യത : 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളത്തില്‍ ശക്തമായ മഴയ്ക്കു സാധ്യത : 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

cyclone

cyclone

  • Share this:
    തിരുവനന്തപുരം : തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഗജ ചുഴലിക്കാറ്റിന്റെ പ്രഭാവമാണ് കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത ഉയര്‍ത്തിയത്.

    കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടും ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ മലയോര മേഖലകളിലേക്ക് ഉള്ള രാത്രി യാത്ര ഒഴിവാക്കണമെന്ന മുന്നറിയിപ്പും ദുരന്ത നിവാരണ അതോറിറ്റി നല്‍കിയിട്ടുണ്ട്.

    ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് ചുഴലിക്കാറ്റായി രൂപം പ്രാപിച്ചത്.ഗജ എന്ന പേരിലുള്ള ചുഴലിക്കാറ്റ് നവംബര്‍ 15ഓടെ കര തൊടുമെന്നാണ് കണക്കു കൂട്ടലിനെ തുടര്‍ന്ന് നേരത്തെ തന്നെ തമിഴ്നാട്,ആന്ധ്രാപ്രദേശ്,പുതുച്ചേരി സംസ്ഥാനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

    ചെന്നൈയ്ക്ക് വടക്കുകിഴക്കു മാറി 860 കിലോമീറ്റര്‍ ദൂരത്തിലാണ് 'ഗജ' രൂപംകൊണ്ടത്. ഇത് ഇന്ന് തമിഴ്‌നാട് തീരത്തു വീശിയടിക്കും.
    First published: